Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ വാദം അവസാനിക്കുന്നില്ല, 9 ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ഹൈക്കോടതി, ഗൂഢാലോചന പുറത്തുവരുമോ ??

എസ്എന്‍സി ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് 9 ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചിട്ടുള്ളത്.

ലാവലിന്‍ കേസില്‍ അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ആരെല്ലാമാണെന്നും അതിനുള്ള കാരണമെന്താണെന്നും ആരാഞ്ഞ് ഹൈക്കോടതി. കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ചും കോടതി വിശദാംശങ്ങള്‍ തേടി. മാര്‍ച്ച് 15 നു മുമ്പ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സിബി ഐക്ക് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജനാണ് ഹാജരായത്. സാക്ഷിമൊഴികളോ വസ്തുതകളോ പരിഗണിക്കാതെയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയതെന്നാണ് സിബി ഐ വാദിച്ചത്. വാദങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കോടതി കൂടുതല്‍ വിശദീകരണം തേടിയത്.

High Court

കരാറില്‍ ഉള്‍പ്പെട്ടിരുന്ന കക്ഷികളെക്കുറിച്ചും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍, കരാറിലെ വ്യവസ്ഥകള്‍, ആദ്യ കരാറുമായി ബന്ധപ്പെട്ട് പ്രതിയാക്കപ്പെട്ടവരും അന്വേഷണത്തില്‍ പ്രതിയാക്കപ്പെട്ടവരും ആരെല്ലാം, കരാറുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനകള്‍, തുടങ്ങി പ്രധാനമായും ഒന്‍പ്ത ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. മഉ്കയമന്ത്രി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന എസ്എന്‍സി ലാവലിന്‍ കമ്പനി കരാറുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+