കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ ശശിക്കെതിരായ ലൈംഗീകാരോപണം; പരാതി ഒതുക്കാൻ നേതാക്കളുടെ ശ്രമം, ഒടുവിൽ യെച്ചൂരി ഇടപെട്ടു...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവിൽ യെച്ചൂരി ഇടപെട്ടു | Oneindia Malayalam

പാലക്കാട്: ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ ഉയർന്ന പീഡന പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണം. പരാതി അന്വേഷിക്കാൻ സിപിഎം കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി. ഡിവൈഎഫ്ഐ വനിതാ നേതാവാണ് പി കെ ശശിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. മണ്ണാർക്കാട് പാർട്ടി ഓഫീസിൽവെച്ച് എംഎൽഎ തനിക്കെതിരെ ആക്രമണം നടത്തിയതെന്നാണ് യുവതിയുടെ പരാതി.

സംസ്ഥാന അധ്യക്ഷയ്ക്ക് മുമ്പിൽ ബിജെപിക്കെതിരെ മുദ്രാവാക്യം; ചെന്നൈയിൽ വിദ്യാർത്ഥിനി അറസ്റ്റിൽ; വീഡിയോസംസ്ഥാന അധ്യക്ഷയ്ക്ക് മുമ്പിൽ ബിജെപിക്കെതിരെ മുദ്രാവാക്യം; ചെന്നൈയിൽ വിദ്യാർത്ഥിനി അറസ്റ്റിൽ; വീഡിയോ

പരാതി ഒതുക്കിതീർക്കാൻ എംഎൽഎ പണം വാഗ്ദാനം ചെയ്തതായും യുവതി ആരോപിക്കുന്നുണ്ട്. സിപിഎം സംസ്ഥാന ഘടകത്തിന് പരാതി നൽകിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതി ആരോപിച്ചു. ഒടുവിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇടപെട്ടതോടെയാണ് യുവതിയുടെ പരാതിയിൽ നടപടിയുണ്ടായിരിക്കുന്നത്.

പതിനാലാം തീയതി

പതിനാലാം തീയതി

ഓഗസ്റ്റ് 14ാം തീയതിയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി പികെ ശശിക്കെതിരെ വനിതാ പി ബി അംഗത്തിനും , സംസ്ഥാന നേതൃത്വത്തിനും സെക്രട്ടേറിയേറ്റിലെ പ്രമുഖ ചില നേതാക്കൾക്കും പരാതി നൽകുന്നത്. ഏരീയ കമ്മിറ്റി ഓഫീസിൽവെച്ച് എംഎൽഎ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പിന്നീട് ഫോണിലൂടെ അശ്ലീല സംഭാഷണങ്ങൾ നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.

തെളിവും നൽകി

തെളിവും നൽകി

എം എൽ എ ഫോൺ വിളിച്ചതിന്റെ തെളിവുകളും യുവതി പരാതിക്കൊപ്പം നൽകിയിരുന്നു. സംഭാഷണങ്ങളുടെ ഓഡീയോ ക്ലിപ്പുകളും കയ്യിലുണ്ടെന്ന് യുവതി അറിയിച്ചരുന്നു. പരാതി ഒതുക്കി തീർക്കാനായി ഒരു കോടി രൂപയും പാർട്ടിയിൽ ഉയർന്ന പദവിയും എംഎൽഎ വാഗ്ധാനം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നുണ്ട്.

നടപടിയില്ല

നടപടിയില്ല

പാർട്ടിയുടെ ജില്ലാ നേതാക്കളെ പരാതി അറിയിച്ചിട്ട് യാതൊരു നടപടിയും ഉണ്ടായില്ല. എംഎൽഎയോട് അകലം പാലിക്കാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയത്. ബൃദ്ധ കാരാട്ടിന് ഉൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി ആരോപിക്കുന്നു.

യെച്ചൂരിയുടെ ഇടപെടൽ

യെച്ചൂരിയുടെ ഇടപെടൽ

കേന്ദ്ര-സംസ്ഥാന നേതാക്കളിൽ നിന്നും യാതൊരു മറുപടിയും ലഭിക്കാത്ത സാഹചര്യത്തിലാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ യുവതി നേരിട്ട് സമീപിച്ചത്. തുടർന്ന് പരാതി പരിഗണിച്ച അവൈലബിൾ പി ബിക്ക് പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ അന്വേഷിക്കാൻ സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകുകയായിരുന്നു.

പ്രത്യേക സമിതി

പ്രത്യേക സമിതി

പി കെ ശശിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേക സമിതി രൂപികരിച്ചാണ് കേന്ദ്രനേതൃത്വം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ അടങ്ങുന്നതാണ് സമിതി. ഒരു വനിതാ നേതാവും സമിതിയിൽ ഉൾപ്പെടും. എംഎൽഎക്കെതിരെ ഉയർന്ന ലൈംഗികാരോപണം ഗൗരവത്തോടുകൂടി തന്നെയാണ് പാർട്ടി കേന്ദ്രനേതൃത്വം കാണുന്നത്.

ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കിയ പാക് യുവതിക്കെതിരെ നടപടി; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്....ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കിയ പാക് യുവതിക്കെതിരെ നടപടി; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്....

English summary
sitaram yechuri on allegation against pk sasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X