കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ തട്ടിപ്പു നടത്തിയത് തന്റെ അറിവോടെയല്ലെന്ന് വെള്ളാപ്പള്ളി

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിനെക്കുറിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പ്രതികരിച്ചത് ഇങ്ങനെ. താനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ കോടികളുടെ തട്ടിപ്പ് നടത്തിയത് എന്തായാലും വെള്ളാപ്പള്ളിയുടെ അറിവോടെയല്ല.

പ്രശ്‌നം വിവാദമായപ്പോള്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ സംഘടനാപരമായും നിയമപരമായും നടപടികള്‍ സ്വീകരിക്കാമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിക്ക് കീഴിലുള്ള മൈക്രോഫിനാന്‍സ് യൂണിറ്റുകളുടെ പേരില്‍ ഏഴര കോടിയോളം രൂപയാണ് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയത്.

vellappally

യോഗത്തിന്റെ അറിവോടെയല്ല വായ്പ എടുത്തതെന്നും, അടൂര്‍ എസ്എന്‍ഡിപി യൂണിയന്റെ അന്നത്തെ ചുമതലക്കാരായ പ്രസിഡന്റും സെക്രട്ടറിയുമാണ് തട്ടിപ്പ് നടത്തിയതെന്നുമാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. 2012ലാണ് തട്ടിപ്പ് നടക്കുന്നത്. എസ്എന്‍ഡിപി യോഗം അടൂര്‍ യൂണിയന്റെ കീഴിലുള്ള 256 മൈക്രോഫിനാന്‍സ് യൂണിറ്റുകളുടെ പേരില്‍ ഏഴര കോടി രൂപയോളമാണ് തട്ടിപ്പ് നടത്തിയത്.

പ്രസിഡന്റും സെക്രട്ടറിയും അംഗങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് ആരുമറിയാതെ വായ്പ തരപ്പെടുത്തുകയായിരുന്നു. 75 യൂണിറ്റുകള്‍ക്ക് മാത്രം ലോണ്‍ നല്‍കി ബാക്കി തുക ഇവര്‍ തട്ടുകയായിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് അംഗങ്ങളുടെ വീട്ടിലേക്ക് നോട്ടീസ് വന്നു. ഇതോടെയാണ് തട്ടിപ്പ് നടത്തിയ വിവരം പുറം ലോകം അറിയുന്നത്.

English summary
I don't have any information about SNDP members doing cheating vellappally natesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X