Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹ്‌ന ജനിച്ചുവീണ മതത്തെ അവര്‍ക്കെതിരെ ഉപയോഗിക്കുന്നു" രഹ്നയ വിട്ടയക്കണമെന്ന് പൊതുപ്രവര്‍ത്തകര്‍

കഴിഞ്ഞ ദിവസം പത്തനംതിട്ട പോലീസാണ് ആക്റ്റിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയെ കൊച്ചിയില്‍ എത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന രീതിയില്‍ രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ അയ്യപ്പന്‍മാരുടേതിന് സമാനമായി കറുപ്പുടുത്ത് ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഭരണകുട ഭീകരതയാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു.

സര്‍ക്കാര്‍ അല്‍പ്പം നീതിബോധം കാണിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇപ്പോള്‍ രഹ്നയെ നിരുപാധികം വിട്ടയക്കണമെന്ന് വ്യക്തമാക്കി പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സുനില്‍ പി ഇളയിടം , കെ സച്ചിദാനന്ദന്‍ എന്നിങ്ങനെ 70 പേരാണ് രംഗെത്തിയത്. ഇവര്‍ പറയുന്നത് ഇങ്ങനെ

 കറുപ്പുടുത്ത്

കറുപ്പുടുത്ത്

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയണിഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. എന്നാല്‍ രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റും ചിത്രവും മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തൃക്കൊടിത്താനം സ്വദേശിയായ ആര്‍ രാധാകൃഷ്ണന്‍ മേനോന്‍ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 റിമാന്‍റില്‍

റിമാന്‍റില്‍

തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രഹ്നയെ പത്തനംതിട്ട പോലീസ് കൊച്ചിയില്‍ രഹ്ന ജോലി ചെയ്യുന്ന ബിഎസ്എന്‍എല്‍ ഓഫീസില്‍ എത്തി അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ 14 ദിവസത്തെ റിമാന്‍റിലാണ് രഹ്ന.ഇതിനെതിരെയാണ് പൊതു പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

 നിരുപദ്രവകാരമായ പോസ്റ്റ്

നിരുപദ്രവകാരമായ പോസ്റ്റ്

രഹ്‌ന ഫാത്തിമ എന്ന വനിത ആക്ടിവിസ്റ്റിനെ നവംബര്‍ 27, 2018ന് കേരള പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാത്ത വാറന്റ് അവര്‍ക്കുമുകളില്‍ അടിച്ചേല്‍പിച്ച് 14 ദിവസത്തേയ്ക്ക് അവരെ റിമാന്റ് ചെയ്തിരിക്കുന്നു. നിരുപദ്രവകാരിയായ ഒരു ഫേസ്ബുക് പോസ്റ്റിന്റെ പേര് പറഞ്ഞാണ് അറസ്റ്റ്.

രഹ്നയ്ക്കെതിരെ

രഹ്നയ്ക്കെതിരെ

അയ്യപ്പ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു സെല്‍ഫി പോസ്റ്റ് ചെയ്തു എന്നതാണ് രഹ്‌നയ്‌ക്കെതിരെയുള്ള ആരോപണം.സെപ്തംബര്‍ 28ന് സുപ്രീം കോടതി യുവതികള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള വിലക്ക് എടുത്ത് മാറ്റിയിരുന്നു.

 എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ക്ഷേത്രം

എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ക്ഷേത്രം

എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശിക്കാവുന്ന ഒരു മതേതര ചിഹ്നം കൂടിയാണ് ശബരിമല ക്ഷേത്രം.
ഈ ക്ഷേത്രം സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം പറഞ്ഞുള്ള ഫേസ്ബുക് പോസ്റ്റിനുമുകളിലാണ് അറസ്റ്റ്.

