വാവ സുരേഷിന് വീണ്ടും പാമ്പുകടിയേറ്റു; ആശുപത്രിയില്‍ ചികിത്സതേടിയില്ല

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാമ്പുകളുടെ തോഴന്‍ വാവ സുരേഷിന് വീണ്ടും മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മാന്നാര്‍ എന്‍. എസ്. എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പുകളെപ്പറ്റി ക്ലാസെടുക്കവെ മൂര്‍ഖന്‍ വാവയുടെ ചുണ്ടില്‍ കൊത്തുകയായിരുന്നു. കടിയേറ്റെങ്കിലും വാവ ആശുപത്രിയില്‍ ചികിത്സ തേടാന്‍ തയ്യാറായില്ല.

ശാരീരിക അസ്വാസ്ഥ്യമൊന്നും തോന്നാത്തതിനാലാണ് ആശുപത്രിയില്‍ പോകാതിരുന്നതെന്നുകാട്ടി വാവ പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. നേരത്തെയും പലതവണ വാവയ്ക്ക് കടിയേറ്റിട്ടുണ്ട്. രണ്ടുപ്രാവശ്യം വെന്റിലേറ്ററില്‍ നിന്നാണ് വാവ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇതുവരെ എട്ട് തവണ മെഡിക്കല്‍ കോളേജാശുപത്രിയുടെ ഐ സി യുവിലായിട്ടുണ്ട്. ഒട്ടറെ രാജവെമ്പാലകളെ ഉള്‍പ്പെടെ അമ്പതിനായിരത്തോളെ പാമ്പുകളെ വാവ സുരേഷ് പിടികൂടി കാട്ടില്‍ വിട്ടയച്ചിട്ടുണ്ട്.

vava-suresh

വാവ തന്റെ ഫേസ്ബുക്കില്‍ പറയുന്നത് ഇങ്ങനെയാണ്. പ്രിയ സുഹൃത്തുക്കളെ ഇന്ന് (29/11/16 ) ആലപ്പുഴ ജില്ലയിലെ മാന്നാര്‍ എന്നു പറയുന്ന സ്ഥലത്ത്

നിന്നും മൂര്‍ഖന്റെ കടിയേറ്റു എന്നുള്ള വാര്‍ത്ത ശരിയാണ്. എന്നാല്‍ ശാരീരികമായി വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇപ്പോളില്ല. ഞാന്‍ എന്റെ സേവനം ഇപ്പോളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഈ പോസ്റ്റ് ഇടാന്‍ കാരണം ദയവു ചെയ്ത് എന്റെ സുഹൃത്തുക്കള്‍ സുഖവിവരം അറിയുവാനായി ഇന്നും നാളെയും വിളിക്കരുത്, ഒട്ടനവധി കോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ദയവു ചെയ്ത് അത്യാവശ്യക്കാര്‍ മാത്രം കോള്‍ ചെയ്യുക.


English summary
snakebite Vava Suresh again in thiruvananthapuram
Please Wait while comments are loading...