കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ അറസ്റ്റിന് പിന്നിലെ കളികള്‍, എസ്‌ഐ എങ്ങനെ സിഐ ആയി; വിധിപ്പകര്‍പ്പിലെ ദുരൂഹത!

  • By വരുണ്‍
Google Oneindia Malayalam News

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പ് തുടരുകയാണ്. ജസ്റ്റിസ് ശിവരാജന്‍ ചെയര്‍മാനായ കമ്മീന്‍ രൂപീകരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിസ്താരം ഇതുവരയെും പൂര്‍ത്തിയായിട്ടില്ല. സരിത എസ് നായര്‍ക്ക്‌ വേണ്ടി പോലീസ് ഉദ്യോഗസ്ഥരും ഉന്നത രാഷ്ട്രീയ നേതാക്കളും നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച് വിസ്താരം നീളുകയാണ്.

പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളില്‍ വലിയ ദുരൂഹതയാണ് വ്യക്തമാക്കുന്നത്. എസ്‌ഐ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ കേസില്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തില്‍ സരിതയെ അറസ്റ്റ് ചെയ്ത എസ്‌ഐ സിഐ ആയി. പെരുമ്പാവൂര്‍ സോളര്‍ തട്ടിപ്പ് കേസിലാണ് സരിതയെ ആദ്യം അറസ്റ്റ് ചെയ്യുന്നത്.

Read Also: പിണറായി പറഞ്ഞത് പച്ചക്കള്ളം : കരിങ്കൊടി കാണിച്ചത് കെഎസ്‌യു, പുറത്തിറക്കിയത് ശബരിനാഥ് എംഎല്‍എ...

സരിതയെ അന്ന് അറസ്റ്റ് ചെയ്തത് പെരുമ്പാവൂര്‍ എസ്‌ഐ ആയിരുന്ന സുധീര്‍ മനോഹറായിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ എസ്‌ഐക്ക് പകരം സിഐ വി റോയിയുടെ പേര്. സോളാര്‍ കമ്മീഷന്‍ വിസ്താരത്തിനിടെയാണ് ഈ തിരിമറി പുറത്തായത്.

മൊഴി തെറ്റ്

മൊഴി തെറ്റ്

സരിത എസ്‌നായരുടെ അറസ്റ്റ് സംബന്ധിച്ചു കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തെറ്റായി മൊഴി നല്‍കിയതായാ സോളര്‍ കമ്മിഷനില്‍ വിസ്താരത്തിനിടെ കണ്ടെത്തിയത്

തിരിമറി

തിരിമറി

സോളര്‍ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗം ഡിവൈഎസ്പി വിഅജിത്തിനെ വിസ്തരിക്കുന്നതിനിടെ ലോയേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി രാജേന്ദ്രനാണ് മൊഴിയിലെ കൃത്രിമത്വം പുറത്ത് കൊണ്ടുവന്നത്.

എന്തിന് വേണ്ടി

എന്തിന് വേണ്ടി

പെരുമ്പാവൂര്‍ എസ്‌ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ സുധീറിന് പകരം സിഐ വിറോയിയുടെ പേരാണ് വന്നത്.

സരിതയെ പിടികൂടിയത്

സരിതയെ പിടികൂടിയത്

2013 ജൂണ്‍ മൂന്നിന് സരിതയെ ഇടപ്പഴഞ്ഞിയിലെ വീടിനു മുന്‍പില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇക്കാര്യം ഡിെൈവസ്പി വി അജിത് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സോളര്‍ കമ്മിഷനില്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്ന് നൈറ്റ് പെട്രോളിംഗിലായിരുന്ന സിഐ താനാണ് സരിതയെ അറസ്റ്റ് ചെയ്തതെന്നാണ് മൊഴി നല്‍കിയത്.

കൊച്ചിയില്‍ നിന്നല്ല

കൊച്ചിയില്‍ നിന്നല്ല

സരിതയുടെ ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും പാന്‍കാര്‍ഡും മറ്റു വസ്തുക്കളും എറണാകുളത്തെ ഓഫിസില്‍ നിന്നു പിടിച്ചെടുത്തുവെന്നുമാണ് സിഐ റോയി കോടതിയില്‍ മൊഴിനല്‍കിയത്. എന്നാല്‍ അവ പിടിച്ചെടുത്ത് കൊച്ചിയില്‍ നിന്നല്ല

ഇടപ്പഴഞ്ഞിയിലെ വീട്‌

ഇടപ്പഴഞ്ഞിയിലെ വീട്‌

ലാപ്‌ടോപ്പും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തത് സരിതയുടെ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍നിന്നാണ്. പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പല സാക്ഷികളുടെയും മൊഴി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഗൂഢാലോചന

ഗൂഢാലോചന

സിഐ മൊഴി മാറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സോളാര്‍ കേസിലെ കേസിലെ കക്ഷികളിലൊരാളായ ലോയേസ് യൂണിയന്‍ സോളാര്‍ കമ്മീഷനില്‍ സമര്‍ത്ഥിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വിസ്താര വേളയില്‍ സിഐ മൊഴിമാറ്റി പറഞ്ഞ കോടതി വിധിപ്പകര്‍പ്പ് കമ്മീഷന് സമര്‍പ്പിച്ചത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Solar case Police support saritha s nair findings of solar commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X