പൊട്ടുതൊട്ട് ഹിന്ദു ചെക്കന്മാരുടെ കൂടെ നടക്കുന്ന മുസ്ലിം പെണ്ണ്.. അസ്‌നിയയ്ക്ക് ലീഗുകാരുടെ തെറിവിളി!

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

ബെംഗളൂരുവില്‍ മൂന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനിയാണ് അസ്നിയ ആഷ്മിന്‍. നാദാപുരം സ്വദേശിനിയാണ്. ഓണ്‍ലൈന്‍ എഴുത്തിലും സജീവം. പക്ഷേ ഈ രണ്ട് കാര്യത്തിനുമല്ല മുസ്ലിം ലീഗുകാര്‍ അസ്‌നിയയെ തെറിവിളിക്കുന്നത്. അവരെ പ്രകോപിപ്പിക്കുന്നത് വേറെ ചില കാര്യങ്ങളാണ്. അസ്‌നിയ പൊട്ട് തൊടുന്നു, അസ്‌നിയ ഹിന്ദു ചെക്കന്മാരുടെ കൂടെ നടക്കുന്നു...

Read Also: അതേടാ വെടിയാണ്, വെടി എന്ന് കേട്ടാല്‍ വിറയ്ക്കില്ല ഞങ്ങള്‍.. സദാചാര ആങ്ങളമാരോട് അരുദ്ധതി പൊട്ടിത്തെറിക്കുന്നു!

Read Also: പരാതി പറഞ്ഞ പെണ്ണിനെ പോക്ക് കേസാക്കിയും ആണിനെ കഞ്ചാവാക്കിയും സഖാക്കള്‍.. കൂട്ടിന് പിഎം മനോജുമുണ്ട്!

അസ്‌നിയയെ അധിക്ഷേപിച്ചുകൊണ്ട് ഓഡിയോ ക്ലിപ്പുകളും പ്രാദേശിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പരക്കുന്നുണ്ട് പോലും. അസ്‌നിയയുടെ ചിത്രങ്ങളും ഇങ്ങനെ പരക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന പൊട്ടും മറ്റും ചൂണ്ടിയാണ് ആക്ഷേപം. നിനക്ക് തട്ടമിട്ടൂടെ പെണ്ണേ, നിനക്ക് സ്വര്‍ഗത്തില്‍ പോണ്ടേ പെണ്ണേ മോഡല്‍ സ്ഥിരം കലാപാരിപാടി തന്നെയാണ് ആങ്ങളമാരുടെ കയ്യില്‍.

എന്തുകൊണ്ട് അസ്‌നിയ

എന്തുകൊണ്ട് അസ്‌നിയ

നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മാഹീത്തെ പെമ്പിള്ളേരെ കണ്ടിക്കാ എന്ന പാട്ടിലെ പെണ്‍കുട്ടികളില്‍ ഒരാളാണ് അസ്‌നിയ. ഈ പാട്ട് പാടിയപ്പോള്‍ മുതല്‍ തനിക്കെതിരെ മതപണ്ഡിതര്‍ ഉള്‍പ്പെടെ പലരും രംഗത്ത് വന്നിരുന്നു എന്നാണ് അസ്‌നിയ പറയുന്നത്. നാദാപുരം സ്വദേശിയായ അസ്‌നിയ ഇപ്പോള്‍ ബെംഗളുരുവില്‍ എല്‍ എല്‍ ബി പഠിക്കുകയാണ്.

എന്തുകൊണ്ട് മുസ്ലിം ലീഗ്

എന്തുകൊണ്ട് മുസ്ലിം ലീഗ്

എം എസ് എഫ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍, മുസ്ലീം ലീഗ് പ്രവര്‍ത്തകരായ അജ്മല്‍ നാദാപുരം നൗഷിക് തുടങ്ങിയ കുറെ പേരാണ് അസ്‌നിയയ്‌ക്കെതിരായ ആക്രമണത്തിന് പുറകിലെന്ന് സുഹൃത്തായ നദി ഫേസ്ബുക്കില്‍ പറയുന്നു. ഇതില്‍ മുസ്ലിം ലീഗിനെ വലിച്ചിഴച്ചത് ശരിയായില്ല, എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ലീഗിനെ ഇതുമായി ബന്ധപ്പെടുത്തുന്നത് എന്ന ചോദ്യത്തിനാണ് നദിയുടെ മറുപടി.

