'ടൂൾകിറ്റ് കേസിൽ മട്ടാഞ്ചേരി മാഫിയയില്‍ ഉള്‍പ്പെടുന്ന സിനിമാക്കാരിയും', ആരോപണവുമായി സന്ദീപ് വാര്യർ
കോഴിക്കോട്: വിവാദ ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ സിനിമാ താരങ്ങള്‍ക്ക് എതിരെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. രണ്ട് നടിമാര്‍ക്ക് ടൂള്‍ കിറ്റ് കേസുമായി ബന്ധമുണ്ടെന്നാണ് സന്ദീപ് വാര്യര്‍ ആരോപിക്കുന്നത്. ടൂള്‍ കിറ്റ് കേസില്‍ നിലവില്‍ മലയാളി ബന്ധം ഉണ്ടല്ലോ എന്ന് അഭിഭാഷകയായ നികിത ജേക്കബിനെതിരെ ദില്ലി പോലീസ് കേസെടുത്തത് സൂചിപ്പിച്ച് സന്ദീപ് വാര്യര്‍ പറഞ്ഞു.
നികിത ജേക്കബുമായി ബന്ധമുളള ഒരു മാധ്യമ പ്രവര്‍ത്തകയുടെ പേരും ടൂള്‍ കിറ്റ് കേസില്‍ പുറത്ത് വന്നിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ഇവര്‍ക്കൊപ്പം മലയാള സിനിമയിലെ മട്ടാഞ്ചേരി മാഫിയയില്‍ ഉള്‍പ്പെടുന്ന ഒരു സിനിമാക്കാരിയും മറ്റൊരു ആക്ടിവിസ്റ്റായ സിനിമാക്കാരിയും അടക്കമുളള ചില ചിത്രങ്ങളും അടുത്തിടെ പുറത്ത് വന്നിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിക്കുന്നു.
ടൂള്‍ കിറ്റ് കേസില്‍ രാജ്യത്തിന് എതിരെ ഗൂഢാലോചന നടന്നുവെങ്കില്‍ അന്വേഷണം നടക്കട്ടെ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ശത്രുരാജ്യങ്ങളുടെ സഹായത്തോടെയാണ് കര്‍ഷക സമരം സംബന്ധിച്ച പ്രചാരണം നടക്കുന്നത് എന്നും അതില്‍ പാക് ബന്ധവും ഖലിസ്ഥാന്‍ ഗ്രൂപ്പുകളുമായുളള ബന്ധവും ഉണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിക്കുന്നു.
ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം
കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍ കിറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് നികിത ജേക്കബ് അടക്കമുളളവര്‍ക്കെതിരെ ദില്ലി പോലീസ് കേസെടുത്തിരിക്കുന്നത്. യുവ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നികിത ജേക്കബിനെ അറസ്റ്റ് ചെയ്യാനുളള നീക്കം ബോംബെ ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്.
ഗ്ലാമർ ഗേൾ ദിഷ പഠാണി- ചിത്രങ്ങൾ കാണാം