• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചങ്ങനാശേരിയിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടം പറന്നത്രേ! ഇങ്ങനെ ഞെട്ടല്ലേ, മനോരമയ്ക്ക് പൊങ്കാല

  • By Anamika Nath

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരെയുള്ള പ്രക്ഷോഭം സംസ്ഥാനത്ത് കനത്ത് കൊണ്ടിരിക്കുന്നു. വിവിധ ജില്ലകളിലും സംസ്ഥാനത്തിന് പുറത്ത് വരെയും പ്രതിഷേധം നടക്കുന്നു. അതിനിടെ വഴിയാത്രക്കാരെ മുണ്ട് പൊക്കി കാണിക്കലും ശരണവിളിക്കൊപ്പം പച്ചത്തെറി വിളിയും ഉള്‍പ്പെടെയുള്ള കലാപരിപാടികളും ഒരു വശത്ത് നടക്കുന്നു.

അക്കൂട്ടത്തില്‍ ഏറ്റവും ഹിറ്റ്, ആകാശത്ത് വട്ടമിട്ട് പറന്ന കൃഷ്ണപ്പരുന്തും സന്നിധാനത്ത് ഇറങ്ങിയ പുലിയുമാണ്. കൃഷ്ണപ്പരുന്ത് പറന്നതിനെ അനുഗ്രഹ വര്‍ഷമായി വാര്‍ത്ത കൊടുത്ത മനോരമയെ എടുത്ത് ഉടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കൃഷ്ണപ്പരുന്തുകള്‍ വട്ടമിട്ട് പറന്നു

കൃഷ്ണപ്പരുന്തുകള്‍ വട്ടമിട്ട് പറന്നു

ശബരിമല വിധിക്കെതിരെ കഴിഞ്ഞ ദിവസം ചങ്ങനാശേരിയില്‍ നടന്ന നാമജന ഘോഷയാത്രയെക്കുറിച്ചുള്ള വാര്‍ത്തകളുടെ പേരിലാണ് മനോരമ സോഷ്യല്‍ മീഡിയയുടെ പൊങ്കാല ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. നാടുണര്‍ത്തി നാമജപഘോഷം, പ്രതിഷേധത്തില്‍ 3 തന്ത്രിമാരും എന്ന തലക്കെട്ടിലാണ് ഒരു വാര്‍ത്ത. ചങ്ങനാശ്ശേരി നഗരത്തില്‍ നാമജപ ഘോഷയാത്ര എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിന് മുകളില്‍ മാനത്ത് കൃഷ്ണപ്പരുന്തുകള്‍ വട്ടമിട്ട് പറന്നു എന്നാണീ വാര്‍ത്തയില്‍ പറയുന്നത്.

ശരണം വിളിയോടെ

തീര്‍ന്നില്ല, കൃഷ്ണപ്പരുന്തിന്റെ പറക്കലിനെ കുറിച്ച് മറ്റൊരു പ്രത്യേക വാര്‍ത്ത കൂടിയുണ്ട്. കൃഷ്ണപ്പരുന്തുകളെ ശരണം വിളിയോടെ എതിരേറ്റ് ഭക്തജനങ്ങള്‍ എന്ന തലക്കെട്ടിലാണ് വാര്‍ത്ത. കൃഷ്ണപ്പരുന്ത് പറന്നപ്പോള്‍ ഭക്തര്‍ ആവേശഭരിതരായെന്നും അയ്യപ്പന്റെ അനുഗ്രഹം എന്ന മട്ടില്‍ ഭക്തര്‍ ശരണം മുഴക്കിയെന്നും വാര്‍ത്തയില്‍ ഉണ്ട്.

കനത്ത പരിഹാസം

മനോരമയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിനും ട്രോളുകള്‍ക്കും കാരണമായിരിക്കുകയാണ്. പതിവായി ആകാശത്ത് പറക്കുന്ന കൃഷ്ണപ്പരുന്തിനെ അനുഗ്രഹ വര്‍ഷമായൊക്കെ ചിത്രീകരിക്കുന്ന പത്രമുത്തശ്ശിക്ക് നേരെ കനത്ത പരിഹാസമാണ് ഉയരുന്നത്. മാത്രമല്ല ശബരിമലയിൽ പുലി ഇറങ്ങി പന്നിയെ പിടിച്ച വാർത്തയ്ക്കും കണക്കിന് ട്രോളുകൾ കിട്ടുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ നോക്കാം.

ഇങ്ങനെ ഞെട്ടല്ലേ വിമോചനമുത്തശ്ശീ

മാധ്യമപ്രവർത്തകനായ ഹർഷൻ എഴുതിയിരിക്കുന്നു: ശബരിമലയിൽ കാട്ടുപന്നിയെ പുലി ആക്രമിച്ചത്രേ.!!! ചങ്ങനാശേരിയിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടം പറന്നത്രേ.!!! ഇങ്ങനെ ഞെട്ടല്ലേ വിമോചനമുത്തശ്ശീ.. വിശന്നാൽ.. കാട്ടിലെ പുലി ചിലപ്പോ പന്നിയെ വേട്ടയാടും.., നാട്ടിലെ പരുന്ത് വട്ടം പറന്ന് എലിയേയോ കോഴിക്കുഞ്ഞിനേയോ റാഞ്ചും. ദേ കോട്ടയംകാര് പത്രം വിക്കുന്നേന്നുംപറഞ്ഞ് പുലീം പരുന്തും ഞെട്ടുന്നൊണ്ടോ..! ഇല്ലല്ലോ..! അത്രേ ഒള്ളൂ.

