രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി! 'ആ കൊടി കണ്ടാൽ രക്തം ഇരച്ചുകയറും'
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരാമാണ് രേണുസുധി. ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ വലിയ ജനപ്രീതി നേടിയ താരം, പലസമയത്തും വിവാദങ്ങളിൽ ഉൾപെടാറുണ്ട്. ഇപ്പോഴിതാ നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തന്റെ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയിരിക്കുകയാണ് രേണു. കേരളം വീണ്ടും ചുവക്കണമെന്നും നിലവിലെ ഭരണതുടർച്ച ഉണ്ടാകണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് രേണു സുധി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ രാഷ്ട്രീയ ചായ്‌വ് വെളിപ്പെടുത്തിയത്.
ചെറുപ്പം മുതലേ ഇടത് അനുഭാവി
താൻ ഒരു ഇടതുപക്ഷ അനുഭാവിയാണെന്ന് രേണു സുധി തുറന്നു പറഞ്ഞു. ഈ താൽപ്പര്യം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും തന്റെ കുട്ടിക്കാലം മുതലേ കമ്മ്യൂണിസത്തോടാണ് തനിക്ക് ആഭിമുഖ്യമെന്നും താരം കൂട്ടിച്ചേർത്തു. ചുവന്ന കൊടി കാണുമ്പോൾ തന്റെ ഉള്ളിൽ പ്രത്യേകമായൊരു ആവേശമുണ്ടെന്നും അത് മറച്ചുവെക്കേണ്ട കാര്യമില്ലെന്നും രേണു സുധി വെളിപ്പെടുത്തി. "ചുവന്ന കൊടി കാണുമ്പോൾ ബ്ലഡിൽ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും" എന്നാണ് താരം തന്റെ രാഷ്ട്രീയ വികാരത്തെ വിശേഷിപ്പിച്ചത്. നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ താൻ പൂർണ്ണ സന്തുഷ്ടയാണെന്നും ഇതേ ഭരണാധികാരികൾ തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആത്മാർത്ഥമായ ആഗ്രഹമെന്നും താരം പറയുന്നു.

എൽഡിഎഫിനെ പാവപ്പെട്ടവർക്ക് വേണ്ടി നിലനിൽക്കുന്ന പാർട്ടിയായാണ് രേണു സുധി കാണുന്നത്. സർക്കാരിന്റെ പ്രവർത്തനമികവിനെ കുറിച്ച് സംസാരിക്കവെ കോട്ടയം മെഡിക്കൽ കോളേജിന്റെ വികസനത്തെ കുറിച്ചും താരം പ്രത്യേകം പരാമർശിച്ചു. മെഡിക്കൽ കോളേജ് ഇന്ന് കണ്ണാടി പോലെ തിളങ്ങുകയാണെന്നും സാധാരണക്കാർക്ക് ലഭിക്കുന്ന ഇത്തരം മികച്ച സേവനങ്ങളാണ് ഈ പാർട്ടിയെ വ്യത്യസ്തമാക്കുന്നതെന്നും രേണു സുധി അഭിപ്രായപ്പെട്ടു. തന്റെ രാഷ്ട്രീയം തുറന്നു പറയുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്നും പലരും ഉള്ളിൽ പാർട്ടി താൽപ്പര്യങ്ങൾ വെച്ച് പുറത്ത് പറയാൻ മടിക്കുമെങ്കിലും താൻ അങ്ങനെയല്ലെന്നും താരം വ്യക്തമാക്കി.
ബിഗ് ബോസിന് ശേഷം സ്റ്റേജ് ഷോകളും ആൽബം ഷൂട്ടിംഗുകളുമായി തിരക്കിലായ രേണു സുധി, പല നിലപാടുകളിലൂടെയും സോഷ്യൽ മീഡിയ റീലുകളിലൂടെയും വിവാദങ്ങളിൽ പെടാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മകൻ കിച്ചു ചില ഓണലൈൻ ചാനലുകളിൽ രേണുവിനെതിരെ നടത്തിയ പരാമർശം രേണുവിനെതിരെയുള്ള കടുത്ത സൈബർ ആക്രമണങ്ങൾക്ക് കാരണമായിരുന്നു.












Click it and Unblock the Notifications