ആറന്മുള പാടത്ത് നെല്ലെറിയാന്‍ 'ചുവപ്പ് പരവതാനി' വിരിച്ച് പിണറായി വിജയന്‍, നല്ല അടിപൊളി മുഖ്യമന്ത്രി!
ആറന്മുള: വിമാനത്താവളത്തിനായി കണ്ടെത്തിയ പ്രദേശം ഉള്‍പ്പെടെയുള്ള ആറന്മുള പുഞ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തിറക്കിയതായിരുന്നു ഇന്നലത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. കര്‍ഷകര്‍ക്ക് എന്നും പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുമെന്നാണ് പരിപാടിയില്‍ പിണറായി വിജയന്‍ പറഞ്ഞത്. നല്ല കാര്യം തന്നെ.
Read Also: സിപിഎം ഉത്തരം പറയണം.. പകല്‍ ഡിവൈഎഫ്‌ഐ, രാത്രി എന്‍ഡിഎഫ്.. കണ്ണൂരിലെ ചെറുപ്പക്കാര്‍ ഇങ്ങനെയാണോ?
എന്നാല്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും പാര്‍ട്ടി നേതാക്കള്‍ ചുവപ്പ് പരവതാനി വിരിച്ചതിന് മേല്‍ നിന്നാണത്രെ പുഞ്ചയില്‍ വിത്തെറിഞ്ഞത്. ഇത് ഏത് തരം കാര്‍ഷിക ശൈലിയാണ് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ലോകത്താരെങ്കിലും ഇങ്ങനെ നെല്ലുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ...

ഇതായിരുന്നു സംഭവം
മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല, കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്, റാന്നി എം.എല്‍.എ രാജു എബ്രഹാം തുടങ്ങിയ പ്രമുഖരെല്ലാം വിത്ത് വിതക്കാന്‍ എത്തിയിരുന്നു. എന്നാല്‍ ഒരാള്‍ പോലും പുഞ്ചയില്‍ ഇറങ്ങിയില്ല. പകരം കമ്പിവേലി കെട്ടി തിരിച്ചതിന് ഇപ്പുറത്ത് നിന്ന് വയലിലേക്ക് വിത്തെറിഞ്ഞു.

ചുവപ്പ് പരവതാനി വിവാദം
ആറന്മുള വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ പ്രദേശം ഉള്‍പ്പെടുന്ന 56 ഹെക്ടര്‍ തരിശ് നിലത്താണ് വിത്തിറക്കിയത്. വിത്തിറക്കാന്‍ വന്ന മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കും നടക്കാന്‍ വേണ്ടി തടി കൊണ്ട് താല്‍ക്കാലിക നടപ്പാത ഉണ്ടാക്കിയിരുന്നു. നില്‍ക്കാന്‍ വേണ്ടി ചുവപ്പ് കാര്‍പ്പെറ്റും വിരിച്ചു. ഇതിന് മേല്‍ നിന്നാണ് മുഖ്യമന്ത്രി പുഞ്ചയില്‍ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തത്.

പ്രാവിനെ പറത്തിയ പിണറായി
കാലു കെട്ടി പ്രാവിനെ പറത്താന്‍ നോക്കിയ പിണറായി വിജയന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യും എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തിലാണ് പിണറായി വിജയന്‍ സമാധാനത്തിന്റെ ചിഹ്നമായ പ്രാവിനെ പറത്തിയത്. സ്‌കൂള്‍ കുട്ടികള്‍ നല്‍കിയ പ്രാവിന്റെ കാലിലെ കെട്ടഴിക്കാതെ പിണറായി പറത്തി. പ്രാവ് പറക്കാനാവാതെ നിലത്തും.

കെ സുരേന്ദ്രന്റെ ചോദ്യം
ലോകത്താരെങ്കിലും ഇങ്ങനെ നെല്ലുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? - ഇതായിരുന്നു ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ചോദ്യം. ഏതോ സ്വകാര്യവ്യക്തിയുടെ പാടത്താണ് വിത്തെറിഞ്ഞതെന്ന് മാധ്യമ വാര്‍ത്ത കണ്ടു. പാടത്തിറങ്ങാതെ കുപ്പായത്തില്‍ ചെളിയൊന്നുമാവാതെ നെല്ലുണ്ടാക്കാന്‍ കഴിയുന്ന വരമ്പത്ത് കൂലി കൊടുക്കുന്നവര്‍ക്കുമാത്രം കഴിയുന്ന വൈരുധ്യാധിഷ്ഠിത കാര്‍ഷികരീതിയാണിത്.

ഇത്രയ്ക്ക് ദേണ്ണമാണെങ്കില്‍ എന്തിനാണ്
എന്തിനാണു സാറേ ഇത്രയും ദെണ്ണീച്ച് ഉദ്ഘാടിക്കുന്നത്..? - ഇടതുപക്ഷ സഹയാത്രികനും സോഷ്യല്‍ മീഡിയയിലെ ശ്രദ്ധേയനുമായ മനോജ് സി ആര്‍ ചോദിക്കുന്നു. ഇത്രയും അശ്ലീലം നിറഞ്ഞ കാഴ്ചകള്‍ ഇടതുപക്ഷ മന്ത്രിമാരുടെ ഭാഗത്തുനിന്നും കാണാന്‍ ആഗ്രഹിക്കുന്നില്ല. - കാര്യകാരണ സഹിതമാണ് മനോജ് ഇത് പറയുന്നത്.

