വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം 30 വയസുള്ള യുവതിയുടേത്! കാണാതായ സ്ത്രീകളുടെ വിവരങ്ങൾ ശേഖരിക്കുന്നു...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കോൺക്രീറ്റ് നിറച്ച വീപ്പയ്ക്കുള്ളിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മുപ്പത് വയസുള്ള സ്ത്രീയുടേതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അസമയത്ത് മകളുടെ മുറിയിൽ നിന്ന് എന്തോ ശബ്ദം! കണ്ടത് കാമുകനെയും; വഴക്കിനിടെ പിതാവിന് ദാരുണാന്ത്യം...

ബൽറാമിന്റെ മുട്ടുകാൽ തല്ലിയൊടിക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം എന്നായിരുന്നു സിവിക് പറയേണ്ടത്

ഇതേതുടർന്ന് സംസ്ഥാനത്ത് നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. എറണാകുളം ജില്ലയിലെയും സമീപജില്ലകളിലെയും പോലീസ് സ്റ്റേഷനുകളിലേക്ക് ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാണാതായവരെ സംബന്ധിച്ചുള്ള അന്വേഷണത്തിൽ എന്തെങ്കിലും തുമ്പ് ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

അസ്ഥികൂടം...

അസ്ഥികൂടം...

കഴിഞ്ഞദിവസമാണ് കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയത്. കൈകാലുകൾ മടക്കി കോൺക്രീറ്റിട്ട് ഉറപ്പിച്ചനിലയിലായിരുന്നു അസ്ഥികൂടം കണ്ടെടുത്തത്. ഇതോടൊപ്പം അഞ്ഞൂറു രൂപയുടെ നിരോധിച്ച കറൻസികളും വീപ്പയ്ക്കുള്ളിൽ നിന്ന് ലഭിച്ചിരുന്നു.

കൃത്യം നടത്തിയവർ

കൃത്യം നടത്തിയവർ

കൃത്യം നടത്തിയവർ അതിവിദഗ്ദമായാണ് മൃതദേഹം വീപ്പയ്ക്കുള്ളിൽ സൂക്ഷിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അസ്ഥികൂടത്തിന് ഒരു വർഷത്തിലേറെ പഴക്കമുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. കൃത്യം നടത്തിയ ശേഷം ഒരിക്കലും പൊങ്ങിവരാതിരിക്കാനാണ് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റിട്ട് മൃതദേഹം കായലിൽ തള്ളിയതെന്നാണ് പോലീസ് പറയുന്നത്.

 എവിടെനിന്ന്...

എവിടെനിന്ന്...

കൂമ്പളത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എവിടെനിന്ന് തുടങ്ങുമെന്നതാണ് പോലീസിനെ കുഴക്കുന്ന പ്രധാനകാര്യം. അസ്ഥികൂടം മുപ്പത് വയസുള്ള സ്ത്രീയുടേതാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തിനിടെ കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

വിവരം ലഭിച്ചേക്കും...

വിവരം ലഭിച്ചേക്കും...

കാണാതായ സ്ത്രീകളെക്കുറിച്ച് വിവരം ലഭിക്കുന്നതോടെ അന്വേഷണത്തിൽ എന്തെങ്കിലും തുമ്പ് ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കുമ്പളത്ത് നിന്ന് കണ്ടെത്തിയ അസ്ഥികൂടം വിദഗ്ദപരിശോധനയ്ക്ക് വിധേയമാക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
skeleton found from kumbalam; police investigation is going on.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്