കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മകുമാറിനേയും ഹരികൃഷ്ണനേയും കൈവിട്ട് ഹേമചന്ദ്രന്‍; സരിത പീഡനക്കേസില്‍ ഇവര്‍ കുടുങ്ങും?

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ച പോലീസ് സംഘവും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. അവര്‍ക്കെതിരേയും അന്വേഷണവും നടപടിയും ഉണ്ടാകും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കടുത്ത അതൃപ്തിയുമായി അന്വേഷണ സംഘം രംഗത്തെത്തിയിരിക്കുന്നത്. അന്ന് അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന ഡിജിപി എ ഹേമചന്ദ്രന്‍ ഈ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരിക്കുകയാണ്.

നായികമാരെ കണ്ടാല്‍ തുണിയഴിക്കും, സ്വയംഭോഗം, പ്രകൃതിവിരുദ്ധ പീഡനം... 30 നടിമാരെ പീഡിപ്പിച്ച സിനിമാക്കാരന്‍നായികമാരെ കണ്ടാല്‍ തുണിയഴിക്കും, സ്വയംഭോഗം, പ്രകൃതിവിരുദ്ധ പീഡനം... 30 നടിമാരെ പീഡിപ്പിച്ച സിനിമാക്കാരന്‍

എന്നാല്‍ ആ കത്തില്‍ എഡിജിപി പത്മകുമാറിന്റേയും ഡിവൈഎസ്പി ഹരികൃഷ്ണന്റേയും പേരുകളില്ല. സരിത ബലാത്സംഗ ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥരാണ് ഇവര്‍ രണ്ട് പേരും.

മനോവീര്യം കെടുത്തും

മനോവീര്യം കെടുത്തും

സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുന്നത് പോലീസ് സേനയുടെ മനോവീര്യം കെടുത്തും എന്നാണ് പരാതി. ഡിജിപി ജേമചന്ദ്രന്‍ ആണ് ഇക്കാര്യം കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

എല്ലാ ഉത്തരവാദിത്തവും

എല്ലാ ഉത്തരവാദിത്തവും

കേസ് അന്വേഷണത്തില്‍ എന്തെങ്കിലും പാകപ്പിഴ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു എന്നാണ് ഹേമചന്ദ്രന്‍ വ്യക്തമാക്കുന്നത്. മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുത് എന്നാണ് ആവശ്യം.

പോലീസില്‍ നടക്കുന്നത്

പോലീസില്‍ നടക്കുന്നത്

സോളാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുന്നത് സംബന്ധിച്ച് പോലീസ് സേനയില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും സര്‍ക്കാരിന്റെ തീരുമാനം ഈ വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുക എന്നത് തന്നെയാണ്.

സരിതയ്ക്ക് പരാതിയില്ല

സരിതയ്ക്ക് പരാതിയില്ല

എന്നാല്‍ സോളാര്‍ അന്വേഷണ സംഘത്തെ കുറിച്ച് താന്‍ പരാതിയൊന്നും നല്‍കിയിട്ടില്ല എന്നാണ് സരിത എസ് നായര്‍ പറയുന്നത്. കമ്മീഷന് എതിരെ അന്ന് ഹേമചന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലം ആണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് വിലയിരുത്തുന്നവരും കുറവല്ല.

 ബലാത്സംഗ പരാതി

ബലാത്സംഗ പരാതി

തന്നെ ബലാത്സംഗം ചെയ്തു എന്ന സരിതയുടെ പരാതിയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ആണ് ഉള്ളത്. എഡിജിഹി പത്മകുമാറും ഡിവൈഎസ്പി ഹരികൃഷ്ണനും.

ഹേമചന്ദ്രന്റെ കത്തില്‍

ഹേമചന്ദ്രന്റെ കത്തില്‍

നടപടിയെടുക്കരുത് എന്ന് ആവശ്യപ്പെട്ട് ഹേമചന്ദ്രന്‍ നല്‍കിയ കത്തില്‍ ഈ ഉദ്യോഗസ്ഥരുടെ പേരില്ല എന്നതും ശ്രദ്ധേയമാണ്. എസ്പിമാരായ വി അജിത്, റെജി ജേക്കബ്, കെഎസ് സുദര്‍ശന്‍, ഡിവൈഎസ്പി ജെയ്‌സണ്‍ എബ്രഹാം എന്നിവര്‍ക്കെതിരെ നടപടിയെടുക്കരുത് എന്നാണ് ഹേമചന്ദ്രന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്പോള്‍ അത് സത്യമോ

അപ്പോള്‍ അത് സത്യമോ

കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍ സരിത എസ് നായര്‍ പത്മകുമാറിനും ഹരികൃഷ്ണനും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

English summary
Solar Scam: DGP Hemachandran writes letters to State Police Chief and Additional Chief Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X