ഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യിച്ചു; സോളാർ റിപ്പോര്‍ട്ടിന്റെ പേജുകളിൽ അശ്ലീലകഥകൾ നാണിക്കുന്ന കഥകൾ

Subscribe to Oneindia Malayalam
cmsvideo
  ഉമ്മൻ ചാണ്ടി സരിതയെക്കൊണ്ട് ചെയ്യിച്ചത് | Oneindia Malayalam

  തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പൊതുരേഖയായി മാറിയിരിക്കുകയാണ്. ഇത്രകാലവും ഉയര്‍ന്ന ഊഹാപോഹങ്ങളില്‍ നിന്ന് ആ റിപ്പോര്‍ട്ട് സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു. ഒരുപക്ഷേ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റ വും ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് തന്നെ ആയിരിക്കും ഈ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

  അടപടലം, അറഞ്ചം പുറഞ്ചം, ചറപറാ... ട്രോളുകള്‍; മോദിയ്ക്കും സംഘികൾക്കും പന്തംകൊളുത്തി ട്രോൾ പൊങ്കാല!!!

  അഴിമതിയും ചൂഷണവും ലൈംഗിക ദുരുപയോഗങ്ങളും എല്ലാം റിപ്പോര്‍ട്ടില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സരിത എസ് നായരുടെ വാക്കുകള്‍ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ടല്ല റിപ്പോര്‍ട്ടിലെ പരാമര്‍ങ്ങള്‍ എന്ന് വ്യക്തം. ഓരോന്നും വ്യക്തമായിത്തന്നെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

  സൗദി രക്ഷപ്പെട്ടു!!! ഒറ്റയടിക്ക് കിട്ടാൻ പോകുന്നത് 50 ലക്ഷം കോടി രൂപ! ഇതാണ് ബുദ്ധി... രാജ ബുദ്ധി!!

  സോളാര്‍ കേസില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ വിശദമായ പരാമര്‍ശങ്ങള്‍ ഉണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ അവമതിപ്പുണ്ടാക്കുന്നതാണ് ആ പരാമര്‍ശങ്ങളില്‍ പലതും. അതില്‍ കേരളത്തിലെ ഏറ്റവും ജനപിന്തുണയുണ്ട് എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ അതിഗുരുതരമായ കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്.

  റിപ്പോര്‍ട്ട് സഭയില്‍

  റിപ്പോര്‍ട്ട് സഭയില്‍

  സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചുകഴിഞ്ഞു. എല്ലാ എംഎല്‍എമാര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കൈമാറിക്കഴിഞ്ഞു. ഇനിയാണ് ഇതിന്‍മേലുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ വരിക. അത് അഴിമതി കേസുകളില്‍ മാത്രമായിരിക്കില്ല എന്ന് വ്യക്തമാണ്. ലൈംഗികാരോപണങ്ങള്‍ അത്രയേറെ കടന്നുവന്നിട്ടുള്ള ഒരു റിപ്പോര്‍ട്ട് തന്നെ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

  ഉമ്മന്‍ ചാണ്ടി കൈക്കൂലി വാങ്ങി

  ഉമ്മന്‍ ചാണ്ടി കൈക്കൂലി വാങ്ങി

  മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി കൈക്കൂലി വാങ്ങി എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2.16 കോടി രൂപയാണ് ഉമ്മന്‍ ചാണ്ടി പലവിധത്തില്‍ കൈപ്പറ്റിയത് എന്നാണ് പറയുന്നത്. ദില്ലിയിലെ ഉമ്മന്‍ ചാണ്ടിയുടെ സഹായി ആയ തോമസ് കുരുവിള വഴി പണം കൈപ്പറ്റിയ കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതീവ ഗുരുതരമായ ആരോപണങ്ങള്‍ വേറേയും ഉണ്ട്.