ഈ ഫോട്ടോയൊന്നു ശ്രദ്ധിക്കൂ..
കുറേ മനുഷ്യര്‍ മതിലിനു മുകളില്‍ കാഴ്ച കാണാന്‍ മുകളില്‍.. താഴെ ചുവപ്പു പരവതാനിയൊക്കെ വിരിച്ച് കമ്പികൊണ്ട് ബലപ്പെടുത്തിയ വേലിയും ഉറപ്പിച്ചിരിക്കുന്നു. ഉടയാത്ത മുണ്ടും ഷേര്‍ട്ടും ധരിച്ച് അധികാരിവര്‍ഗ്ഗം കൈകളില്‍ അവിടെ നിന്നു വിത്തെടുത്ത് പാടത്തേക്ക് എറിയുന്നു.. ആ പാടത്ത് രണ്ട് മനുഷ്യര്‍ നില്പുണ്ട്... ചെളിയിലും വെള്ളത്തിലും..

ആരാണു ഒരു നേതാവ്?
ഞാന്‍ ചെഗുവേരയെ ഓര്‍മ്മിക്കുന്നു. കരിമ്പ് വെട്ടുന്നവര്‍ക്കൊപ്പം ജോലി ചെയ്ത ചെ ഗുവേര. ചുമട്ടുതൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്ത ചെഗുവേര.. ഒരു നേതാവ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം.. ഇവിടെ ഈ മന്ത്രി പുംഗവന്മാര്‍ ചെളിയില്‍ ഇറങ്ങി ജോലി ചെയ്യണം എന്നു നമ്മള്‍ പറയുന്നില്ല.. ഇവര്‍ ചെയ്തതിനെ ന്യായികരിക്കുന്ന ഫാന്‍സുകാര്‍ക്ക് വട്ടാണു. ഊള ഭ്രാന്തമാരാണവര്‍... തൊഴിലാളി വര്‍ഗ്ഗബോധമുള്ള ഒരുവനും ഇത് സഹിക്കില്ല...

വിരിച്ചത് മുഖ്യമന്ത്രിയല്ലല്ലോ
വിമര്‍ശനങ്ങള്‍ മാത്രമല്ല, പരവതാനി വിരിച്ചതിനെ ന്യായീകരിക്കാനും ആളുകളുണ്ട്. - എന്ത് ചെയ്താലും കുറ്റം കണ്ടു പിടിക്കാന്‍ കുറെ ആളുകള്‍ ഉണ്ട്... വര്‍ഷങ്ങളായി തരിശായി കിടക്കുന്ന മണ്ണില്‍ കൃഷി ഇറക്കാനുള്ള പദ്ധതി ഉല്‍ഘാടനം ചെയ്യാനാണ് അദ്ദേഹം വന്നത്, അല്ലാതെ അവിടെ കൃഷിപ്പണി ചെയ്യാനല്ല... കഷ്ടം തന്നെ - ഇതാണ് അതിലൊരു കമന്റ്. അതുമല്ല ആ പരവതാനി വിരിച്ചത് എന്തായാലും മുഖ്യമന്ത്രിയല്ലല്ലോ.

മണ്ണിനോട് അലര്‍ജിയാണോ
മണ്ണ് അലര്‍ജിയുള്ള തൊഴിലാളി വര്‍ഗ നേതാക്കള്‍ വിത്ത് എറിഞ്ഞു ഉത്ഘാടനം നടത്തണം എന്ന് എന്തിനാണ് വാശി പിടിക്കുന്നത്. നിലവിളക് തെളിച്ചാല്‍ പോരേ? അതല്ലേ ഈ കോപ്രായത്തേക്കാള്‍ നല്ലത്. വിത്തിറക്കാന്‍ യോഗ്യത കര്‍ഷകര്‍കാണ്. രാഷ്ട്രീയ ഭരണകാര്‍ക്കല്ല എന്ന് വീണ്ടും തെളിയിച്ചു. - ഒരു വിമര്‍ശകന്‍ ചോദിക്കുന്നു.

പിണറായി ആശാന്റെ അത്ര പോര
ചേറിലിറങ്ങി മുണ്ടെല്ലാം ചെളിയാക്കിയിരുന്നേല്‍ പറഞ്ഞേനെ ഷോ ആണെന്ന്, ചെളിയാക്കാത്തൊണ്ട് വൈരുധ്യാധിഷ്ഠിതമായി. മാര്‍ക്കറ്റിംഗിലും സെല്‍ഫിയിലും സഖാക്കള്‍ ആശാന്റെ ആശാന്റത്രേം പോരാ, വിട്ടുകള പോട്ടെന്നേ. അതുമല്ല, പിണറായിനെ അവിടെ വയലില്‍ പണിയാന്‍ വിളിച്ചതു പോലല്ലേ ഓരോ അഭിപ്രായങ്ങള്‍.

വാഴവെക്കുന്ന ഉമ്മന്‍ചാണ്ടി
മുഖ്യമന്ത്രിയായിരിക്കേ കൈക്കോട്ടെടുത്ത് മണ്ണില്‍ കിളച്ച് വാഴനടുന്ന ഉമ്മന്‍ചാണ്ടിയുടെ പടവും ഇതേ സമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയെ കാണുമ്പോള്‍ പിണറായി വിജയനെ കിണറ്റിലെറിയാന്‍ തോന്നുന്നെന്ന് കമന്റുകളും. എന്താണ് പറയേണ്ടത്.

പദ്ധതിയെക്കുറിച്ച് പരാതിയില്ല
എല്‍ ഡി എഫ് സര്‍ക്കാറിന്റ ആദ്യമന്ത്രിസഭാ യോഗ തീരുമാനമായിരുന്നു ആറന്മുള വിമാന താവള പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുന്നത്. ഒരുകോടി 53 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കേണ്ടി വരിക. വിമാനത്താവളത്തിനായി കെ ജി എസിന് സ്വകാര്യ വ്യക്തി നല്‍കിയ ഭൂമി ഏറ്റെടുത്താണ് കൃഷി.












Click it and Unblock the Notifications