സോളാർ ചൂടിൽ മുഖ്യമന്ത്രിയ്ക്കും പൊള്ളും? ഇരയുടെ പേര് വെളിപ്പെടുത്തിയതിന് പിണറായിക്കെതിരെ പരാതി...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തൃശൂർ: സോളാർ കേസിൽ ലൈംഗിക പീഡനത്തിനിരയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പരസ്യമാക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ജോൺ ഡ‍ാനിയേലാണ് പരാതി നൽകിയിരിക്കുന്നത്.

'ഇസ്രേയേലിന്റെ മരുന്ന്, കുത്തിവെച്ചാൽ കുട്ടികളുണ്ടാകില്ല'! കോഴിക്കോട് പ്രതിരോധ കുത്തിവെയ്പ് തടഞ്ഞു..

ഇരട്ടച്ചങ്കനെ ഭീഷണിപ്പെടുത്തി കെ മുരളീധരൻ! അതെല്ലാം ഓർത്തിരിക്കുന്നത് നല്ലത്; സോളാർ തിരിച്ചടിക്കുമോ?

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് കേസെടുക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. വിജിലൻസ് അന്വേഷണത്തിന് പുറമേ, സോളാർ കേസിലെ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് ചില നേതാക്കൾക്കെതിരെ ബലാത്സംഗക്കേസെടുക്കാനും നിർദേശമുണ്ടായി.

pinarayi

ഇക്കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പീഡനത്തിനിരയായ സ്ത്രീയുടെ പേര് പരസ്യമാക്കിയെന്നാണ് തൃശൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ പരാതി.

‌തൃശൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജോൺ ഡാനിയേൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. ലൈംഗിക പീഡനത്തിനിരയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തരുതെന്നാണ് നിയമം. മുഖ്യമന്ത്രി ഈ നിയമം ലംഘിച്ച് ഇരയായ സ്ത്രീയുടെ പേര് പരസ്യമാക്കിയെന്നാണ് പരാതിയിലുള്ള ആരോപണം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
solar case; complaint against chief minister pinarayi vijayan.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്