ജാതി വിവാദത്തില്‍ കെ സുരേന്ദ്രനെ തള്ളി ശോഭ സുരേന്ദ്രന്‍; സുധാകരന്റേത് ജാതി അധിക്ഷേപം തന്നെ
തൃശൂര്‍: കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ചത് ചെത്തുകാരന്റെ മകന്‍ എന്നാണ്. ആ വിശേഷണത്തില്‍ ആയിരുന്നില്ല പ്രശ്‌നം, ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാങ്ങി എന്ന പരാമര്‍ശം ജാതി അധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്ന ഒന്നാണ്.
ഈ വിഷയത്തില്‍ പല പ്രമഖരും പ്രതികരണങ്ങള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഒന്നാന്തരം നായന്മാര്‍ വരെ ഇപ്പോള്‍് ചെത്തുന്നുണ്ട് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. സുധാകരനെ പിന്തുണയ്ക്കുന്നതായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ കെ സുരേന്ദ്രനെ തള്ളി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. പരിശോധിക്കാം...

ജാതി അധിക്ഷേപമല്ല
കെ സുധാകരന്റേത് ജാതി അധിക്ഷേപമായി കാണുന്നില്ല എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. ചെത്തുകാരന്‍ എന്നത് ഒരു മോശം ജോലിയല്ല എന്നതാണ് സുരേന്ദ്രന്റെ പക്ഷം. അതേസമയം, കെ സുധാകരന്‍ പറഞ്ഞ ജാതി അധിക്ഷേപത്തിന്‌റെ മെറിറ്റിലേക്ക് കെ സുരേന്ദ്രന്‍ കടന്നതും ഇല്ല.

ഒന്നാന്തരം നായന്മാര്‍
ചെത്തുകാരന് എന്ത് ജാതി എന്നും കെ സുരേന്ദ്രന്‍ ചോദിച്ചിരുന്നു. എല്ലാ ജാതിക്കാരും ഇപ്പോള്‍ ചെത്തുന്നുണ്ട് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഒന്നാന്തരം നായര്‍, ഈഴവര്‍, നമ്പൂതിരുമാര്‍ ഒക്കെ ആശാരി, മൂശാരി, സ്വര്‍ണപ്പണി, കൊല്ലപ്പണിയൊക്കെ ഇപ്പോള്‍ ചെയ്യുന്നുണ്ട് എന്നതാണ് സുരേന്ദ്രന്റെ ന്യായം.

ശോഭയുടെ നിലപാട്
എന്നാല്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിലപാടിന് ഘടകവിരുദ്ധമാണ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രന്റേത്. കെ സുരേന്ദ്രന്റേത് കടുത്ത ജാതി അധിക്ഷേപം തന്നെയാണ് എന്നാണ് ശോഭ വ്യക്തമാക്കിയിട്ടുള്ളത്. ഇത് ബിജെപിയ്ക്കുള്ളില്‍ എന്ത് പ്രതികരണം ഉണ്ടാക്കും എന്നാണ് ഇനി അറിയേണ്ടത്.

സുരേന്ദ്രനെ തള്ളി
കെ സുധാകരന്‍ നടത്തിയത് കടുത്ത ജാതി അധിക്ഷേപമാണെന്ന് മനസ്സിലാക്കാന്‍ കാലടി സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആകണമെന്നൊന്നും ഇല്ലെന്നാണ് ശോഭ ഫേസ്ബുക്കില്‍ എഴുതിയത്. സിപിഎമ്മിനെ നേരിട്ട് വിമര്‍ശിക്കുന്നതാണ് പോസ്റ്റ് എങ്കിലും കെ സുരേന്ദ്രനെ തള്ളുന്നു എന്ന സൂചനയും ഇത് നല്‍കുന്നുണ്ട്.

സിപിഎമ്മിനെതിരെ
കെ സുധാകരന്‍ നടത്തിയത് ജാതി അധിക്ഷേപമാണ്. എന്നാല്‍ സുധാകരനെ തിരുത്തിക്കാന്‍ സിപിഎമ്മിന് അര്‍ഹതയുണ്ടോ എന്നതാണ് ന്യായമായ ചോദ്യം എന്നും ശോഭ സുരേന്ദ്രന്‍ പറയുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇക്കാര്യത്തില്‍ ധാര്‍മിക അവകാശമില്ലെന്നാണ് താന്‍ കരുതുന്നത് എന്നും ശോഭ സുരേന്ദ്രന്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിയും വിട്ടു
കെ സുധാകരന്‍ തന്നെ ചെത്തുകാരന്റെ മകന്‍ എന്ന് വിശേഷിപ്പിച്ചതില്‍ അധിക്ഷേപകരമായി എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. തന്റെ അച്ഛന്‍ ചെത്തുകാരന്‍ ആയിരുന്നു എന്നത് താന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഒരു ജ്യേഷ്ഠന്‍ ഏറെനാള്‍ ചെത്തുതൊഴിലാളിയായിരുന്നു. മറ്റൊരു ജ്യേഷ്ഠനും ചെത്ത് അറിയാമായിരുന്നു എന്നും പിണറായി വിജയന്‍ പ്രതികരിച്ചു.












Click it and Unblock the Notifications