കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണുമരിച്ചത് ബിജെപി എംപി ആയിരുന്നെങ്കില്‍ ഇത് ചെയ്യുമോ മോദീ.. പ്രതിഷേധത്തീയില്‍ സോഷ്യല്‍ മീഡിയ!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

ലോക്‌സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബഡ്ജറ്റവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായിപ്പോയി. ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് മണിക്കൂറുകള്‍ക്ക് മുമ്പ് ഇ അഹമ്മദ് കുഴഞ്ഞു വീണതെന്നോര്‍ക്കണം. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റവതരണവുമായി മുന്നോട്ടുപോയത്. - മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ എഴുതിയതാണ്.

Read Also: അഹമ്മദിന്റെ മക്കളെ ആശുപത്രിയില്‍ തടഞ്ഞതെന്തിന്.. ബജറ്റ് മുന്‍നിര്‍ത്തി 'ജയലളിത'യാക്കാന്‍ ശ്രമം? പൊട്ടിത്തെറിച്ച് സോണിയ, വിവാദം കത്തുന്നു!

പിണറായി വിജയന്‍ മാത്രമല്ല, ഇ അഹമ്മദിന്റെ മരണത്തിന് പിന്നാലെ ബജറ്റ് അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. ഒരു ബി ജെ പി എം പി ആണ് മരിച്ചതെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ബജറ്റ് അവതരണവുമായി മുന്നോട്ട് പോകുമോ എന്ന് വരെ ചോദിക്കുന്നു സോഷ്യല്‍ മീഡിയ, കാണാം ആ പ്രതിഷേധങ്ങള്‍...

പിണറായി വിജയന്‍ പറഞ്ഞത്

പിണറായി വിജയന്‍ പറഞ്ഞത്

മുതിര്‍ന്ന സഭാംഗം മരിച്ചുകിടക്കെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റാണ്. രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ്. പരേതന്റെ സ്മരണയെ അനാദരിക്കല്‍ കൂടിയാണത്. നിര്‍ഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാന്‍ പാടില്ലാത്തതായിരുന്നു. - പിണറായി പറഞ്ഞത് ഇതാണ്.

 ഷാഹിന നഫീസ ചോദിക്കുന്നു

ഷാഹിന നഫീസ ചോദിക്കുന്നു

മരണവാര്‍ത്ത പുറത്തു വിടാതെ രണ്ടു ദിവസം മാറ്റി വെക്കാന്‍ വേണ്ടിയുള്ള നാടകമാണ് ഇന്നലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നടന്നത്. ഒരു മുതിര്‍ന്ന പാര്‍ലിമെന്റ് അംഗം മരിച്ചിട്ട് ഒരു ദിവസം മാറ്റി വെക്കാന്‍ പറ്റാത്ത എന്ത് കോപ്പാണ് ഈ ബഡ്ജറ്റിലുള്ളത്? നരഭോജികള്‍ ഭരിക്കുമ്പോള്‍ എന്തും നടക്കും - മാധ്യമ പ്രവര്‍ത്തകയായ ഷാഹിന നഫീസ ചോദിക്കുന്നു.

സനീഷിന് പറയാനുള്ളത്

സനീഷിന് പറയാനുള്ളത്

ഒരാള്‍ - അദ്ദേഹത്തോടുള്ള അനാദരവ് ഉത്തര്‍പ്രദേശില്‍ മുസ്ലീം കണ്‍സോളിഡേഷന് കാരണമാകില്ലേ, എന്നിട്ടുമെന്ത് കൊണ്ടാകും ഈ സര്‍ക്കാര്‍ അത് അവഗണിച്ച് ബജറ്റുമായി മുന്നോട്ട് പോകുന്നത്. വേറൊരാള്‍- അത് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്. അവരാഗ്രഹിക്കുന്ന ഹിന്ദു കണ്‍സോളിഡേഷന് മറ്റൊരു കാരണം കൂടെയാകും ഇത്. - ഇപ്പോള്‍ കേട്ടത് എന്ന് പറഞ്ഞ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയിടത്തിന്റെ വക. മരിച്ചത് ഭരണകക്ഷിയുടെ എംപി ആയിരുന്നുവെങ്കില്‍, എന്ത് നിലപാടായിരുന്നു സര്‍ക്കാര്‍ എടുക്കൂ എന്ന് ആലോചിച്ച് നോക്കൂ - എന്നും സനീഷ് പറയുന്നു.

