കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ പരാതിയില്‍ ക്ലിഫ് ഹൗസിലെത്തി സിബിഐയുടെ തെളിവെടുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന സി ബി ഐ അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതിയിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി സി ബി ഐ സംഘം തെളിവെടുപ്പ് നടത്തുന്നത്. സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് നിലവില്‍ സി ബി ഐ സംഘം അന്വേഷണം നടത്തുന്നത്.

സി ബി ഐ ഇന്‍സ്‌പെക്ടര്‍ നിബുല്‍ ശങ്കറിന്റെ നേത്യത്വത്തിലാണ് തെളിവെടുപ്പ്. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സി ബി ഐക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്. അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഓരോ പരാതികളും ഓരോ സംഘമാണ് അന്വേഷിക്കുന്നത്.

oommen chandy

ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായിട്ടാണ് സി ബി ഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തുന്നത്. ഇതാദ്യമായാണ് ക്ലിഫ് ഹൗസില്‍ സി ബി ഐ സംഘം ഒരു പീഡന കേസിന്റെ ഭാഗമായി അന്വേഷണം നടത്തുന്നത്.

2013-ല്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം ഉന്നയിച്ച കത്തിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തിയിരുന്നു.

ചെമ്പരത്തിയും ഭ്രാന്തും തമ്മില്‍ എന്താ ബന്ധമെന്ന് നിങ്ങള്‍ക്കറിയാമോ..? അഭിരാമിയുടെ പുതിയ ചിത്രങ്ങള്‍

യു ഡി എഫ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എം എല്‍ എ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി. ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആറ് എഫ് ഐ ആറാണുള്ളത്. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നിവയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കുറ്റം.

വൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയവൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയ

ഏപ്രില്‍ അഞ്ചിന് എം എല്‍ എ ഹോസ്റ്റലിലും ഹൈബി ഈഡനെതിരായ പീഡന പരാതിയില്‍ സി ബി ഐ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഹൈബി ഈഡന്‍ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. നിള ബ്ലോക്കിലെ 34-ാം മുറിയിലാണ് സി ബി ഐ സംഘം പരിശോധന നടത്തിയിരുന്നത്. കേസ് ഏറ്റെടുത്ത ശേഷം പരാതിക്കാരിയില്‍ നിന്ന് വിശദമായ മൊഴി സി ബി ഐ രേഖപ്പെടുത്തിയിരുന്നു. എം എല്‍ എ ഹോസ്റ്റലിലും സി ബി ഐ ഇത്തരമൊരു പരിശോധന നടത്തുന്നത് അപൂര്‍വമായിരുന്നു.

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ കേസാണ് സോളാര്‍ കേസ്. കേസിലെ പ്രതിയായിരുന്ന ഇര തന്നെ ലൈംഗീകമായി ചൂഷണം ചെയ്യുകയും പണം കൈപ്പറ്റുകയും ചെയ്തവരുടെ വിവരങ്ങള്‍ സോളാര്‍ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹൈബി ഈഡന്‍ എം എല്‍ എ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചും എം എല്‍ എ ഹോസ്റ്റലില്‍ വെച്ചും പീഡിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്. കോണ്‍ഗ്രസിലെ ഏറ്റവും ഉന്നതരായ നേതാക്കള്‍ക്കൊപ്പം നിലവിലെ ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷനായ എ പി അബ്ദുള്ളക്കുട്ടിയ്ക്കും പരാതിക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

English summary
solar case: CBI probe at Cliff House, CM's official residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X