ചവറ്റു കുട്ടയിലാണ് സ്ഥാനം

ചവറ്റു കുട്ടയിലാണ് സ്ഥാനം

ഇവള്‍ക്ക് ദീനിന്റെ ലേബല്‍ കൊടുക്കണം എന്ന് ഏത് കാക്കമാര്‍ക്കാ നിര്‍ബന്ധം. ഇവളെ മുസ്ലിമായി കാണുന്നവനെ ആദ്യം തല്ലണം. ദയവു ചെയ്തു ഇവളെ മുസ്ലിങ്ങളുടെ പേര് പറഞ്ഞു ഉപദ്രവിക്കരുത്. ചീഞ്ഞതിന്റെ സ്ഥാനം എപ്പോഴും ചവറ്റു കുട്ടയിലാണ്. - അസ്‌നിയയെ മുസ്ലിമായിപ്പോലും കാണരുതെന്നാണ് ഫേസ്ബുക്കില്‍ കമന്റടിക്കുന്ന ചിലര്‍ പറയുന്നത്.

 അച്ഛനമ്മമാര്‍ക്കാണ് കുറ്റം

അച്ഛനമ്മമാര്‍ക്കാണ് കുറ്റം

വെറും പേരില്‍ മാത്രം മുസ്ലിമായിട്ടു കാര്യമില്ല. ഇവള്‍ക്ക് അതിനെ പറ്റി വിവരമില്ല. ഇനി ഉപദേശങ്ങള്‍ കൊണ്ടും കാര്യമില്ല. വളര്‍ത്തുമ്പോള്‍ മാതാപിതാക്കള്‍ നോക്കണം അല്ലെങ്കില്‍ കൈവിട്ടു പോകും - അസ്‌നിയ നേരാം വണ്ണം നടക്കുന്നില്ല എന്ന് പരാതിയുള്ള ആങ്ങളമാര്‍ കുറ്റം പറയുന്നത് അസ്‌നിയുടെ അച്ഛനമ്മമാരെയാണ്. ഇതാണ് ഓണ്‍ലൈന്‍ വിമര്‍ശനത്തിന്റെ ഒരു രീതി. ബാക്കി ഉപദേശങ്ങളും പള്ള് വിളിയും ഇങ്ങനെ..

മലര്‍ന്ന് കിടന്ന് തുപ്പുകയാണ്

മലര്‍ന്ന് കിടന്ന് തുപ്പുകയാണ്

നീ ഈ പറയുന്നതും, കാട്ടുന്നതും ഖുര്‍ ആനോടും പ്രവചകനോടമുള്ള പരിഹാസവും ധിക്കാരവുമാണ്.. അതാണ് നിന്നെ എതിര്‍ക്കാനുള്ള കാരണം, ഇനി നീ കൂടുതല് പറയാന് തുടങ്ങും കാരണം പബ്‌ളിസിറ്റി കൂട്ടലാണല്ലോ നിന്റെ ഉദ്ദേശം. അത് കൊണ്ട് നിനക്ക് എതു മതവും സ്വീകരിക്കാം പക്ഷേ മുസ്ലിം മതത്തെ താഴ്ത്തി സംസാരിക്കുന്നതും അവര്‍ക്കെതിരായി വേഷം കെട്ടുന്നതും വിശ്വാസികളെ വ്രണപ്പെടുത്തലായത് കൊണ്ട് നിനക്കത് പബ്‌ളിസിറ്റി ല്ല നീ അത് മലര്‍ന്ന് കിടന്ന് തുപ്പുകയാണ്.

ലൈക്കും കമന്റുമാണോ ആവശ്യം

ലൈക്കും കമന്റുമാണോ ആവശ്യം

നിനക്ക് ലൈക്കും കമന്റ്‌സും ഒക്കെയാണ് ആവശ്യമെങ്കില്‍ ഇവിടെ ഇങ്ങനെ ഒരു കലാപം ഉണ്ടാകേണ്ടിയിരുന്നില്ല. നമ്മളില്‍ ആരെയേലും ഒന്ന് ടാഗ് ചെയ്താ മതിയായിരുന്നു. സ്‌നേഹം എന്താണെന്ന് പഠിപ്പിക്കാന്‍ ഒരു ചേച്ചി വന്നിക്ക് ഒന്നു പോടീ നിന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് മൊത്തം പഠിച്ചു അപ്പോ തന്നെ ഒഴിവാക്കിയതാ നിന്നെ. പക്ഷെ നീ വീണ്ടും വീണ്ടും പോസ്റ്റിട്ട് ചൊടിപ്പിക്കുന്നു ഇനി എങ്കിലും നിര്‍ത്തിക്കോ.

