കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ഹൈബി ഈഡന്‍ പീഡിപ്പിച്ചെന്ന പരാതി; നിര്‍ണായക നീക്കവുമായി സിബിഐ

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ നിര്‍ണായക നീക്കവുമായി സി ബി ഐ. എം എല്‍ എ ഹോസ്റ്റലില്‍ സി ബി ഐ സംഘം പരിശോധന നടത്തുകയാണ്. മുന്‍ എം എല്‍ എയും ലോക്‌സഭാ എം പിയുമായ ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടക്കുന്നത്. എംഎല്‍എ, ഹോസ്റ്റല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നിള ബ്ലോക്കിലെ 34-ാം മുറിയിലാണ് സി ബി ഐ സംഘം പരിശോധിക്കുന്നത്.

ഈ മുറിയില്‍ വെച്ച് ബലാത്സംഘം ചെയ്തു എന്നാണ് ഇരയുടെ പരാതി. ഇരയുമൊത്ത് സീന്‍ മഹസര്‍ തയ്യാറാക്കാന്‍ ആണ് സി ബി ഐയുടെ പരിശോധന. 2013 ലാണ് കേസിനാസ്പദമായ സംഭവം. അഞ്ചംഗ സി ബി ഐ സംഘമാണ് പരിശോധനയ്ക്കായി എം എല്‍ എ ഹോസ്റ്റലില്‍ എത്തിയിരിക്കുന്നത്. നേരത്തെ പൊലീസ് അന്വേഷിച്ച് തെളിവില്ലെന്ന് പറഞ്ഞ പരാതി കൂടിയാണ് ഇത്. കേസ് ഏറ്റെടുത്ത ശേഷം പരാതിക്കാരിയില്‍ നിന്ന് വിശദമായ മൊഴി സി ബി ഐ രേഖപ്പെടുത്തിയിരുന്നു.

ഷഫ്നയും ശില്‍പയും എന്നെ വിളിച്ച് കരയുകയായിരുന്നു; നടിയ്‌ക്കൊപ്പം നിന്നതിനെക്കുറിച്ച് സയനോരഷഫ്നയും ശില്‍പയും എന്നെ വിളിച്ച് കരയുകയായിരുന്നു; നടിയ്‌ക്കൊപ്പം നിന്നതിനെക്കുറിച്ച് സയനോര

1

എം എല്‍ എ ഹോസ്റ്റലില്‍ സി ബി ഐ ഇത്തരമൊരു പരിശോധന നടത്തുന്നത് അപൂര്‍വമാണ്. ഇന്ന് രാവിലെയോടെയാണ് സി ബി ഐ സംഘം പരാതിക്കാരിയെ കൂട്ടി പരിശോധനയ്‌ക്കെത്തിയത്. കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ കോളിളക്കമുണ്ടാക്കിയ കേസാണ് സോളാര്‍ കേസ്. കേസിലെ പ്രതിയായിരുന്ന ഇര സോളാര്‍ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം തന്നെ ലൈംഗീകമായി ചൂഷണം ചെയ്യുകയും പണം കൈപ്പറ്റുകയും ചെയ്തവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹൈബി ഈഡന്‍ എം എല്‍ എ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചും എം എല്‍ എ ഹോസ്റ്റലില്‍ വെച്ചും പീഡിപ്പിച്ചു എന്നാണ് പരാതി.

2

കഴിഞ്ഞ ആഗസ്റ്റിലാണ് സോളാര്‍ കേസ് സി ബി ഐയ്ക്ക് വിട്ടത്. കോണ്‍ഗ്രസിലെ ഏറ്റവും ഉന്നത നേതാക്കള്‍ക്കെതിരെയും ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിര്‍ണായകമായ കേസുകളാണ് സി ബി ഐ അന്വേഷിക്കുന്നത്. ഹൈബി ഈഡനൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാം അന്വേഷിക്കും. പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐയ്ക്ക് വിട്ടത്.

3

അതേസമയം സോളാര്‍ കേസ് സി ബി ഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹൈബി ഈഡന്‍ പറഞ്ഞിരുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച ആറ് കേസുകളാണ് സി ബി ഐക്ക് വിട്ടത്. സോളാര്‍ പദ്ധതിയുടെ ഭാഗമായി ടീം സോളാര്‍ ഉദ്യോഗസ്ഥയായ വനിതാ സംരംഭകയെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും മറ്റിടങ്ങളിലും വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.

Recommended Video

cmsvideo
കേരളം; സോളാര്‍ കേസില്‍ എംഎല്‍എ ഹോസ്റ്റലിലെ പരിശോധന പൂര്‍ത്തിയായി
4

കെ സി വേണുഗോപാലിനെതിരായ 42 / 2018, ഉമ്മന്‍ചാണ്ടിക്കെതിരായ 43/2018, ഹൈബി ഈഡനെതിരായ 140/2019, അടൂര്‍ പ്രകാശിനെതിരായ 141 / 2019, എ പി അനില്‍കുമാറിനെതിരായ 142/2019 എന്നിങ്ങനെയുള്ള ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് സി ബി ഐക്ക് വിട്ടത്. യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ പ്രകാരവും ഇരയുടെ പരാതിയിലുമാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

English summary
solar case:CBI team is inspecting the MLA hostel on complaint against Hibi Eden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X