18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാൻ വിടവാങ്ങി
മലപ്പുറം; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ചികിത്സയിൽ ആയിരുന്ന പെരിന്തൽമണ്ണയിലെ ആറ് മാസം പ്രായമുള്ള മുഹമ്മദ് ഇമ്രാൻ മരിച്ചു.ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപ സ്വരപിക്കുന്നതിനിടയിലാണ് ഇമ്രാന്റെ മരണം. ഇതിനോടകം 16 കോടി കുട്ടിക്കായി സമാഹരിക്കാൻ സാധിച്ചിരുന്നു.

അങ്ങാടിപ്പുറം പഞ്ചായത്തിലെ ഏറാന്തോട് കുളങ്ങര പറമ്പില്‍ ആരിഫ്, റമീസ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഇമ്രാന്. കഴിഞ്ഞ അഞ്ച് മാസമായി ചികിത്സയിലായിരുന്നു കുഞ്ഞ്. മരുന്നെത്തിച്ചാൽ കുട്ടിയെ രക്ഷപ്പെടുത്താമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും 18 കോടിയോളം തുക വേണ്ടിയിരുന്നതിനാൽ കടുംബം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതിനിടയിലാണ് സമാന അസുഖം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് എന്ന കുഞ്ഞിന് ഏഴ് ദിവസം കൊണ്ട് മരുന്നിനായി 18 കോടി രൂപ എല്ലാവരും ചേർന്ന് സമാഹരിച്ചത്.
പിന്നാലെ അബ്ദുസ്സമദ് സമദാനി എം പി രക്ഷാധികാരിയും മഞ്ഞളാംകുഴി അലി എം എല്‍ എ ചെയര്‍മാനുമായി ഇമ്രാന് ചികിത്സാ സഹായ കമ്മറ്റിക്ക് രൂപം നല്കി പകരം പണം ശേഖരിച്ച് വരികയായിരുന്നു. അതിനിടയിലാണ് കുഞ്ഞിന്റെ മരണം.ആരിഫിന്റെയും റമീസയുടെയും ആദ്യത്തെ കുട്ടിയും സമാന രോഗം ബാധിച്ചാണ് മരിച്ചത്. ഇമ്രാന് ജനിച്ച് മുപ്പതോളം ദിവസങ്ങള്‍ക്ക് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications