മാവോയിസ്റ്റ് വേട്ട അഭിമാനമായി തോന്നുന്നുണ്ടോ? പിണറായിക്കെതിരെ സോഷ്യല്‍ മീഡിയ
പിണറായി വിജയനെന്ന ഇരട്ട ചങ്കനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നത് ഏറ്റുമുട്ടലിലല്ലെന്ന വാദം ശക്തമാകുന്നു. മാവോയിസ്റ്റ് നേതാക്കളുടെ കൊലപാതകത്തില്‍ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ ഇത്തരം സംഭവം ഉണ്ടാകാന്‍ പാടില്ലെന്ന വാദം ഉയര്‍ന്നു വരികയാണ്. എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ പോലും ഈ സലംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
പിണറായി വിജയനെന്ന ഇരട്ട ചങ്കനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പിണറായിക്കെതിരെ വിരല്‍ ചൂണ്ടുന്നത് ഇടതുപക്ഷ അനുഭാവികള്‍ തന്നെയാണെന്നാണ് അതിശയിപ്പിക്കുന്നതും. മോദി ചെയ്യുന്നത് തന്നെയല്ലെ പിണറായിയും ചെയ്യുന്നതെന്നാണ് പിണറായിക്കെതിരെ ഉയരുന്ന ചോദ്യം. ഭരണകൂട യുദ്ധങ്ങലിലെ ശത്രു പക്ഷം ജനങ്ങളാണെന്നാണ് ഡോ. ആസാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇതാ ചില പ്രതികരണങ്ങള്‍.
പണംകൊണ്ട് മാളിക പണിതില്ല
കൊല്ലപ്പെട്ടവര്‍ പണം കൊണ്ട് മണിമാളിക പണിതവരല്ല. ഉഴവുചാലുകള്‍ കയ്യേറിയില്ല, വിളവുകള്‍ കൊയ്യുകയോ വിതച്ചവരെ മെതിക്കുകയോ ചെയ്തവരെല്ലെന്നും ഡോ. ആസാദ് പറയുന്നു. മക്കളെ വിദേശ സര്‍വ്വകലാശാലകളില്‍ പഠിപ്പിച്ചില്ല വിലകൂടിയ കാറുകളില്‍ കറങ്ങി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയില്ല തുടങ്ങിയ ഒളിയമ്പുകളാണ് പിണറായിക്കെതിരെ പ്ര.യോഗിച്ചിരിക്കുന്നത്.
സഹോദരി
കൊല്ലപ്പെട്ട മോവോയിസ്റ്റ് വനിതയുടെ ഫോട്ടോ ഫെയ്‌സ് ബുക്കിലിട്ടാണ് മൊവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ സജിത മടത്തില്‍ പ്രതികരിച്ചത്. സ്ത്രീയുടെ നിശ്ചല ശരീരം കുറേ ചോദ്യങ്ങള്‍ ചോദിക്കുൂന്നുണ്ട്. അവളുടെ മുഖത്തെ ഭാവം നിസ്സഹായതയല്ല, തന്നെ കൊല്ലാന്‍ തോക്കു ചൂണ്ടിയവര്‍ക്ക് നേരെ കാര്‍ക്കിച്ചു തുപ്പുന്ന എന്തോ ഒന്ന് അവള്‍ അവസാന നിമിഷവും മനസ്സില്‍ കരുതിയിരുന്നുവോ? തുടങ്ങിയ ചോദ്യങ്ങളാണ് സജിത മടത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
ഔദ്യോഗിക വിശദീകരണം
രണ്ട് മാവോയിസ്റ്റുകളെ കൊന്നതില്‍ ഔദ്യോഗികമായ വിശദീകരണം വേണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ രാവണന്‍ കണ്ണൂര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് പ്രതികരിക്കുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രി, മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിശദീകരണം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിശദീകരണമില്ല
24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഔദ്യോഗിക വിശദീകരണമില്ലാത്തതില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് ഷിബിന്‍ മണ്ണൂര്‍ എഫ്ബിയില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ന്യായീകരിക്കാന്‍ ഒന്നുമില്ലാത്തതാണ് പോലീസ് ചെയ്തത് അതുകൊണ്ട് തന്നെ ഔദ്യോഗിക വിശദീകരണം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നെന്നും പോസ്റ്റില്‍ പറയുന്നു.
അഭിമാനമായി കരുകുന്നുണ്ടോ
കരുലായിലെ കൊല നേട്ടവും അഭിമാനവുമായി തോന്നുനുണ്ടോ? മാവോയിസ്റ്റുകള്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നതില്‍ കൂടുതല്‍ എന്ത് വയലന്‍സ് ആണ് നടത്തുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷന്‍ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കുന്നത്.
അന്വേഷണം വേണം
പോലീസ് ഭാഷ്യം സംശയാസ്പദമാണെന്നും ഇതിനെതിരെ അന്വേഷണം പ്രഖായപിക്കണമെന്നുമാണ് സിനിമ സംവിധായകന്‍ ആഷിക് അബു തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടിരിക്കുന്നത്.


Click it and Unblock the Notifications