ഈഴവര്‍ക്കായി ഒരേ മനസോടെ പ്രവര്‍ത്തിക്കാന്‍ വിഎസ്!! വെള്ളാപ്പള്ളിയുടെ പുതിയ തന്ത്രം!!

  • Posted By:
Subscribe to Oneindia Malayalam

ഹരിപ്പാട്: ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനെ ഒപ്പംകൂട്ടാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവര്‍ക്കായി ഒരേ മനസോടെ പ്രവര്‍ത്തിക്കാന്‍ വിഎസിനോട് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി.

പല സംഭവങ്ങളിലും വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി ആക്രമിച്ച നേതാവായിരുന്നു വിഎസ് അച്യുതാനന്ദന്‍. എസ്എന്‍ഡിപി ശാഖയിലെ മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയതും വിഎസ് തന്നെയായിരുന്നു. വിഎസിനെതിരെയും വെള്ളാപ്പളളി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 സത്യം മനസിലാക്കി

സത്യം മനസിലാക്കി

തനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച നേതാവായിരുന്നു വിഎസ് അച്യുതാനന്ദന്‍ എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാല്‍ വിഎസ് ഇപ്പോള്‍ സത്യം മനസിലാക്കിയെന്നും അതിനാല്‍ അദ്ദേഹം ഒന്നും മിണ്ടുന്നില്ലെന്നും വെളളാപ്പള്ളി പറയുന്നു.

 ഈഴവര്‍ക്കായി

ഈഴവര്‍ക്കായി

വിഎസ് അച്യുതാനന്ദനെ പുകഴ്ത്താനും വെള്ളാപ്പള്ളി മറന്നില്ല. വിഎസ് അച്യുതാനന്ദന്‍ നല്ല മനുഷ്യനാണെന്നാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്. ഈഴവര്‍ക്കായി ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പള്ളിപ്പാട് ഗുരു ക്ഷേത്ര സമര്‍പ്പണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 ഈഴവ സമുദായത്തിന്‍റെ ഉയര്‍ച്ച

ഈഴവ സമുദായത്തിന്‍റെ ഉയര്‍ച്ച

ചടങ്ങില്‍ വിഎസിനോടുള്ള വിരോധം പൂര്‍ണമായും മാറ്റി വച്ചായിരുന്നു വെള്ളാപ്പള്ളി സംസാരിച്ചത്. വിഎസ് ക്ഷിപ്രകോപിയും ക്ഷിപ്രസാദിയുമാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഒരേ മനസോടെ ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ഈഴവ സമുദായത്തിന്‍റെ ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 പരാജയം

പരാജയം

സാമുദായിക ഉന്നമനത്തിന് സാമ്പത്തികം വേണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നീതി നിര്‍വഹണം നടത്തുന്നവര്‍ക്കോ മാറി മാറി വരുന്ന ഭരണാധികാരികള്‍ക്കോ സമുദായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

 മൈക്രോഫിനാന്‍സ് കേസ്

മൈക്രോഫിനാന്‍സ് കേസ്

അതിനിടെ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം വൈകുന്നതില്‍ അതൃപ്തി അറിയിച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. നിയമസഭയിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. പത്ത് മാസമായിട്ടും പുരോഗതി ഒന്നും ഇല്ലെന്നാണ് വിഎസ് പറയുന്നത്. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 വെളളാപ്പള്ളിക്കെതിരെ

വെളളാപ്പള്ളിക്കെതിരെ

ഏറെ നാളുകള്‍ക്ക് ശേഷമാണ് വെള്ളാപ്പള്ളിയെ പുകഴ്ത്തി വിഎസ് രംഗത്തെത്തിയിരിക്കുന്നത്.എസ്എന്‍ഡിപി ശാഖകള്‍ കേന്ദ്രീകരിച്ച് മൈക്രോഫിനാന്‍സ് തട്ടിപ്പ് നടത്തി വെള്ളാപ്പളളി കോടികള്‍ തട്ടിച്ചു എന്ന് വിജിലന്‍സിനു മുന്‍പാകെ പരാതിയുമായി എത്തിയത് നേരത്തെ വിഎസ് അച്യുതാനന്ദന്‍ തന്നെയായിരുന്നു. വിഎസിനെതിരെയും വെള്ളാപ്പള്ളി പലതവണ രംഗത്തെത്തിയിരുന്നു.

 നേരിട്ട് ബന്ധം

നേരിട്ട് ബന്ധം

എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യസന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യസന്ദര്‍ശിക്കൂ

തലയൂരാന്‍ പിണറായി ചിലവാക്കിയത് കോടികള്‍!! അതും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്!! വിവരങ്ങള്‍ പുറത്ത്!!കൂടുതല്‍ വായിക്കാന്‍

ഇത് ബിഡിജെഎസിന്റെ ബാധ്യതയല്ല!! പൊട്ടിത്തെറിച്ച് വെള്ളാപ്പള്ളി!! പുതിയ മുന്നണിയിലേക്ക് ചേക്കേറുന്നു?കൂടുതല്‍ വായിക്കാന്‍

കിടിലം കൊള്ളിക്കുന്ന അന്യഗ്രഹ കാഴ്ചകളിലൂടെ തുടരുന്ന ഏലിയൻ പരമ്പര.. ശൈലന്റെ ഏലിയൻ; കോവിനന്റ് റിവ്യൂ!!കൂടുതല്‍ വായിക്കാന്‍

English summary
sndp genaral secretary vellappalli nadesan praises vs achuthanandan.
Please Wait while comments are loading...