കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റിട്ടും തീര്‍ന്നില്ല മുറുമുറുപ്പ്, ഇനിയല്‍പം വിഭാഗീയത കളിയ്ക്കാം

Google Oneindia Malayalam News

കൊച്ചി: എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടും അരുവിക്കരയില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ സിപിഎം ഇനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് തോറ്റ സ്ഥിതിയ്ക്ക് ഇനി അല്‍പം വിഭാഗീയത കൂടി കളിച്ചേയ്ക്കാം എന്ന് സിപിഎമ്മിലെ പ്രമുഖര്‍ കരുതുന്നുണ്ടോ...?

അരുവിക്കരയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്നായിരുന്നു സോളാര്‍ കേസ്. ഇപ്പോള്‍ സോളാറിന്റെ പിന്‍പറ്റി പുതിയ വിഭാഗീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ് മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആയ പിണറായി വിജയന്‍.

VS Pinarayi

സോളാര്‍ കേസില്‍ പുതിയൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് പിണറായി വിജയന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി കൊടുത്തത്. അതുകൊണ്ടും തീര്‍ന്നില്ല കാര്യങ്ങള്‍. കേസില്‍ സിബിഐ അന്വേഷണം വേണം എന്ന വിഎസ് അച്യുതാനന്ദന്റെ ആവശ്യം സിപിഎമ്മിന്റെ ആവശ്യമല്ലെന്നും കൂടി പറഞ്ഞിരിയ്ക്കുന്നു പിണറായി വിജയന്‍.

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹര്‍ജി സംബന്ധിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് പിണറായി വിജയന്റെ നിലപാട്. വിഷയത്തില്‍ വിഎസ് എടുത്തത് പാര്‍ട്ടിയുടെ നിലപാടായിരുന്നില്ലെന്ന് കൂടി പിണറായി കമ്മീഷന് മുന്നില്‍ പറഞ്ഞു.

അരുവിക്കരയില്‍ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് പിണറായി വിജയനായിരുന്നു. ഒരു മാസം നീണ്ട ശക്തമായ പ്രവര്‍ത്തനത്തിനൊടുവിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണ്.

English summary
Solar Scam: The demand of CBI investigation by VS Achuthanandan is not Party's demand, says Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X