മോദി സര്‍ക്കാര്‍ മടിക്കില്ലായിരുന്നു

മോദി സര്‍ക്കാര്‍ മടിക്കില്ലായിരുന്നു

ഒരു രോഗിക്കു നല്‍കിക്കൊണ്ടിരിക്കുന്ന ചികിത്സയെ കുറിച്ചും രോഗിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുമൊക്കെ അറിയാനുള്ള അവകാശം രോഗിയുടെ അടുത്ത ബന്ധുക്കള്‍ക്ക് നിഷേധിക്കപ്പെടുന്നത് മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമാണ്. സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഇടപെട്ടില്ലായിരുന്നു എങ്കില്‍ ഇ അഹമ്മദിനെ ബജറ്റ് കഴിയും വരേ ഐ സി യു വില്‍ കിടത്താന്‍ മോദി സര്‍ക്കാര്‍ മടിക്കില്ലായിരുന്നു.

സഹപ്രവര്‍ത്തകന്റെ മരണം പോലും

സഹപ്രവര്‍ത്തകന്റെ മരണം പോലും

ബജറ്റ് അവതരിപ്പിക്കുന്നതിന് വേണ്ടി സഹപ്രവര്‍ത്തകന്റെ മരണം പോലും ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ച് നരേന്ദ്രമോദി ഗവണ്‍മെന്റ്. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍ -സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയും ഒരു പറച്ചില്‍ നടക്കുന്നുണ്ട്. ബജറ്റ് തടസ്സം കൂടാതെ നടക്കാതിരിക്കാന്‍ ഇ അഹമ്മദിന്റെ മരണം മോദി സര്‍ക്കാര്‍ മറച്ചുവെക്കാന്‍ ശ്രമിച്ചു എന്നാണ് ആക്ഷേപം.

കൈരളിയുടെ വക അഞ്ഞൂറ്

കൈരളിയുടെ വക അഞ്ഞൂറ്

സിറ്റിംഗ് അംഗം മരിക്കുകയാണെങ്കില്‍ സഭയ്ക്ക് ഒരു ദിവസം അവധി നല്‍കണമെന്നാണ് ചട്ടം. ഇങ്ങനെ വരികയാണെങ്കില്‍ ഇന്നു ബജറ്റ് അവതരിപ്പിക്കാനാകില്ല. ഈ സാഹചര്യം ഒഴിവാക്കാനായി അഹമ്മദിന്റെ മരണവിവരം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ മറച്ചുവയ്ക്കുകയായിരുന്നെന്നാണ് ആക്ഷേപം. - കൈരളി ടിവിയുടെ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് ആളുകളുടെ പരാതി.

മോദി അനുകൂലികള്‍ പറയുന്നു

മോദി അനുകൂലികള്‍ പറയുന്നു

സ്വന്തം സ്പീക്കര്‍ മരിച്ചു ഒരാഴ്ച്ച ആവുന്നതിനു മുന്നേ നിയമസഭക്കുള്ളില്‍ ലഡൂ വിതരണം നടത്തിയവര്‍ തന്നെ മുന്നില്‍ നിന്നാണ് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് എന്നാണ് മോദി അനുകൂലികള്‍ പറയുന്നത്. കേന്ദ്ര ബജറ്റ് എന്തെ മാറ്റി വെച്ചില്ല എന്ന് ചോദിച്ചവര്‍, ഇതേ ചോദ്യം 1954ല്‍ നെഹ്‌റുവിനോടും 1974ല്‍ ഇന്ദിരയോടും ചോദിച്ചിരുന്നോ. പോള്‍ ജൂജ്ഹറിനും എം ബി റാണക്കും ഇല്ലാത്ത എന്ത് മഹത്വമാണ് അഹമ്മദ് സാഹിബിന് ഉള്ളത്. - ഇതാണ് ചോദ്യം.

ഫാസിസം പത്തിവിടര്‍ത്തുന്നു

ഫാസിസം പത്തിവിടര്‍ത്തുന്നു

അര നൂറ്റാണ്ട് കാലം രാഷ്ട്ര സേവനത്തിനായി ജീവിതം മാറ്റിവെക്കുകയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ രണ്ടര പതിറ്റാണ്ട് തികക്കുകയും ചെയ്ത ഇ അഹമ്മദ് സാഹിബിനെ പോലുള്ള നേതാവിന്റെ അന്ത്യനിമിഷങ്ങളില്‍ പോലും ഫാസിസം അതിന്റെ പത്തി വിടര്‍ത്തിയാടിയെന്നത് ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ്. - ഫേസ്ബുക്കില്‍ എം പി റാഫി എഴുതുന്നു.

English summary
Social media reaction to Modi government decision to go ahead with Budget after veteran MP E Ahmed's demise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X