• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ വരും '!! പിണറായിക്ക് ശോഭാ സുരേന്ദ്രന്‍റെ മറുപടി

  • By

കേരളത്തില്‍ ജീവന്‍ പണയം വെച്ചാണ് ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമില്ല,ആരായാലും നിയമത്തിന് മുന്നിലെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സിപിഎം വോട്ട് തനിക്ക് കിട്ടിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി!! റിയാസ് അനുകൂലികള്‍ വോട്ട് മറിച്ചു!!

ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശോഭയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 കള്ളനു തുള്ളൽ വരും

കള്ളനു തുള്ളൽ വരും

കേരളത്തിലെ ബി. ജെ. പി. പ്രവർത്തകർ ജീവൻ പണയം വച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണം 'ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ വരും ' എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതാണ്.

 മനസിലാക്കാന്‍ സാധിക്കും

മനസിലാക്കാന്‍ സാധിക്കും

രാജ്യത്തു നടക്കുന്ന ഏതു വിഷയവും സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഉത്തമ ബോധ്യത്തോടുകൂടിത്തന്നെയാണ് പ്രധാനമന്ത്രി തന്റെ നിരീക്ഷണം നടത്തിയിട്ടുള്ളതെന്ന് പിണറായിക്കൊഴികെ മറ്റാർക്കും മനസ്സിലാക്കാൻ കഴിയും.

 അറിയാതിരിക്കാന്‍ വഴിയില്ല

അറിയാതിരിക്കാന്‍ വഴിയില്ല

ലോകത്തിന്റെ മുഴുവൻ ആദരവ് നേടിയിട്ടുള്ള ഭാരതത്തിന്റെ പ്രതിരോധമന്ത്രി നിർമ്മല സീതാരാമനോടൊപ്പം ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ യാത്ര ചെയ്ത മുൻ ഗവർണ്ണർ കൂടിയായ കുമ്മനം രാജശേഖരനെ തടഞ്ഞു വച്ച് കൊലവിളി നടത്തിയത് മുഖ്യമന്ത്രി അറിയാതിരിക്കാൻ വഴിയില്ല.

 അറിഞ്ഞില്ലെന്നുണ്ടോ?

അറിഞ്ഞില്ലെന്നുണ്ടോ?

ഒരു സ്ഥാനാർഥി എന്ന നിലയിൽ പര്യടനം നടത്തിയ എന്നെ എത്രയോ സ്ഥലങ്ങളിൽ തടഞ്ഞു ആക്രമിക്കാൻ ശ്രമിച്ചതും, നിരവധി പ്രവർത്തകരെ പരിക്കേല്പിച്ചതും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നുണ്ടോ?

 നന്നായിരിക്കും

നന്നായിരിക്കും

അവിടെയെല്ലാം എൻ. ഡി . എ. പ്രവർത്തകർ സംയമനം പാലിച്ചില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു കേരളത്തിലെ സ്ഥിതിയെന്നു മുഖ്യമന്ത്രി ചിന്തിക്കുന്നത് നന്നായിരിക്കും.

 തയ്യാറായിട്ടില്ല

തയ്യാറായിട്ടില്ല

ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴെല്ലാം പോലീസ് വെറും കാഴ്ചക്കാരായി നോക്കുകുത്തികളായി നിൽക്കുന്നുണ്ടായിരുന്നു എന്നതാണ് ഏറെ ദയനീയമായ കാര്യം. മാത്രമല്ല തെളിവ് സഹിതം പരാതി നൽകിയിട്ടും സി. പി. എം. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇതുവരെ പോലീസ് തയ്യാറായിട്ടുമില്ല.

 ആത്മ പരിശോധന

ആത്മ പരിശോധന

ഈ വസ്തുതകളെല്ലാം കേരളത്തിലെ ജനങ്ങൾക്ക്‌ ബോധ്യമുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണഘടനാപരമായി ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന പോലീസും ആ ഉത്തരവാദിത്വം നിർവഹിക്കുന്നുണ്ടോയെന്നു ആത്മപരിശോധന നടത്തുകയാണ് വേണ്ടത്.

 തീറെഴുതി നല്‍കിയിട്ടില്ല

തീറെഴുതി നല്‍കിയിട്ടില്ല

പിണറായി വിജയനെയും സി. പി. എമ്മിനെയും വിമർശിക്കുമ്പോഴെല്ലാം അത് കേരളത്തിനെതിരെയുള്ള വിമർശനമായി വ്യാഖ്യാനിക്കുന്നത് ആടിനെ പട്ടിയാക്കാനുള്ള വൃഥാ ശ്രമമാണ്. കേരളത്തെ പിണറായി വിജയനും സി. പി. എമ്മിനും മാത്രമായി ആരും തീറെഴുതി നൽകിയിട്ടില്ല.

 അസഹിഷ്ണുത

അസഹിഷ്ണുത

മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിലെ ജനങ്ങൾക്ക്‌ പിണറായി വിജയന് നൽകാൻ കഴിയാത്ത ശ്രദ്ധയും പരിഗണയും പ്രധാമന്ത്രിയിൽ നിന്നും ലഭിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് പിണറായിയുടെ പ്രതികരണത്തിൽ നിഴലിക്കുന്നത്.

 മറക്കില്ല

മറക്കില്ല

ശബരിമല പൂങ്കാവനത്തിന്റെ പവിത്രത നിലനിർത്താൻ ശ്രമിച്ചതിന്റെ പേരിൽ ആയിരക്കണക്കിന് ബി. ജെ. പി. പ്രവർത്തകർക്കെതിരെ പിണറായി നടത്തിയ നരനായാട്ട് കേരളം മറക്കുമെന്നു കരുതരുത്.

 ആത്മവിര്യത്തെ

ആത്മവിര്യത്തെ

കേരളത്തിലെ സാധാരണ പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽപ്പോലും താൻ അതീവ ശ്രദ്ധാലുവാണെന്നും, ഇനിയും ഇത്തരം കാര്യങ്ങൾ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ഉള്ള വ്യക്തമായ സന്ദേശം ആണ് പ്രധാനമന്ത്രി നൽകിയിട്ടുള്ളത്. അത് ബി. ജെ. പി. പ്രവർത്തകരുടെ ആത്മവീര്യത്തെ പതിന്മടങ്ങു വർധിപ്പിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
sobha surendrans replay to pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more