സരിതയുടെ ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് അഴിഞ്ഞുലയും; ഉമ്മന്‍ ചാണ്ടിയും ആര്യാടനും പിന്നെ ആ തങ്ങളും?

 • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേസ് എടുത്ത് അന്വേഷണം തുടരാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അതില്‍ ഏറ്റവും പ്രധാനം സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളാണ്.

സരിതയുടെ മൊഴി മാത്രം മതി.. ഉമ്മൻചാണ്ടി അടക്കം യുഡിഎഫ് നേതാക്കളുടെ കൂട്ട അറസ്റ്റിലേക്കോ കാര്യങ്ങൾ?

സരിതയുടെ വിവാദ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പേരുകളാണ് ആ കത്തില്‍ ഉള്ളത്.

വിവാദ ആള്‍ദൈവം രാധേ മായുടെ അശ്ലീല നൃത്തത്തിന്റെ വീഡിയോ പുറത്ത്; ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ

2013 ജൂലായ് 19 ന് പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കവെയാണ് സരിത ആ വിവാദമായ കത്ത് എഴുതിയത്. ആ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ് എന്നാണ് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. ആരൊക്കെ കുടുങ്ങും സരിതയുടെ കത്തില്‍... ആ കത്തില്‍ പേരുളളവര്‍...

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സരിത എസ് നായര്‍ വിവാദ കത്തില്‍ ലൈംഗിത ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ല. എന്നാല്‍ അതിനും ഏറെ കാലങ്ങള്‍ക്ക് ശേഷം സരിത അത്തരം ഒരു ആരോപണം ഉന്നയിച്ചിട്ടുണ്ട്.

വീട്ടില്‍ വച്ച്

വീട്ടില്‍ വച്ച്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ഉമ്മന്‍ ചാണ്ടി ലൈംഗികമായി ഉപയോഗിച്ചത് എന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. സോളാര്‍ കമ്മീഷന് മുന്നിലും സരിത ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാലിന്റെ പേരും?

മോഹന്‍ലാലിന്റെ പേരും?

സരിതയുടെ വിവാദ കത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ ലാല്‍ തന്നെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് സരിത പിന്നീട് വ്യക്തമാക്കി.

ആര്യാടന്‍ മുഹമ്മദ്

ആര്യാടന്‍ മുഹമ്മദ്

അന്ന് വൈദ്യുത മന്ത്രി ആയിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ പേരും സരിത എസ് നായരുടെ കത്തില്‍ പരാമര്‍ശിച്ചിരുന്നു. ആര്യാടനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ആയിരുന്നു സരിത ഉന്നയിച്ചത്.

രാക്ഷസ രാജാവ്- വേണുഗോപാല്‍

രാക്ഷസ രാജാവ്- വേണുഗോപാല്‍

കേന്ദ്ര മന്ത്രിയായിരുന്ന കെസി വേണുഗോപാല്‍ എംപിയുടെ പേരും കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാക്ഷസ രാജാവ് എന്നായിരുന്നു വിശേഷണം. ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ വച്ചായിരുന്നു വേണുഗോപാല്‍ ലൈംഗികമായി ഉപയോഗിച്ചത് എന്നായിരുന്നു ആരോപണം.

എപി അനില്‍കുമാര്‍

എപി അനില്‍കുമാര്‍

ടൂറിസം മന്ത്രി ആയിരുന്ന എപി അനില്‍കുമാറിനെതിരേയും സരിത ആരോപണം ഉന്നയിച്ചിരുന്നു. അനില്‍ കുമാറിന്റെ ഔദ്യോഗിക വസതി ആയിരുന്ന റോസ് വില്ലയില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചത് എന്നായിരുന്നു കത്തിലെ വെളിപ്പെടുത്തല്‍. അനില്‍ കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പീഡിപ്പിച്ചതായി സരിതയുടെ കത്തില്‍ പറയുന്നുണ്ട്.

അടൂര്‍ പ്രകാശ്

അടൂര്‍ പ്രകാശ്

റവന്യൂ മന്ത്രി ആയിരുന്ന അടൂര്‍ പ്രകാശം ലൈംഗിക താത്പര്യത്തോടെ സമീപിച്ചു എന്ന് സരിത കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു എന്നും ബെംഗളൂരുവില്‍ വച്ച് ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചു എന്നും കത്തില്‍ ആരോപണം ഉണ്ട്.

