പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് നടത്തുന്ന പരീക്ഷക്ക് പേര് നീറ്റ്‌: സോഷ്യല്‍ മീഡിയ പറയുന്നത്!!

  • By: Kishor
Subscribe to Oneindia Malayalam

നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ സോഷ്യല്‍ മിഡിയയില്‍ പ്രതിഷേധം കനക്കുന്നു. ബ്രാ അടക്കം ഊരി മാറ്റിയ നിലയിലാണ് മകള്‍ കണ്ണൂരിലെ പരീക്ഷാ ഹാളില്‍ നിന്ന് പുറത്തുവന്നതെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ തന്നെയാണ് ടി വി ചാനലിനോട് പറഞ്ഞത്. സമാനമായ സംഭവങ്ങള്‍ വല സ്ഥലത്തും ഉണ്ടായി. ക്രമക്കേടുകള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ സംവിധാനം എന്ന പേരില്‍ കാണിക്കുന്നത് ചെറ്റത്തരമാണ് എന്ന് സോഷ്യല്‍ മീഡിയ പറയുന്നു. പ്രതികരണങ്ങളിലേക്ക്..

Read Also: 'നീറ്റ് പരീക്ഷയെഴുതാന്‍ ഷഡ്ഡിയിടാതെ പോയി, എങ്ങനെയുണ്ട്'.. അടിവസ്ത്ര പരിശോധയ്ക്ക് ട്രോളോട് ട്രോള്‍, നോണ്‍വെജ് ട്രോളുകള്‍!!

ഗൈഡ്‌ ലൈൻസ്‌ പ്രകാരമാണോ?

ഗൈഡ്‌ ലൈൻസ്‌ പ്രകാരമാണോ?

ഗൈഡ്‌ ലൈൻസിന്റെ മാഹാത്മ്യത്തെക്കുറിച്ചും അത്‌ അനുസരിക്കാത്ത രക്ഷിതാക്കളുടെ വീഴ്ചയെക്കുറിച്ചും പറയുന്ന വരോട്‌ ഒരു ചോദ്യം. ലോഹക്കൊളുത്തുണ്ടെന്ന് പറഞ്ഞ്‌ പെൺകുട്ടികളുടെ അടി വസ്ത്രം അഴിപ്പിച്ചത്‌ ഏത്‌ ഗൈഡ്‌ ലൈൻസിന്റെ ബലത്തിലാണ്‌? ലോഹക്കൊളുത്തുള്ള അടിവസ്ത്രം ധരിക്കരുതെന്ന് ഗൈഡ്‌ ലൈൻസിൽ കാണിക്കാമോ? ശിരോവസ്ത്രം അഴിപ്പിച്ചതൊക്കെ അവിടെ നിൽക്കട്ടെ. പെൺ കുട്ടികളുടെ പാൻസിന്റെ ബട്ടൻസും സിബ്ബും കീറിയതും പോക്കറ്റ്‌ നീക്കാൻ ആവശ്യപ്പെട്ടതും ഗൈഡ്‌ ലൈൻസ്‌ പ്രകാരമാണോ?

പ്രതികരിക്കണം, നടപടിയെടുക്കണം

പ്രതികരിക്കണം, നടപടിയെടുക്കണം

ബ്രായും അടിവസ്ത്രവും ഊരിക്കാണിക്കണമെന്ന നിബന്ധന വീട്ടില് മതി , അത് വിദ്യാർത്ഥികളോട് വേണ്ട. അഭാസത്തരം അല്ലാതെന്ത്. പരീക്ഷ എഴുതണമെങ്കിൽ അടിവസ്ത്രമഴിച്ച് കാട്ടമെന്നണോ? പ്രതികരിക്കണം വിദ്യാർത്ഥിസംഘടനകളും യുവജനസംഘടനകളുമെല്ലാം തന്നെ. ചോദ്യം ചെയ്യപ്പെടണം ഇത്തരം കാടൻ ചെയ്തികൾ, ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്തി നടപടികൾക്ക് വഴിയൊരുക്കണം

ഗൈഡ്‌ ലൈൻസ്‌ പ്രകാരമാണോ?

ഗൈഡ്‌ ലൈൻസ്‌ പ്രകാരമാണോ?

ഗൈഡ്‌ ലൈൻസിന്റെ മാഹാത്മ്യത്തെക്കുറിച്ചും അത്‌ അനുസരിക്കാത്ത രക്ഷിതാക്കളുടെ വീഴ്ചയെക്കുറിച്ചും പറയുന്ന വരോട്‌ ഒരു ചോദ്യം. ലോഹക്കൊളുത്തുണ്ടെന്ന് പറഞ്ഞ്‌ പെൺകുട്ടികളുടെ അടി വസ്ത്രം അഴിപ്പിച്ചത്‌ ഏത്‌ ഗൈഡ്‌ ലൈൻസിന്റെ ബലത്തിലാണ്‌? ലോഹക്കൊളുത്തുള്ള അടിവസ്ത്രം ധരിക്കരുതെന്ന് ഗൈഡ്‌ ലൈൻസിൽ കാണിക്കാമോ? ശിരോവസ്ത്രം അഴിപ്പിച്ചതൊക്കെ അവിടെ നിൽക്കട്ടെ. പെൺ കുട്ടികളുടെ പാൻസിന്റെ ബട്ടൻസും സിബ്ബും കീറിയതും പോക്കറ്റ്‌ നീക്കാൻ ആവശ്യപ്പെട്ടതും ഗൈഡ്‌ ലൈൻസ്‌ പ്രകാരമാണോ?

പ്രാകൃത സംസ്കാര രീതിയാണ് ഇത്

പ്രാകൃത സംസ്കാര രീതിയാണ് ഇത്

പണ്ട് മാറു മറക്കാൻ സമരം നടത്തിയ നാട്ടിലാണ് ഇന്ന് പരീക്ഷ എഴുതാൻ അടിവസ്ത്രം വരെ ഊരിച്ച സംഭവം നടക്കുന്നത്. ഒരു പരീക്ഷയുടെ പേരിൽ ഇത്തരം വ്യക്തി ഹത്യകൾ നടത്തുന്നത് പ്രാകൃത സംസ്കാര രീതിയാണ്. പരീക്ഷക്ക് വരുന്നവരെല്ലാം കോപ്പിയടിക്കാരാണെന്നുള്ള മുൻധാരണകൾ ആദ്യം മാറ്റണം. ഒരു ദേശീയ പ്രാധാന്യമുള്ള പരീക്ഷയ്ക് കുട്ടികളെ മാനസികമായി സമ്മർദ്ദത്തിൽ ആഴ്ത്തുന്ന സംഭവങ്ങൾ ആവർത്തിക്കരുത്. വസ്ത്രം അഴികണമെന്നെ അതിയായ ആഗ്രഹമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് അവരുടെ വീടുകളിൽ ചെന്ന് നടത്തുന്നതായിരികും സൗകര്യം.

English summary
Social media troll NEET exam controversies and complaints.
Please Wait while comments are loading...