അതിലത്ര അൽഭുതം ഒന്നുമില്ല

അതിലത്ര അൽഭുതം ഒന്നുമില്ല

ഡോ. ജിനേഷ് പിഎസിന്റെ പ്രതികരണം ഇതാണ്: കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പരുന്ത് വർഗ്ഗങ്ങളിൽ ഒന്നാണ്. വലിപ്പം നോക്കിയാൽ താരതമ്യേന ചെറിയ ഒരിനം പരുന്ത്. കേരളത്തിൽ ഏതാണ്ട് എല്ലാപ്രദേശങ്ങളിലും തന്നെ ഇവയെ കാണാം. അതായത് വട്ടമിട്ടുപറന്നു എന്നാൽ അതിലത്ര അൽഭുതം ഒന്നുമല്ല എന്ന അർത്ഥം. കാണാൻ വളരെ ഭംഗിയുണ്ട്. മീനും ഞണ്ടും ഒക്കെയാണ് പ്രധാന ആഹാരം. അത് ലഭിക്കാൻ സാധ്യതയുള്ള കടൽത്തീരങ്ങളിലും നദീ തീര പ്രദേശങ്ങളിലും ധാരാളമായി ഇവരെ കാണാം.

വെറുതെ മഹത്വവത്ക്കരിക്കരുത്

അവ ലഭിക്കാത്തപ്പോൾ എലിയെയും വവ്വാലിനെയും പോലുള്ള ചെറിയ ജീവികളെ പിടിക്കാറുമുണ്ട്. ചെറിയ മാനിനെ പോലും പിടിക്കുന്ന പരുന്ത് വർഗ്ഗങ്ങൾ ഇവിടുണ്ട്. ദേശാടകരാണ് എന്ന് മാത്രം. അവരെ ചിലരെ താരതമ്യം ചെയ്താൽ ശക്തിയിലും ഭംഗിയിലും ഗാംഭീര്യത്തിലും ഒക്കെ കൃഷ്ണപരുന്ത് പുറകിൽ തന്നെ. അതുകൊണ്ട് വെറുതെ മഹത്വവൽക്കരിക്കുന്നത് മോശമാണ്. മറ്റേതൊരു ജീവിവർഗ്ഗത്തെയും പോലെ പ്രാധാന്യമുള്ള ഒരു ജീവിവർഗ്ഗമാണ് കൃഷ്ണപ്പരുന്തും എന്നു മാത്രമേ പറയാനാവൂ.

ചങ്ങനാശ്ശേരി മാർക്കറ്റാണ് കാരണം

ചങ്ങനാശ്ശേരി: നാമജപഘോഷയാത്രയ്ക്ക്‌ മുകളിൽ വട്ടമിട്ട്‌ പറന്നു കൃഷ്ണപ്പരുന്ത്‌!!…-ലെ മനോരമ- നാമജപഘോഷയാത്ര ഇല്ലാത്ത ദിവസോം ചെന്ന് നോക്ക്‌, അവിടെ ധാരാളം പരുന്തിനെ കാണാം! അതിനു കാരണം, ചങ്ങനാശ്ശേരി മാർക്കറ്റ്‌ മാത്രമാണ്‌ എന്നാണ് പ്രമോദ് കൊല്ലം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പമ്പാ നദിയിൽ മത്സ്യമിറങ്ങി

നൌജാസ് മുസ്തഫ മനോരമയെ പരിഹസിക്കുന്നത് ഇങ്ങനെ: പമ്പയാറ്റിൽ മത്സ്യമിറങ്ങി പമ്പ : ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ പമ്പാ നദിയിൽ മത്സ്യമിറങ്ങി . ഇന്നലെ പമ്പാനദിയിൽ കാൽ കഴുകാനിറങ്ങിയ ദേവസ്വം ജീവനക്കാരുടെ കാലിൽ എന്തോ സ്പർശിച്ചത് പോലെ തോന്നി നോക്കിയപ്പോളാണ് മത്സ്യത്തെ കണ്ടത്

ലേ കൃഷ്ണപ്പരുന്ത്

വിധിക്ക് പിന്നാലെ സന്നിധാനത്ത് പുലിയിറങ്ങിയതിന്റെയും ആകാശത്ത് പരുന്ത് വട്ടമിട്ട് പറന്നതിന്റെയും പിന്നാലെ ഭഗവാന്റെ ആദ്യത്തെ അവതാരമായ മത്സ്യം വെള്ളത്തിൽ കണ്ടതും വിശ്വാസികളുടെയിടയിൽ ചർച്ചയാകുകയാണ്. മഞ്ഞരമ.jpg എന്നാണ് പരിഹാസ പോസ്റ്റ്. ഒരു ജനതയെ സാംസ്കാരികമായി പിന്നോട്ട് നയിക്കുന്നതിൽ മനോരമ പത്രത്തിന്റെ പങ്ക് കാണാൻ വട്ടമിട്ടു പറക്കുന്ന ലേ കൃഷ്ണപ്പരുന്ത് എന്ന കുറിപ്പോടെയാണ് പരുന്തിന്റെ ചിത്രം അഡ്വ. ഹരീഷ് വാസുദേവൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ബാലുവും മോളുമെവിടെ'.. ഓർമ്മ വരുമ്പോഴൊക്കെ ലക്ഷ്മി ചോദിക്കുന്നു! തീരാവേദനയോടെ ഉറ്റവർ

കൂടുതൽ sabarimala വാർത്തകൾView All

English summary
Socila Media trolls Malayala Manorama

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more