പബ്ലിസിറ്റിക്കായി വരല്ലേ സരിതേ...
കൊച്ചി: സരിത എസ് നായര്‍ ഇപ്പോള്‍ ഒരു തട്ടിപ്പ് കേസിലെ പ്രതി മാത്രമല്ല, ഒരു സെലിബ്രിറ്റി കൂടി ആണല്ലോ. എവിടെപ്പോയാലും സരിതയുടെ ചുറ്റും ആള് കൂടുകയും ചെയ്യും. എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടി തങ്ങളെ ഉപയോഗിക്കേണ്ടെന്ന് സരിതയോട് പറയാന്‍ ധൈര്യമുള്ളവരും നമ്മുടെ നാട്ടിലുണ്ട് കെട്ടോ...
സോളാര്‍ അന്വേഷണ കമ്മീഷന്‍ ജഡ്ജി ശിവരാജനാണ് സോളാര്‍ സരിതയെ നല്ല ചീത്ത പറഞ്ഞത്. പബ്ലിസിറ്റിക്കും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാനും വേണ്ടി വരണ്ടെന്നാണ് സരിതയോട് ജഡ്ജി പറഞ്ഞത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യത്തിലിറങ്ങിയ സരിത എസ് നായര്‍ക്ക് വാരികയില്‍ ജീവിത കഥയെഴുതാനും ക്ഷേത്രദര്‍ശനം നടത്താനും സമയമുണ്ട്. പക്ഷേ സോളാര്‍ കേസില്‍ മൊഴി നല്‍കാന്‍ സമയം കണ്ടെത്തിയിട്ടില്ല. ഇതിലുള്ള പ്രതിഷേധവും ഉണ്ട് ജഡ്ജിയുടെ വാക്കുകളില്‍.
സോളാര്‍ കേസില്‍ മൊഴി നല്‍കാന്‍ കമ്മീഷന്‍ അനുവദിച്ച സമയത്തൊന്നും സരിത എത്തിയിരുന്നില്ല. ഒടുവില്‍ അന്ത്യശാസനം നല്‍കിയപ്പോള്‍ നേരിട്ടെത്തി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മാത്രമല്ല, പുറത്തിറങ്ങി ചാനലുകളോട് സംവാദവും. പിന്നീട് വീണ്ടും തെളിവെടുപ്പിനെത്തിയപ്പോഴായിരുന്നു സരിതക്ക് ശകാരം കേട്ടത്.
തെളിവുകളും വിവരങ്ങളും ഒക്കെ ഇനി അഭിഭാഷകന്‍ വഴി നല്‍കിയാല്‍ മതി. വീണ്ടും കമ്മീഷന് മുന്നില്‍ ഹാജരായ സരിത കുടുതല്‍ സമയം ആവശ്യപ്പെട്ടു. ഇത്തവണ ഇത് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തില്ല.












Click it and Unblock the Notifications