  സരിതയെ അറിയില്ലെന്ന് പറഞ്ഞത്

  സരിതയെ അറിയില്ലെന്ന് പറഞ്ഞത്

  സരിത എസ് നായരെ അറിയില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി പറഞ്ഞിരുന്നത്. എന്നാല്‍ അതെല്ലാം നുണയായിരുന്നു എന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തെളിവ് സഹിതം ആണ് സരിതയ്ക്ക് ഉമ്മന്‍ ചാണ്ടിയുമായുള്ള അടുപ്പം തെളിയിക്കപ്പെട്ടിട്ടുള്ളത്. കേരള സമൂഹത്തോട് നുണപറഞ്ഞതില്‍ ഉമ്മന്‍ ചാണ്ടി മറുപടി പറയേണ്ടി വരും.

  കുറ്റങ്ങള്‍ പട്ടികയായി

  കുറ്റങ്ങള്‍ പട്ടികയായി

  സോളാര്‍ കേസില്‍ ഓരോരുത്തരും ചെയ്ത കുറ്റങ്ങള്‍ (സരിതയുടെ ആരോപണങ്ങള്‍) പട്ടികയായി തന്നെ കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണം എന്നാണ് കമ്മീഷന്റെ ശുപാര്‍ശ. കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ക്ക് തീര്‍ത്തും നിരാശപകരുന്ന കാര്യങ്ങളാണ് അതില്‍ ഉള്ളത്. അക്കമിട്ട് പറഞ്ഞ ആ കാര്യങ്ങള്‍ ഇങ്ങനെയാണ്...

  ബിജു രാധാകൃഷ്ണന്‍

  ബിജു രാധാകൃഷ്ണന്‍

  സരിതയുടെ ഭര്‍ത്താവായ ബിജു രാധാകൃഷ്ണന്‍ ആണ് ടീം സോളാര്‍ കമ്പനിയെ നശിപ്പിച്ചത് എന്നാണ് പറയുന്നത്. ടീം സോളാറിന്റെ ആറ് കോടി രൂപ ബിജു തട്ടിയെടുത്തു. ഈ പണം കൊണ്ട് ശാലു മേനോനൊപ്പം ആഡംബര ജീവിതം നയിച്ചു എന്നും പട്ടികയില്‍ പറയുന്നുണ്ട്. ആദ്യഭാര്യയെ വധിച്ച കേസില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണന്‍.

  ശാലു മേനോന്‍

  ശാലു മേനോന്‍

  നടിയും നര്‍ത്തകിയും ആയ ശാലുമേനോനെതിരേയും അന്വേഷണം വേണം എന്നാണ് നിര്‍ദ്ദേശം, ബിജു രാധാകൃഷ്ണന്‍ നിര്‍മിത്ത മൂന്ന് കോടി രൂപയുടെ പുതിയ വീട് ശാലുവിന് വേണ്ടിയായിരുന്നു. സ്വര്‍ണവും രണ്ട് കാറുകളും ശാലു മേനോന് ലഭിച്ചു. ഇതെല്ലാം പാവപ്പെട്ട ഇടപാടുകാരുടെ പണം ആണ് എന്നാണ് സരിതയുടെ ആരോപണം.

  മുന്‍ മുഖ്യനെതിരെ

  മുന്‍ മുഖ്യനെതിരെ

  ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പുകളെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്. സോളാര്‍ പവര്‍ പ്ലാന്റിന് കെഎസ്‌ഐഡിസിയുടേയും കിന്‍ഫ്രയും അംഗീകാരം ഉറപ്പ് നല്‍കി. എല്ലാം ഏകജാലകത്തിലൂടെ നടപ്പിക്കാമെന്നും വാഗ്ദാനം ചെയ്തു. സര്‍ക്കാരിന്റെ സബ്‌സിഡിയും വാഗ്ദാനമായി നല്‍കി. പ്രതിഫലമായി യുഡിഎഫ് കൈപ്പറ്റിയത് 2.16 കോടി രൂപയാണ് എന്നും പറയുന്നുണ്ട്.

  ക്ലിഫ് ഹൗസില്‍ വച്ച്

  ക്ലിഫ് ഹൗസില്‍ വച്ച്

  മകളായി കണക്കാക്കേണ്ടിയിരുന്ന സരിതയെ ശാരാരികമായി ചൂഷണം ചെയ്തു എന്നാണ് പറയുന്നത്. പലതവണ വദനസുരതം ചെയ്യിച്ചു എന്നും പറയുന്നുണ്ട്. ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള ആരോപണങ്ങളുടെ പട്ടികയില്‍ പറയുന്നത്. ഇതൊക്കെ ചെയ്തിട്ടും സരിതയെ അറിയില്ലെന്ന നിലപാടായിരുന്നു ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത് എന്നും പറയുന്നുണ്ട്.