പേഴ്‌സണലാണ് അധിക്ഷേപം

പേഴ്‌സണലാണ് അധിക്ഷേപം

നീ എന്ന പെണ്ണ് തട്ടമിടാതെ, പൊട്ടുകുത്തിയോ കുത്താതെയോ മാപ്പിളയുടെ കൂടെയോ, തീയന്റെ കൂടെയോ, നായരുടെ കൂടെയോ, അല്ലെങ്കില്‍ നസ്രാണിയുടെ കൂടെയോ ആരുടെ കൂടെ വേണമെങ്കിലും കറങ്ങിക്കോ. അത് നിന്റെ തികച്ചും വ്യക്തിപരമായ തീരുമാനം. അങ്ങനെ ഉടുത്തൊരുങ്ങി കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചാലപ്പുറത്തെ പല കണ്ണുകളിലും ഉണ്ട്. അവരൊന്നും പറഞ്ഞിട്ടില്ല നീ തീയന്റെ കൂടെ പോകല്ലേ എന്ന്.

 പരാതി പറയും പരിതപിക്കരുത്

പരാതി പറയും പരിതപിക്കരുത്

പെണ്ണങ്ങള്‍ ഇസ്ലാമിന്റെ ലേബലില്‍ താന്തോന്നിയായി ജീവിച്ചാല്‍ ചിലപ്പോള്‍ ആളുകള്‍ പരാതി പറഞ്ഞ് എന്ന് വരും പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ വഴി. അതിന് പരിതപിച്ചിട്ട് കാര്യല്ല. അള്ളാഹു നിങ്ങള്‍ക്കൊക്കെ ഹിദായത്ത് തരട്ടെ. ഇസ്ലാമിനെ പറയിപ്പിക്കാന്‍ കാലാ കാലങ്ങളില്‍ ഇങ്ങിനെ ഓരോ അവതാരങ്ങള്‍ അവതരിക്കാറുണ്ട്.

എന്തിനാണ് വലിഞ്ഞുകയറി നോക്കുന്നത്

എന്തിനാണ് വലിഞ്ഞുകയറി നോക്കുന്നത്

എനിക്കിപ്പോഴും മനസ്സിലാവാത്തത് തട്ടമിടാത്തവരെ തട്ടമിടീക്കാന്‍ നോക്കുന്നവരും സ്വര്‍ഗ്ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നവരും എന്തിനാണ് ആരാന്റെ പേജിലും പ്രൊഫൈലിലും വലിഞ്ഞു കയറി നോക്കുന്നത്. അവരുടെ സ്വര്‍ഗ്ഗവും നരകവും തീരുമാനിക്കുന്നത് അവരാണ്. അവരങ്ങനെ ജീവിച്ചാലും തനിക്കെന്താ. എന്റെ ഉമ്മയും പെങ്ങമ്മാരും എങ്ങനെ നടക്കണമെന്ന് എനിക്ക് നോക്കാം. എന്തിനാ വല്ലവന്റെയും കുടുംബത്തില്‍ കയറി നോക്കുന്നത്.

