'ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു': തനിക്ക് തെറ്റ് പറ്റിയെന്നും പിസി ജോർജ്
കോട്ടയം: സോളാർ പീഡനകേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോർട്ടിന് പിന്നാലെ തന്റെ മുന്‍ പ്രസ്താവനകള്‍ തിരുത്തി പിസി ജോർജ്. ഉമ്മന്‍ ചാണ്ടിക്കെതിരായ തന്റെ മുന്‍ പ്രസ്താവനകളില്‍ വലിയ പാകപ്പിഴവ് ഉണ്ടായിപ്പോയെന്നാണ് പിസി ജോർജ് മാതൃഭൂമി ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. നേരത്തെ സോളാർ കേസ് സമയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തി കൂടിയാണ് പിസി ജോർജ്.
എല്ലാ കാര്യത്തിലും പ്രതികരിക്കുന്ന സ്വഭാവമുള്ള വ്യക്തിയായിരുന്നു ഞാന്‍. ഈ സ്ത്രീയോട് ഉമ്മന്‍ ചാണ്ടി മോശമായി പെരുമാറിയെന്ന പ്രസ്താവന വന്നപ്പോള്‍ എനിക്ക് ഫീല്‍ ചെയ്തു. അവർ എന്നോട് വന്ന് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വിശ്വസിച്ചു. ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും അവർ പറഞ്ഞ സാഹചര്യങ്ങളൊക്കെ നോക്കിയപ്പോള്‍ ഞാന്‍ അങ്ങോട്ട് തെറ്റിദ്ധരിച്ചു പോയി. അതോടെയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായി പ്രതികരിച്ചതെന്നും പിസി ജോർജ് പറയുന്നു.

പരാതിക്കാരിയായ ആ സ്ത്രീ മനഃസാക്ഷിയും നീതി ബോധവും കഴിവുമുള്ള ഒരു സ്ത്രീയായിരുന്നു. അവരെ മന്ത്രിമാരും എം എല്‍ എമാരും ഉള്‍പ്പെടെ നശിപ്പിച്ചു. അതോടെയാണ് അവർ ഈ രീതിയിലാണ്. സോളാർ എന്ന് പറയുന്ന അവർ കൊണ്ടുവന്ന പ്രോജക്ട് കേരളത്തിലുള്‍പ്പെടെ നടപ്പാക്കാമായിരുന്നു. ആ പദ്ധതിയുമായി എന്റെ അരികിലേക്ക് വന്നപ്പോള്‍ എനിക്ക് അത് നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അവരെ ഞാന്‍ അന്നത്തെ ഒരു മന്ത്രിയുടെ അടുത്തേക്ക് വിടുന്നതെന്നും പിസി ജോർജ് പറയുന്നു.
മന്ത്രിയുടെ പേര് പറയുന്നില്ല, അദ്ദേഹം മരിച്ചു പോയി. പിന്നീട് നടന്നത് പറയാന്‍ കൊള്ളാത്ത കാര്യമാണ്. അവരെ ലൈംഗീകപരമായി പീഡിപ്പിച്ചു. ആ സ്ത്രീ കരഞ്ഞുകൊണ്ട് എന്റെ അടുത്ത് വന്നു. അതിന്റെ അടുത്ത സാക്ഷിയും മരിച്ചു പോയി. അവസാനം ആ സ്ത്രീ എനിക്കെതിരേയും പരാതി പറഞ്ഞു. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ദല്ലാള്‍ നന്ദകുമാർ മറ്റൊരു പ്രമുഖ വ്യക്തിക്ക് വേണ്ടി എന്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ ഇറക്കി വിട്ടിരുന്നു. അതിന്റെ വൈരാഗ്യം തീർക്കാനുള്ള പ്രവർത്തിയാണ് അയാള്‍ പിന്നീട് കാണിച്ചതെന്നും പിസി ജോർജ് പറയുന്നു.
ഉമ്മന്‍ ചാണ്ടിക്കെതിരെ ഞാന്‍ ശക്തമായി പ്രതികരിച്ചെങ്കിലും പിന്നീട് അതേക്കുറിച്ച് ഒരു വാക്ക് പോലും അദ്ദേഹം അതേക്കുറിച്ച് എന്നോട് ചോദിച്ചില്ല. തെറ്റുകാരനാണെങ്കില്‍ എന്നെ ഉപദ്രവിക്കരുതെന്നെങ്കിലും പറയുമല്ലോ. എന്നാല്‍ ഒരു വാക്ക് പോലും അതേക്കുറിച്ച് പറഞ്ഞില്ല്. അപ്പോള്‍ തന്നെ എനിക്ക് തോന്നി അദ്ദേഹം നിരപരാധിയാണെന്ന്. പിന്നീട് ഞാനും മിണ്ടാന്‍ പോയില്ല.
പിണറായി വിജയന് അധികാരത്തില്‍ വന്നപ്പോഴാണ് ഈ സ്ത്രീയെ വിളിച്ചു വരുത്തി ഒരു പരാതി എഴുതി വാങ്ങി സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുന്നത്. ക്രൈം ബ്രാഞ്ച് വന്ന് ചോദിച്ചപ്പോള്‍ തന്നെ ഇത് കള്ളപ്പരാതിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. സി ബി ഐ അന്വേഷണം തുടങ്ങിയപ്പോഴുണ്ട് ഒരു ദിവസം പർദ്ദയൊക്കെ ഇട്ടുകൊണ്ട് ആ സ്ത്രീ ഇവിടേക്ക് വരുന്നു. പിണറായി വിജയനുമായി സംസാരിച്ച കാര്യമൊക്കെ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്, സാർ ഒന്ന് സഹായിക്കണം എന്നായിരുന്നു അവർ പറഞ്ഞത്. എങ്ങനെ സഹായിക്കണമെന്ന് ചോദിച്ചപ്പോള്‍ ഒരു കാര്യം എഴുതി തന്നു. എന്നാല്‍ ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. ഇതിന് പിന്നാലെ നാല് ദിവസം കഴിഞ്ഞാണ് സി ബി ഐ പറഞ്ഞത്. ഞാന്‍ നടത്തിയ പ്രസ്താവനകള്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യം വെച്ച് വൈരാഗ്യം തീർത്തതാണ്. അല്ലാതെ സത്യമൊന്നും ഇല്ലെന്നും ഞാന്‍ പറഞ്ഞു. അതോടൊപ്പം ആ സ്ത്രീ എഴുതി തന്ന കടലാസും എടുത്തു കൊടുത്തു. അതിന് ശേഷം കോടതി മുമ്പാകെയും വളരെ സത്യസന്ധമായി മൊഴി കൊടുത്തുവെന്നും പിസി ജോർജ് പറയുന്നു.
തങ്ങളുടെ കൈയില്‍ ലഭിച്ച സോളാര്‍ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം ഇല്ലായിരുന്നുവെന്ന് കെ ബി ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യ മനോജും വ്യക്തമാക്കി. ആര്. ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ വിഷയത്തില്‍ ഇടപെട്ടത്. കെ.ബി. ഗണേഷ്കുമാര് കത്തുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടില്ല. കേസില്‍ ഗണേഷ്കുമാര് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴികൊടുത്തു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications