ശോഭ സുരേന്ദ്രനെതിരെ വീണ്ടും സോഷ്യല്‍ മീഡിയ ആക്രമണം... പിന്നില്‍ ബിജെപിക്കാര്‍ തന്നെയോ?
അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് ശോഭ സുരേന്ദ്രന് പണി കൊടുത്തത് രാഷ്ട്രീയ എതിരാളികളാണെങ്കില്‍ ഇത്തവണ അത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണോ എന്നും സോഷ്യല്‍ മീഡിയയില്‍ സംശയം ഉയരുന്നുണ്ട്.
ബി ജെ പിയുടെ സംസ്ഥാനത്തെ തീപ്പൊരി നേതാവായ ശോഭ സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്രമണം നടക്കുന്നു. നേരത്തെ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് ശോഭ സുരേന്ദ്രനെതിരെ വ്യാപകമായ രീതിയില്‍ സോഷ്യല്‍ മീഡിയ കാംപെയ്‌നുകള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ശോഭ സുരേന്ദ്രനെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെടുന്നത്.
അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് ശോഭ സുരേന്ദ്രന് പണി കൊടുത്തത് രാഷ്ട്രീയ എതിരാളികളാണെങ്കില്‍ ഇത്തവണ അത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണോ എന്നും സോഷ്യല്‍ മീഡിയയില്‍ സംശയം ഉയരുന്നുണ്ട്. കാംപെയ്‌ന് പിന്നില്‍ ആരായിരുന്നാലും അവര്‍ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് തന്റെ നീക്കമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ആസൂത്രിത നീക്കത്തിന് പിന്നില്‍ ആര്
ശോഭാ സുരേന്ദ്രനെ അപകീര്‍ത്തിപ്പെട്ടുത്താന്‍ സോഷ്യല്‍ മീഡിയ വഴി ആസൂത്രിത നീക്കം നടക്കുകയാണ്. മുസ്ലിം ജനസംഖ്യ ഏറി വരുന്നു എന്ന മട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ പ്രസംഗിക്കുന്നു എന്നായിരുന്നു മുമ്പ് ശോഭയ്‌ക്കെതിരെ കാംപെയ്ന്‍ നടത്തിയവര്‍ പറഞ്ഞത്.

വ്യക്തിപരമായ അധിക്ഷേപം
അസംബ്ലി തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി അനുഭാവികളായ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് ഇതെല്ലാം ശോഭയുടെ മക്കളാണെന്ന് ചിത്രീകരിച്ച് മോശം ഭാഷയില്‍ പോസ്റ്റിട്ട് പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ കുട്ടികള്‍ ശോഭ സുരേന്ദ്രന്റെ മക്കളല്ലെന്ന് ബി ജെ പി പ്രവര്‍ത്തകരിലൂടെ സോഷ്യല്‍ മീഡിയയിലും പുറം ലോകവും അറിഞ്ഞു.

ശോഭ സുരേന്ദ്രന്‍ ന്യൂനപക്ഷ വിരുദ്ധയോ
ന്യൂനപക്ഷവിരുദ്ധവും തീവ്ര ഹൈന്ദവവുമാണ് ശോഭ സുരേന്ദ്രന്റെ നിലപാടുകള്‍ എന്നാണ് സോഷ്യല്‍ മീഡിയ കാംപെയ്‌നുകള്‍ വഴി സൃഷ്ടിക്കപ്പെട്ട ഒരു പൊതുബോധം. ഇങ്ങനെ ഹൈന്ദവ തീവ്രവാദിയുമായി ചിത്രീകരിച്ച്, അതുവഴി തന്റെ സാമൂഹിക അംഗീകാരം തകര്‍ക്കാന്‍ ചില കോണില്‍ നിന്നും നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്ന കാര്യം ശോഭ സുരേന്ദ്രനും അറിയാം.

നടപടി സ്വീകരിക്കുക തന്നെ ചെയ്യും
വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയനടപടി സ്വീകരിക്കാനാണ് ശോഭ സുരേന്ദ്രന്റെ നീക്കം. വ്യാജപ്രചാരകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനായി സൈബര്‍ വിഭാഗത്തെ സമീപിക്കുകയും, നിയമ നടപടികളുമായി മുന്നോട്ട പോകുകയും ചെയ്യുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ പറയുന്നത്
ആരായിരിക്കും ശോഭ സുരേന്ദ്രനെതിരായ സോഷ്യല്‍ മീഡിയ കാംപെയ്‌നുകള്‍ക്ക് പിന്നില്‍. അസംബ്ലി തിരഞ്ഞെടുപ്പ് സമയത്ത് നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ എതിരാളികള്‍ ആണെന്ന് ന്യായമായും സംശയിക്കാം. എന്നാല്‍ അത് മാത്രമല്ലല്ലോ. ശോഭ സുരേന്ദ്രനെ ഒതുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ ശ്രമം നടക്കുന്നുണ്ടോ.

എന്തുകൊണ്ട് ശോഭ സുരേന്ദ്രന്‍
എന്തുകൊണ്ടായിരിക്കും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ശോഭ സുരേന്ദ്രനോട് അതൃപ്തി തോന്നുന്നത്. അതിനും സോഷ്യല്‍ മീഡിയയ്ക്ക് ഉത്തരമുണ്ട്. പാര്‍ട്ടിയിലെ വനിതാ വിഭാഗത്തില്‍ ഏറ്റവും പ്രശസ്തിയുള്ള നേതാവാണ് ശോഭ സുരേന്ദ്രന്‍. അതുകൊണ്ടും കഴിഞ്ഞില്ല.

പലര്‍ക്കും ഭീഷണിയാണ്
വനിതാ നേതാവ് എന്ന് പറഞ്ഞ് ഒതുക്കുകയൊന്നും വേണ്ട. കെ സുരേന്ദ്രന്‍ കഴിഞ്ഞാല്‍ ബി ജെ പി കേരള ഘടകത്തിലെ ഏറ്റവും വേരുകളും ജനസമ്മതിയും ഉള്ള യുവനേതാവാണ് ശോഭ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തിന്റെ പ്രിയപ്പെട്ടവനായ സംസ്ഥാന പ്രസിഡണ്ടിന് വരെ ഭീഷണിയാകാന്‍ പോന്ന സംഘടനാപാടവവും ഭാഷാനൈപുണ്യവും ശോഭ സുരേന്ദ്രനുണ്ട്. പോരാത്തതിന് തീപ്പൊരി പ്രസംഗവും.

ബിജെപിയില്‍ രണ്ട് തട്ടുണ്ടോ
സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ കണക്കിലെടുത്താല്‍ ഇപ്പോള്‍ ബി ജെ പി കേരള ഘടകത്തില്‍ രണ്ട് ഗ്രൂപ്പുകളുണ്ട്. ഒന്ന് വി മുരളീധരനും കെ സുരേന്ദ്രനും മറ്റും അടങ്ങുന്ന പോപ്പുലിസ്റ്റ് ഗ്രൂപ്പ്. മറ്റേത് പാര്‍ട്ടിയോട് കൂറുള്ള എം ടി രമേശും ശ്രീധരന്‍പിള്ളയും കൃഷ്ണദാസും മറ്റും. ഇതൊക്കെ സോഷ്യല്‍ മീഡിയ അനുമാനങ്ങളാണ്. ശരിയായിക്കൊള്ളണം എന്നില്ല എന്നത് വേറെ കാര്യം.












Click it and Unblock the Notifications