ബിജെപിക്കാരന്‍

ബിജെപിക്കാരന്‍

അയ്യപ്പഭക്തരുടെ വേഷമായ കറുത്ത ഷര്‍ട്ടും മുണ്ടും അണിഞ്ഞുള്ള ചിത്രം ഫേസ്ബുക്കില്‍ ഇട്ടുകൊണ്ടായിരുന്നു രഹ്‌ന യുടെ പോസ്റ്റ്. ബി.ജെ.പി ക്കാരനായ ഒരാള്‍ ഈ പോസ്റ്റിനെതിരെ കെട്ടിച്ചമച്ച പരാതിയനുസരിച്ച് വര്‍ഗീയത പരത്തുന്നു എന്നാണ് രഹ്നയ്‌ക്കെതിരെയുള്ള ആരോപണം.

ഭരണകുട ഭീകരത

ഭരണകുട ഭീകരത

മതനിന്ദ എന്ന ആശയത്തിന്റെ അത്യന്തം ഇടുങ്ങിയതും ദുരുപയോഗ പരവുമായ പ്രയോഗമാണ് സെക്ഷന്‍ 153(a). രഹ്നയ്‌ക്കെതിരെ ഈ സെക്ഷന്‍ ഉപയോഗിച്ചിരിക്കുന്നത് ഭരണകൂടഭീകരതയാണ്. രഹ്‌ന ഫാത്തിമ ജനിച്ചുവീണ മതവും ഈ അവസരത്തില്‍ തീവ്രവലതുപക്ഷം അവര്‍ക്കെതിരെ ഉപയോഗിക്കുകയാണ്.

 സ്ത്രീവിരുദ്ധ ആക്രമണം

സ്ത്രീവിരുദ്ധ ആക്രമണം

രഹ്ന ഒരു തരത്തിലും വര്‍ഗീയവാദം പറഞ്ഞിട്ടില്ല എന്നു മാത്രമല്ല പോസ്റ്റിന്റെ പേരില്‍ ഇവര്‍ക്കെതിരെ വ്യാജക്കഥകള്‍ പ്രചരിപ്പിക്കുകയും വീട് ആക്രമിക്കപ്പെടുകയും അത്യന്തം സ്ത്രീവിരുദ്ധമായ ആക്രമണത്തിന് വിധേയയാക്കുകയും ചെയ്തിരുന്നു.

 വെച്ച് പൊറുപ്പിക്കാന്‍ പറ്റില്ല

വെച്ച് പൊറുപ്പിക്കാന്‍ പറ്റില്ല

ഒരു സ്ത്രീ എന്ത് ധരിക്കണം ഏത് രീതിയില്‍ ഫോട്ടോ എടുക്കണം എന്നതിനെച്ചൊല്ലിയുള്ള നിയന്ത്രണങ്ങള്‍ യാതൊരു തരത്തിലും വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. പുരോഗമന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഇത്തരത്തിലുള്ള മതഭ്രാന്തും ഹിംസയും പ്രോല്‍സാഹിപ്പിക്കാന്‍ പാടുള്ളതല്ല.

 ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍

രഹ്‌ന ഫാത്തിമയുടെ അറസ്റ്റ് ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണ്. ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. അറസ്റ്റും കള്ളക്കേസുകളും മൂലം ബി എസ് എന്‍ എല്‍ ഇലെ ജോലിയില്‍ നിന്നും രഹ്നയെ സസ്‌പെന്റ് ചെയ്തിരിക്കുകകൂടിയാണ്.

ആവശ്യപ്പെടുന്നു

ആവശ്യപ്പെടുന്നു

താഴെ ഒപ്പ് വെച്ചിട്ടുള്ള ഞങ്ങള്‍ രഹ്നയ്‌ക്കെതിരെയുള്ള കള്ളക്കേസുകള്‍ നീക്കി അവരുടെ ജോലിയിലേയ്ക്കും കുടുംബത്തിലേയ്ക്കും കുട്ടികള്‍ക്കടുത്തേയ്ക്കും പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഒപ്പുവെച്ചവര്‍,

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+