ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്ന ഡോക്ടറുടെ എട്ടുപവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ചു

  • Posted By:
Subscribe to Oneindia Malayalam

കുമ്പള: തീവണ്ടിയിറങ്ങി ആസ്പത്രിയിലേക്ക് നടന്നുപോവുകയായിരുന്ന ഡോക്ടറുടെ എട്ടുപവന്‍ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ട് പേര്‍ തട്ടിപ്പറിച്ചു.കുമ്പള സഹകരണാസ്പത്രിയിലെ ഡോക്ടര്‍ ശാംഭവിയുടെ കരിമണി മാലയാണ് തട്ടിപ്പറിച്ചത്. ഇന്ന് സഹകരണാസ്പത്രിക്ക് സമീപമാണ് സംഭവം. കുമ്പള റെയില്‍വെ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി ആസ്പത്രിയുടെ കാറിലാണ് ഡോക്ടര്‍ പുറപ്പെട്ടത്.

ഹോളി ഫാമിലി സ്‌കൂളിന് സമീപം എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് ഫോണ്‍ വന്നതിനാല്‍ കാര്‍ നിര്‍ത്തി ഇറങ്ങി. അതിനാല്‍ ഡോക്ടര്‍ ആസ്പത്രിയിലേക്ക് നടന്നുപോവുകയായിരുന്നു.

doctor34455

അതിനിടെ ബൈക്കിലെത്തിയ ഹെല്‍മെറ്റ് ധരിച്ച രണ്ട് പേര്‍ ഡോക്ടറുടെ മാല തട്ടിപ്പറിച്ച ശേഷം കടന്നു കളയുകയായിരുന്നു. ഡോക്ടറുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ഇന്ത്യ തയ്യാറാണെങ്കിൽ പാകിസ്താനും റെഡി!! ആണവശേഷി പരീക്ഷിക്കാൻ ഇന്ത്യയെ ക്ഷണിച്ച് പാകിസ്താൻ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Snatched gold chain of doctor on her way to hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്