Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിൽവർലൈൻ പദ്ധതിയിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പ്രാപ്തൻ'; തുറന്നടിച്ച് സീതാറാം യെച്ചൂരി

'സിൽവർലൈൻ പദ്ധതിയിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പ്രാപ്തൻ'; തുറന്നടിച്ച് സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരിക്കാൻ തയ്യാറാകാതെ സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പ്രാപ്തൻ ആണെന്നും യെച്ചൂരി പ്രതികരിച്ചു.

എന്നാൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സി പി ഐ എമ്മിനെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്ന് യെച്ചൂരി പറഞ്ഞു. മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദിൽ നടക്കുകയാണ്. ഇതിനിടെയാണ് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് സംസാരിച്ചത്.

sitaram yechury

അതേ സമയം കോൺഗ്രസുമായുള്ള സി പി ഐ എമ്മിനെ ബന്ധം രാഷ്ട്രീയ പ്രമേയത്തിൽ ഊന്നിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.. കരട് രാഷ്ട്രീയ പ്രമേയം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത് അംഗീകരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം, ഈ പദ്ധതിയ്ക്ക് എതിരെ മുഖ്യമന്തിയെ വിമർശിച്ച് ഇ. ശ്രീധരൻ രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് ഈ പദ്ധതിയിൽ വല്ലാത്ത പിടി വാശി ആണെന്നാണ് ഇ ശ്രീധരന്‍ അതി രൂക്ഷമായി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;- മുഖ്യമന്ത്രി ഇക്കാര്യത്തിൽ പിടി വാശി ആണ് കാണിക്കുന്നത്. ഈ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പരാജിതരാണ്. പദ്ധതിയെ കുറിച്ച് ഉദ്യോഗസ്ഥര്‍ വേണ്ട വിധത്തിൽ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിക്കുന്നില്ല.

നമ്മുടെ കേരളത്തിലെ ബ്യൂറോക്രസിയും പരാജയം ആണെന്ന് ശ്രീധരന്‍ കടുത്ത ഭാഷയിൽ വിമർശിച്ചു.കേരളത്തിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിലത്ത് കൂടി സഞ്ചരിക്കുന്ന അതി വേഗ പാത നല്ലതല്ല. പകരം, കേരളത്തിന് നല്ലത് ആകാശ പാത ആണ്. എന്നിരുന്നാലും , ഈ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുമെന്ന് പ്രതീക്ഷ എനിക്ക് ഇല്ല. കേരളത്തിൽ വരാനിരിക്കുന്ന സിൽവർ ലൈൻ പദ്ധതിയുടെ എല്ലാ ദോഷ വശവും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ ഉൾപ്പെടുത്തി. അതേ സമയം, ഇത്തരം റെയില്‍വേ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ നടപ്പാക്കാനാവില്ല. സി പി എമ്മി ല്‍ പലര്‍ക്കും പദ്ധതിയോട് എതിര്‍പ്പ് ഉണ്ട് ഈ എതിർപ്പ് പ്രകടമാണ്. എന്നാ, തന്‍റെ എതിര്‍പ്പിന് പിന്നില്‍ രാഷ്ട്രീയം ഇല്ല. പകരം നാടിന് ആവശ്യം മുള്ള പദ്ധതി എങ്കില്‍ രാഷ്ട്രീയം നോക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.

അതേ സമയം, ഇന്നലെയും സർക്കാരിന് എതിരെ ആ പദ്ധതിയ്ക്ക് എതിരെ ഇദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഇ ശ്രീധരന്‍ ചോദിച്ചത്. വിഷയത്തിൽ കടുത്ത രീതിയിലുളള വിമർശന ഭാഷയാണ് ശ്രീധരൻ ഉന്നയിച്ചിരുന്നു. സർക്കാർ എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നു. സർക്കാർന ചെലവ് കുറച്ചു കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരന്‍ അറിയിച്ചിരുന്നു.

പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയിൽ ഉണ്ടാകും. നിലവിലെ എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയിൽ ഉടനീളം എണ്ണൂറോളം ആർ ഒ ബികൾ നിർമിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരുമെന്നും ശ്രീധരൻ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+