കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെയില്‍സ് ഗേള്‍സിന്റെ 'ഇരിക്കല്‍' സമരം

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: തൊഴിലെടുക്കുന്നസമയത്ത് ഇരിക്കാന്‍ പോലും അവകാശമില്ലാത്ത ഒരു വിഭാഗമുണ്ട് നമുക്ക് ചുറ്റും. ഇരിക്കാന്‍ പോയിട്ട് ഒന്ന് മൂത്രമൊഴിക്കാന്‍ പോലും സമയം ലഭിക്കാത്ത വനിത തൊഴിലാളികളുടെ നാടാണിത്. ഈ അനീതിക്കെതിരെ ഇരിക്കല്‍ സമരവുമായാണ് തൊഴിലാളി ദിനത്തില്‍ ഇവര്‍ രംഗത്തെത്തിയത്.

കേരളത്തിലെ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് ഇരിക്കാന്‍ പോലും അവകാശമില്ലാതെ കഷ്ടപ്പെടുന്നത്. ഇതിനെതിരെയായിരുന്നു മെയ് 1 ന് കോഴിക്കോട് നടന്ന ഇരിക്കല്‍ സമരം.

Strike Symbol

ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലെ ജീവനക്കാരുടെ ജോലി സമയം 11 മണിക്കൂര്‍ വരെയാണ്. ഇതിനിടെ അവര്‍ക്ക് ഇരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലത്രെ. ഇരിക്കുന്നത് ഉടമയുടെ ശ്രദ്ധയില്‍ പെട്ടാല്‍ ശമ്പളത്തില്‍ നിന്ന് കുറക്കുകയും ചെയ്യും. മൂത്രമൊഴിക്കാന്‍ 10 മിനിട്ടും ഭക്ഷണം കഴിക്കാന്‍ 20 മിനിട്ടും ആണത്രെ ഒരു ദിവസം തൊഴിലാളികള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സമയം.

അസംഘടിത മേഖല തൊഴിലാളി യൂണിയന്റെ നേകതൃത്വത്തില്‍ കോഴിക്കോട് വച്ചായിരുന്നു ഇരിക്കല്‍ സമരം. പ്രൊഫ എംഎന്‍ കാരശ്ശേരി സമരം ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ് ദിവസം തൊഴിലാളികള്‍ക്ക് വോട്ട് ചെയ്യാന്‍ പോലും അവസരം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനേയും മറ്റ് അധികൃതരേയും ഒക്കെ അറിയിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായില്ലത്രെ.

English summary
Sitting strike by Textile shop sales girls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X