കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ കുടുക്കാന്‍ സോളാറില്‍ സിബിഐയെ ആവശ്യപ്പെട്ട് സരിത കോടതിയില്‍

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതി സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. സോളാര്‍ ഇഠപാടില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും പങ്കുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് സരിത കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സരിതയുടെ ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.

കോന്നി മല്ലേലില്‍ ശ്രീധരന്‍നായരും താനും മുഖ്യമന്ത്രിയെ കണ്ടതിന്റെ തെളിവ് കോടതിയില്‍ സമര്‍പ്പിക്കാമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പുപ്രകാരമാണ് 40 ലക്ഷം രൂപ സോളാറില്‍ നിക്ഷപിച്ചതെന്ന് ശ്രീധരന്‍ നായരുടെ മൊഴി സരിത ശരിവെക്കുന്നു.

saritha-s-nair36

കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടായിരുന്നിട്ടും തന്നെ മുഖ്യപ്രതിയാക്കുകയാണ് അന്വേഷണസംഘം ചെയ്തത്. അതുകൊണ്ടുതന്നെ വീണ്ടും അന്വേഷണം നടത്തണം അതിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ കേസ് സിബിഐ അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം താന്‍ ഹാജരാക്കാമെന്നും സരിത കോടതിയെ അറിയിച്ചു.

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ താന്‍ നല്‍കിയ തെളിവുകള്‍ പരിഗണിക്കുന്നില്ലെന്ന് സരിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. സോളാര്‍ കമ്മീഷനില്‍ നല്‍കിയ തെളിവുകളെല്ലാം ഹൈക്കോടതിയില്‍ നല്‍കുമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്.

English summary
Solar accussed Saritha wants CBI probe, moves Kerala HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X