കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്‌ലിസ്റ്റ് ജനത ജനതാദള്‍ യുവില്‍ ലയിച്ചു, വീരേന്ദ്രകുമാര്‍ അധ്യക്ഷന്‍

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: അങ്ങനെ ജനത പരിവാര്‍ കേരളത്തിലും യാഥാര്‍ത്ഥ്യമാകുന്നു. വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത ജനതാദള്‍ യുണൈറ്റഡില്‍ ലയിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വച്ചായിരുന്നു ലയന സമ്മേളനം. പാര്‍ട്ടിയുടെ കേരള ഘടകം അധ്യക്ഷനായി എംപി വീരേന്ദ്ര കുമാറിനെ തിരഞ്ഞെടുത്തു.

ജനതാദള്‍(യു) ദേശീയ അധ്യക്ഷന്‍ ശരത് യാദവ് ആണ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്തത്. എംപി വീരേന്ദ്ര കുമാര്‍ അധ്യക്ഷത വഹിച്ചു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറും ജനതാദള്‍ യുണൈറ്റഡിന്റെ ദേശീയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.

Veeru Sharad

ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു നേതാക്കളുടെ പ്രസംഗം. ഹിന്ദു മഹാസഭ ഗോഡ്‌സെയുടെ പ്രതിമയുണ്ടാക്കുന്നത് രാജ്യത്തിന് വെല്ലുവിളിയാണെന്ന് ഉദ്ഘാടന പരസംഗത്തില്‍ ശരത് യാദവ് പറഞ്ഞു. ഹാന്ദവ തീവ്രവാദം ശക്തപ്രാപിക്കുന്ന ഘട്ടത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞു.

ജനതപരിവാറിന്റെ രൂപീകരണം ഇപ്പോഴും കേരളത്തില്‍ സാധ്യമാകുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ വീരേന്ദ്ര കുമാര്‍ വിഭാഗവുമായി ഒരു തരത്തിലും യോജിച്ച് പ്രവര്‍ത്തിക്കുന്നവരലല. രണ്ട് പാര്‍ട്ടികളും രണ്ട് മുന്നണികളിലാണെന്നതും പ്രശ്‌നമാണ്.

തൃശൂരില്‍ നടന്ന പരിപാടിയില്‍ ഇരുപത്തി അയ്യായിരത്തോളം സോഷ്യലിസ്റ്റ് ജനത പ്രവര്‍തതകര്‍ പങ്കെടുത്തു.

English summary
Socialist Janatha Democratic merged in Janata Dal United.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X