പിസി വിഷ്ണുനാഥ്

പിസി വിഷ്ണുനാഥ്

കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥിന്റെ പേരും കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വിഷ്ണുനാഥ് ടെലിഫോണ്‍ സെക്‌സില്‍ ഏര്‍പ്പെട്ടു എന്നായിരുന്നു ആക്ഷേപം.

ഹൈബി ഈഡന്‍

ഹൈബി ഈഡന്‍

എറണാകുളം എംഎല്‍എയും കോണ്‍ഗ്രസിന്റെ യു നേതാവും ആയ ഹൈബി ഈഡന് എതിരേയും സരിതയുടെ കത്തില്‍ പരാമര്‍ശം ഉണ്ട്. ഹൈബി ഈഡന്‍ പലതവണ പീഡിപ്പിച്ചു എന്നാണ് കത്തില്‍ ആക്ഷേപം.

ജെസ് കെ മാണി

ജെസ് കെ മാണി

കെഎം മാണിയുടെ മകനും എംപിയും ആയ ജോസ് കെ മാണിയുടെ പേരും വിവാദ കത്തില്‍ ഉണ്ടായിരുന്നു. ദില്ലിയില്‍ വച്ചാണ് ജോസ് കെ മാണി പീഡിപ്പിച്ചത് എന്നായിരുന്നു കത്തിലെ ആരോപണം.

 ബഷീര്‍ തങ്ങള്‍

ബഷീര്‍ തങ്ങള്‍

മുസ്ലീം ലീഗ് നേതാവ് ബഷീര്‍ തങ്ങളുടെ പേരും സരതിയുടെ കത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച വാര്‍ത്തള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല.

പളനിസ്വാമി

പളനിസ്വാമി

മുന്‍ കേന്ദ്ര മന്ത്രി പളനിസ്വാമിയുടെ പേരും സരിതയുടെ കത്തില്‍ ഉണ്ട്. മുന്‍ കെപിസി ജനറല്‍ സെക്രട്ടറി എന്‍ പളനി സ്വാമിയുടെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഐജി പത്മകുമാറിന്റെ പേരും ഉണ്ടായിരുന്നു ആ വിവാദ കത്തില്‍.

എപി അബ്ദുള്ളക്കുട്ടി

എപി അബ്ദുള്ളക്കുട്ടി

മുന്‍ എംഎല്‍എ എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ സരിത നേരത്തെ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു. ആ പരാതിയും ഇനി ഉയര്‍ന്നുവരും എന്ന് ഉറപ്പാണ്.

കേസ് എടുത്താല്‍

കേസ് എടുത്താല്‍

സരിത ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായിരുന്നു എന്നാണ് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ലൈംഗിക സംതൃപ്തി തേടുന്നത് അഴിമതിയായി കണക്കാക്കാം എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

കേരളം താങ്ങാത്ത വെളിപ്പെടുത്തല്‍

കേരളം താങ്ങാത്ത വെളിപ്പെടുത്തല്‍

താന്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങിയാല്‍ അ്ത് കേരളം താങ്ങില്ല എന്നായിരുന്നു സരിത മുമ്പൊരിക്കല്‍ പറഞ്ഞിരുന്നത്. അതില്‍ പലതും സത്യമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍.

cmsvideo
  സോളാർ കേസ് : UDF നേതാക്കൾക്കെതിരെ കൂട്ടനടപടി | Oneindia Malayalam
  ദൃശ്യങ്ങള്‍... തെളിവുകള്‍..

  ദൃശ്യങ്ങള്‍... തെളിവുകള്‍..

  നാല് മന്ത്രിമാര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷന് സരിത നല്‍കിയിട്ടുണ്ട് എന്നാണ് സൂചന. സരിത തന്നെ ഇക്കാര്യം ഒരിക്കല്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

  English summary
  Solar Scam: Saritha S Nair's rape allegations will be taken up. The list include former Chief Minister Oommen Chandy, Aryadan Muhammed, AP Anil Kumar, KC Venugopal etc.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്