എല്ലാം പിണറായിയുടെ മിടുക്ക്; സ്ത്രീ സംരക്ഷകൻ, പിണറായിക്ക് അഭിനന്ദന പ്രവാഹം!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നeലെ മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹം. പ്രാഥമിക അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ തന്നെ ദിലീപിന്റെ പങ്ക് സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ കൃത്യമായതെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം അറസ്റ്റ് മതിയെന്ന് മുഖ്യമന്ത്രി നിർദേശം കൊടുത്തിരുന്നു എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

ദിലീപിലേക്ക് അന്വേഷണം നീളുമ്പോൾ പ്രതി ശക്തനായതുകൊണ്ടു തന്നെ ഇതുസംബന്ധിച്ച വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തര മന്ത്രിയെയും അന്വേഷണസംഘം ബോധ്യപ്പെടുത്തിയിരുന്നു. അതേസമയം പിണറായി സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് ആദ്യ നാളുകളിൽ പറഞ്ഞതുകൊണ്ട് എതിരഭിപ്രായവും ചിലയിടങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.

എല്ലാം രഹസ്യം

എല്ലാം രഹസ്യം

ഗൂഡാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ണമായും രഹസ്യമായി വെക്കാനും ആഭ്യന്തവകുപ്പ് തീരുമാനമെടുത്തിരുന്നു.

പിണറായി പറഞ്ഞതിൽ കാര്യമുണ്ട്...

പിണറായി പറഞ്ഞതിൽ കാര്യമുണ്ട്...

എല്ലാം രഹസ്യമായി വെക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ഗൂഡാലോചനയില്ല എന്ന പ്രഖ്യാപനം പിണറായി വിജയന്‍ നടത്തിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു പക്ഷം അഭിപ്രായപ്പെടുന്നത്.

ഏത് ഉന്നതനായാലും പിടിക്കും

ഏത് ഉന്നതനായാലും പിടിക്കും

പ്രതികള്‍ ഏത് ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും പിടികൂടുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

വനിത സംഘടനയ്ക്ക് ഉറപ്പ് നൽകിയിരുന്നു

വനിത സംഘടനയ്ക്ക് ഉറപ്പ് നൽകിയിരുന്നു

സിനിമാ മേഖലയിലെ പുതിയ സ്ത്രീ കൂട്ടയ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്റ്റീവിന് ഇത് സംബന്ധിച്ച് കൃത്യമായ ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിരുന്നു.

സ്ത്രീ സംരക്ഷൻ

സ്ത്രീ സംരക്ഷൻ

ദിലീപിന്റെ അറസ്റ്റ് കൂടിയായതോടുകൂടി സോഷ്യല്‍ മീഡിയയ്ക്കകത്തും പുറത്തും സ്ത്രീസംരക്ഷകന്‍ എന്നൊരു സല്‍പ്പേരു കൂടി നേടിയിരിക്കുകയാണ് സഖാവ് പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്ക് എതിരാളികൾ ആയുധമാക്കി

മുഖ്യമന്ത്രിയുടെ വാക്ക് എതിരാളികൾ ആയുധമാക്കി

മുഖ്യമന്ത്രി പിണറായി വിജയൻ കേസിന്റെ ആദ്യ ഘട്ടത്തിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞത് ഇപ്പോഴും രാഷ്ട്രീയ എതിരാളികളും പ്രതിപക്ഷവും ഒരു ആയുധമായെടുത്ത് സോഷ്യൽ മീഡിയയിലുണ്ട്.

ഇപ്പോഴെന്തായി?

ഇപ്പോഴെന്തായി?

ഗൂഢാലോചനയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോഴെന്തായി എന്ന് ചോദിക്കുന്നവരും ഇല്ലാതില്ല സോഷ്യൽ മീഡിയയിൽ സജീവമാണ്.

English summary
Social media appreciate Chief Minister Pinarayi vijayan
Please Wait while comments are loading...