  ആര്യാടന്‍ മുഹമ്മദ്

  ആര്യാടന്‍ മുഹമ്മദ്

  വൈദ്യുത മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരേയും കൈക്കൂലി ആരോപണവും ലൈംഗികാരോപണവും ഉണ്ട്. റിന്യൂവബിള്‍ എനര്‍ജി പോളിസി അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് പറയുന്നത്. പലതവണയായി, പലസമയങ്ങളിലായി ലൈംഗിക പീഡനം നടത്തി എന്ന ആക്ഷേപവും ഉണ്ട്. എന്നാല്‍ ആവശ്യപ്പെട്ട ഒരു കാര്യവും ചെയ്ത് കൊടുത്തില്ല എന്നും പറയുന്നുണ്ട്.

  അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്

  അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്

  മുന്‍ മന്ത്രിമാരായ എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേയും അതിരൂക്ഷമായ കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. റോസ് ഹൗസ്, ലേ മെറിഡിയന്‍, ദില്ലി കേരള ഹൗസ് എന്നിവടങ്ങളില്‍ വച്ച് പലതവണ ചൂഷണം ചെയ്തു എന്ന് പട്ടികയില്‍ പറയുന്നുണ്ട്. നസറുള്ള വഴി ഏഴ് ലക്ഷം രൂപ കൈപ്പറ്റിയെന്നും പറയുന്നു.

  അടൂര്‍ പ്രകാശിനെതിരെയുള്‌ലത് മുഴുവന്‍ ലൈംഗിക പീഡന ആരോപണങ്ങള്‍ ആണ്. ടെലിഫോണ്‍ സെസ്‌കും, എസ്എംഎസ് സെക്‌സും ചെയ്തു എന്ന് പറയുന്നുണ്ട. ബെംഗളൂരുവിലെ ഹോട്ടലിലേക്ക് ക്ഷണിച്ചതായും പറയുന്നു,

  ബലാത്സംഗ ആരോപണം

  ബലാത്സംഗ ആരോപണം

  ഏറ്റവും ഗുരുതരമായ ആരോപണം നിലനില്‍ക്കുന്നത് മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ എംപിയും ആയ കെസി വേണുഗോപാലിനെതിരെയാണ്. ബലാത്സംഗം ചെയ്തു എന്നാണ് ആരോപണം. ഭീഷണിപ്പെടുത്തിയ കാര്യങ്ങളും ഇതില്‍ പറയുന്നുണ്ട്. എപി അനില്‍കുമാര്‍ കെസി വേണുഗോപാലിന് വേണ്ടി ചെയ്തു എന്ന് ആരോപിക്കുന്ന കാര്യങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തവയാണ്.

  ഹൈബി ഈഡന്‍, പിസി വിഷ്ണുനാഥ്

  ഹൈബി ഈഡന്‍, പിസി വിഷ്ണുനാഥ്

  എംഎല്‍എ ഹൈബി ഈഡനും മുന്‍ എംഎല്‍എ പിസി വിഷ്ണിനാഥിനും എതിരേയും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എംഎല്‍എ ഹോസ്റ്റലിലും എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ വച്ചും ഹൈബി ഈഡന്‍ ലൈംഗിക പീഡനം നടത്തി എന്നാണ് ആരോപണം. പിസി വിഷ്ണുനാഥ് ടെലിഫോണ്‍, എസ്എംഎസ് മുഖേന ശല്യം ചെയ്തു എന്നം പറയുന്നുണ്ട്. കേന്ദ്ര മന്ത്രി ആയിരുന്ന പളനിമാണിക്യത്തിനെതിരേയും ലൈംഗിക പീഡന ആരോപണം ഉണ്ട്.

  English summary
  Solar Commission Report: Oommen Chandy if Defending mode, congress party under questions

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്