 അസ്‌നിയയെക്കുറിച്ച് നദിയുടെ പോസ്റ്റ്

അസ്‌നിയയെക്കുറിച്ച് നദിയുടെ പോസ്റ്റ്

തട്ടമിടാത്ത ചിത്രങ്ങള്‍ എഫ്ബിയിലിട്ടാല്‍ നാട്ടിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന് വര്‍ഗീയ വാദികളുടെ ഭീഷണി. നിയമ വിദ്യാര്‍ത്ഥിനിയും നാദാപുരം സ്വദേശിനിയുമായ അസ്നിയ അഷ്മിനെതിരെ സൈബര്‍ ആക്രമണവുമായി നാദാപുരം മുസ്ലീം ലീഗ് പ്രവര്‍ത്തകരും വര്‍ഗീയവാദികളും രംഗത്ത്. 'തട്ടമിടാതെ പൊട്ടും തൊട്ട് തിയ്യ ചെക്കന്മാരൊപ്പം നാടു നെരങ്ങി നടക്കുന്ന ഇവളെ നാട്ടിലിറങ്ങാന്‍ സമ്മതിക്കരുതെന്നാണ്' വാട്‌സ് ആപ്പിലൂടെയും എഫ് ബി യിലൂടെയും പ്രചരിപ്പിക്കുന്നത്.

മാഹീത്തെ പെമ്പിള്ളാരെ മുതല്‍

മാഹീത്തെ പെമ്പിള്ളാരെ മുതല്‍

കേരളത്തിലെ ആദ്യ വാട്‌സാപ്പ് വൈറല്‍ ആയ മാഹീത്തെ പെമ്പിള്ളാരെ എന്ന പാട്ടു വര്‍ത്തമാനം പാടിയ കാലം മുതലേ വര്‍ഗീയ വാദികളുടെ അക്രമങ്ങള്‍ നിരന്തരമാണെന്ന് അസ്നിയ പറയുന്നു. മതവെറിയുടെ ഇരയാണ് താനെന്നും മതവിശ്വാസം ഇല്ലാത്തവര്‍ക്കും മതത്തെ തലയിലേറ്റി കൊണ്ട് നടക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണ്ടേയെന്നും അസ്നിയ ചോദിക്കുന്നു.

നദി ഫേസ്ബുക്കില്‍ എഴുതുന്നത്

നദി ഫേസ്ബുക്കില്‍ എഴുതുന്നത്

എന്റെ അടുത്ത കൂട്ടുകാരി ആണ് അസ്നിയ. പത്ത് പതിനഞ്ചു ദിവസായി ഞാനും അസ്നീം ഒന്നിച്ചുണ്ട്, ഒന്നിച്ചു യാത്ര ചെയ്യുന്നുണ്ട്. ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ കൂടിയാണ് ഷെയര്‍ ചെയ്തു സൈബര്‍ സദാചാരവാദികള്‍ ഓഡിറ്റിങ് നടത്തുന്നതെന്ന് അറിയുന്നു. ഞങ്ങളിങ്ങനെ ഒക്കെ ആണ് ഭായ്. ഒരു വിശ്വാസങ്ങളെയും പരിഹസിക്കാറില്ല, പക്ഷെ ഞങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോട്ടെ, പ്ലീസ് - ഇതാണ് നദി ഫേസ്ബുക്കില്‍ എഴുതുന്നത്.

എങ്ങിനെ വേണമെങ്കിലും നടന്നോളൂ

എങ്ങിനെ വേണമെങ്കിലും നടന്നോളൂ

പ്രിയ സുഹൃത്തുക്കളെ , നിങ്ങള്‍ തട്ടമിട്ടോ ഇടാതെയോ, തുണി ഉടുത്തോ ഇടാതെയോ എങ്ങിനെ വേണമെങ്കിലും നടന്നോളൂ. ഇവിടെ മുസ്ലിംകള്‍ക്ക് ആര്‍ക്കും ഒരു പ്രശനവും ഇല്ല. നിങ്ങള്‍ പറഞ്ഞ പോലെ അങ്ങിനെ ഒരു സദാചാര ടീം മുസ്ലിങ്ങള്‍ക്കിടയില്‍ സജീവമായിരുന്നുവെങ്കില്‍ അവരുടെ പൊങ്കാല ഇതിനകം ഈ പോസ്റ്റില്‍ തന്നെ വരുമായിരുന്നു. സമാനമായ സംഭവങ്ങളില്‍ ഒറ്റപെട്ടതായി പ്രത്യക്ഷപെട്ട ഫെയ്ക്കുകള്‍ ജബ്രാ സംഘികളുടെ കുതന്ത്രം അവനുള്ള സാധ്യതയാണ് കൂടുതല്‍ - നദിയുടെ പോസ്റ്റിനുളള പ്രതികരണങ്ങളില്‍ ഒന്ന്.

English summary
Social media attack law college student over Islam.
Please Wait while comments are loading...