കോണ്‍ഗ്രസിന് മുകളിലും കേന്ദ്രത്തിന്റെ കുരുക്ക്... ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും ഭയക്കണം? സോളാർ അന്വേഷണം
തിരുവനന്തപുരം/ദില്ലി: കേരളം തിരഞ്ഞെടുപ്പിലേ കടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സോളാര്‍ പീഡന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടത്. പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു നടപടി.
ഇപ്പോള്‍ കേസില്‍ സിബിഐ പ്രാഥമി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരാതിക്കാരിയോട് ദില്ലിയിലെ സിബിഐ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു സാധാരണ കേസ് എന്നതിനപ്പുറത്തേക്ക്, കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിവേരറുക്കാന്‍ ശേഷിയുള്ള കേസ് എന്ന രീതിയിലും സോളാര്‍ കേസ് വിലയിരുത്തപ്പെടുന്നുണ്ട്. ഉമ്മന്‍ ചാണ്ടി മുതല്‍ കെസി വേണുഗോപാല്‍ വരെയുള്ള പ്രമുഖരാണ് പ്രതിസ്ഥാനത്തുള്ളത്. പരിശോധിക്കാം...
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

പരാതി
സോളാര്‍ സംരംഭവുമായി ബന്ധപ്പെട്ട് തന്നെ കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ ശാരീരികമായി ചൂഷണം ചെയ്തു എന്നാണ് പരാതിക്കാരി പറഞ്ഞിട്ടുള്ളത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും കേന്ദ്ര മന്ത്രിയായിരുന്ന കെസി വേണുഗോപാലും എല്ലാം കേസിലെ ആരോപണ വിധേയരാണ്.

രാഷ്ട്രീയ പ്രേരിതം
സോളാര്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സംസ്ഥാന പോലീസ് കേസ് എടുത്തത്. ഈ കേസ്, അവസാന നിമിഷം സിബിഐയ്ക്ക് കൈമാറിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ആരോപിക്കുന്നത്.

യുഡിഎഫിന്റെ മുഖം
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റെ മുഖമാണ് ഉമ്മന്‍ ചാണ്ടി. അത്തരത്തില്‍, ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സിബിഐയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടിയുണ്ടായാല്‍ അത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ തന്നെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.

മൂന്ന് മുന്നണിയില്‍ നിന്നും
സോളാര്‍ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല ഉള്‍പ്പെട്ടിട്ടുള്ളത്. ഇപ്പോഴത്തെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെയുള്ള ബലാത്സംഗ കേസ് ആണ്. എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന ജോസ് കെ മാണിക്കെതിരേയും പരാതിയുണ്ട്.

കോണ്‍ഗ്രസിലെ പ്രമുഖര്‍
എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നാണ് ഏറ്റവും അധികം പ്രമുഖര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഉമ്മന്‍ ചാണ്ടിയെ കൂടാതെ കെസി വേണുഗോപാല്‍, വണ്ടൂര്‍ എംഎല്‍എയും ഇത്തവണത്തെ സ്ഥാനാര്‍ത്ഥിയുമായ എപി അനില്‍കുമാര്‍, എംപിമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവരും കേസില്‍ പ്രതികളാണ്.

മത്സരിക്കുന്നവര്‍ നാല് പേര്‍
സോളാര്‍ പീഡന കേസില്‍ ആരോപണ വിധേയരായ നാല് പേര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്. ഉമ്മന്‍ ചാണ്ടിയും എപി അനില്‍കുമാറും ആണ് കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍. ഇടതുപക്ഷത്ത് നിന്ന് ജോസ് കെ മാണി. എപി അബ്ദുള്ളക്കുട്ടി മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്.

തൊടാന്‍ ഭയക്കുമോ
ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍ കൂടി ഉള്‍പെട്ട കേസ് ആയതിനാല്‍ ഇതില്‍ കേന്ദ്ര ഇടപടല്‍ ഉണ്ടാകാനിടയില്ലെന്നും വിലയിരുത്തലുകളുണ്ട്. ആരെയെങ്കിലും തിരഞ്ഞുപിടിച്ച് അന്വേഷണം നടത്തിയാല്‍ അത് ബിജെപിയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

എന്തും സംഭവിക്കാം...
എപി അബ്ദുള്ളക്കുട്ടിയെ ബലിയാടാക്കി കേരളത്തില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ല് തകര്‍ക്കാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജോസ് കെ മാണിയുടെ കൂടി ഉള്‍പ്പെടുത്തിയാല്‍ എല്‍ഡിഎഫിനേയും കടന്നാക്രമിക്കാം എന്നതാണ് ഇതില്‍ ബിജെപിയ്ക്ക് ഗുണകരമായി കാണുന്നത്.

കേന്ദ്ര ഏജന്‍സികള്‍
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ വരിഞ്ഞുമുറുക്കുന്നു എന്ന ആരോപണം ആണ് എല്‍ഡിഎഫ് ഏറെ നാളുകളായി ഉയര്‍ത്തുന്ന ആരോപണം. എന്നാല്‍ ഇതിനെ തള്ളിക്കളയുന്ന നിലപാടണ് കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ചിരുന്നത്. സോളാര്‍ കേസില്‍ അന്വേഷണം കടുപ്പിച്ചാല്‍ എന്തായിരിക്കും കോണ്‍ഗ്രസിന്റെ പ്രതികരണം എന്നതും കേരളം ഉറ്റുനോക്കുകയാണ്.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications