Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ വിധി ഇന്ന് അറിയാം; ലാവ്‌ലിനില്‍ കീഴ്‌ക്കോടതി കുറ്റവിമുക്തനാക്കിയ പിണറായി കുടുങ്ങുമോ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി നടപടി ചോദ്യം ചെയ്താണ് ഹര്‍ജി

കൊച്ചി: ലാവ്‌ലിന്‍കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. നേരത്തെ അന്തിമവാദം നവംബര്‍ 29ന് നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ സിബിഐയുടെ ആവശ്യത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. അന്തിമവാദം തുടങ്ങാന്‍ തയ്യാറാണെന്ന് സിബിഐ ഇപ്പോള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിവാദങ്ങളില്‍ അകപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്ത എംകെ ദാമാദരന്‍ തന്നെയാണ് പിണറായിക്കായി ഹാജരാകുന്നത്.

 പിണറായി വിജയന്‍

പിണറായി വിജയന്‍

കേസ് അന്വേഷിച്ച് 2013 നവംബറില്‍ പിണറായി വിജയനുള്‍പ്പെടെയുളളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

 കേസ് തള്ളി

കേസ് തള്ളി

നേരത്തെ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരും ക്രൈം എഡിറ്റര്‍ നന്ദകുമാറും നല്‍കിയ ഉപഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.

 കോടതി നിരീക്ഷണം

കോടതി നിരീക്ഷണം

പുനഃപരിശോധാ ഹര്‍ജി സമര്‍പിക്കാന്‍ സിബിഐയ്ക്ക് മാത്രമെ അധികാരമുള്ളൂവെന്നും കക്ഷിചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

 വൈദ്യുതി മന്ത്രി

വൈദ്യുതി മന്ത്രി

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+