കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചില എംപിമാർക്ക് തന്നെ മാറ്റണമെന്നുണ്ട്, അധ്യക്ഷ പദവിക്ക് കൊള്ളില്ലെന്ന് തോന്നുന്ന നിമിഷം രാജി'; സുധാകരൻ

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റി നിർത്തണമെന്ന ആവശ്യം പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾ ഉയർത്തിയിരുന്നു. സുധാകരന്റെ ബി ജെ പി അനുകൂല വിവാദ പ്രസംഗങ്ങളും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ ഹൈക്കമാന്റിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നത്. എന്നാൽ ദേശീയ നേതൃത്വം ഇതുവരെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് സുധാകരൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ എക്സ്പ്രസിനോടാണ് സുധാകരന്റെ പ്രതികരണം.വിശദമായി വായിക്കാം

ബി ജെ പി, ആർ എസ് എസ് അനുകൂല പരാമർശങ്ങൾ


കെ സുധാകരന്റെ ബി ജെ പി, ആർ എസ് എസ് അനുകൂല പരാമർശങ്ങൾ പാർട്ടിയിലും യു ഡി എഫിനുള്ളിലും വലിയ പ്രതിഷേധങ്ങൾക്കായിരുന്നു കാരണമായത്. മുസ്ലീം ലീഗ് നേതൃത്വം പരസ്യമായി തന്നെ സുധാകരനെതിരെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഭരണത്തിലേറാനുള്ള യു ഡി എഫ് സാധ്യതകളെ പോലും ഇല്ലാതാക്കുന്ന തരത്തിലാണ് കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവനകൾ എന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ ഇത്തരം കാര്യങ്ങൾ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും ലീഗ് നേതൃത്വം തുറന്നടിച്ചിരുന്നു. യു ഡി എഫിലെ മറ്റ് ചെറു ഘടകക്ഷികളും സുധാകരന്റെ പ്രതികരണങ്ങളോടുള്ള അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.

സുധാകരന്റെ അനാരോഗ്യമാണ്

കെ സുധാകരന്റെ അനാരോഗ്യമാണ് എംപിമാർ അടക്കമുള്ള ഒരുു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടിയത്. സുധാകരൻ പാർട്ടി പരിപാടികളിൽ സജീവമാകുന്നില്ലെന്നും അദ്ദേഹത്തിന്റെ ഇടപെടൽ വെറും പ്രസ്താവനകളിൽ ചുരുങ്ങുകയാണെന്നുമാണ് നേതാക്കൾ ആരോപിച്ചത്. തകർച്ചയിൽ നിന്ന് പാർട്ടിയെ കരകയറ്റുമെന്ന വാഗ്ദാനവുമായി സെമി കേഡർ പ്രഖ്യാപിച്ച് അധ്യക്ഷ പദത്തിലേറിയ സുധാകരൻ പിന്നീട് ആ നിലയ്ക്കുള്ള ചർച്ചകളിൽ നിന്നെല്ലാം പുറകോട്ട് പോയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.അതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് ഊർജ്വസ്വലനായ നേതാവ് അമരത്ത് വേണമെന്നതാണ് നേതാക്കളുടെ ആവശ്യം.
എംപിമാരിൽ ചിലർ ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമാന്റിന് പരാതി അറിയാക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്.

 ചില എംപിമാര്‍ക്ക് താല്‍പ്പര്യമുണ്ടെന്നും


അതേസമയം സുധാകരന്റെ നെഹ്റു വിരുദ്ധ പാരമർശത്തിൽ എ ഐ സി സിയ്ക്കും അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റാൻ ഹൈക്കമാന്റ് ആലോചിച്ചേക്കുമെന്നുള്ള ചർച്ചകൾ ഉണ്ടായിരന്നു. അതിനിടയിലാണ് ഇപ്പോൾ ഇക്കാര്യത്തിൽ സുധാകരൻ തന്നെ നിലപാട് വ്യക്തമാക്കിയത്. തന്നെ സ്ഥാനത്ത് നിന്ന് നീക്കുന്നത് കാണാന്‍ ചില എംപിമാര്‍ക്ക് താല്‍പ്പര്യമുണ്ടെന്നും എന്നാൽ എ ആ സി സി നേതൃത്വം അങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.

രാഹുല്‍ നെഹ്‌റുവിനെപ്പോലെ... പ്രസംഗങ്ങള്‍ പ്രകമ്പനമുണ്ടാക്കുന്നു; പ്രശംസിച്ച് സ്റ്റാലിന്‍രാഹുല്‍ നെഹ്‌റുവിനെപ്പോലെ... പ്രസംഗങ്ങള്‍ പ്രകമ്പനമുണ്ടാക്കുന്നു; പ്രശംസിച്ച് സ്റ്റാലിന്‍

താന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു


'ഞാൻ കോൺഗ്രസ് അധ്യക്ഷനായത് മുതൽ ചില എം പിമാർക്ക് തന്നോട് അതൃപ്തിയുണ്ട്. സുധാകരന്‍ പദവിയില്‍ തുടരുമെന്ന് അടുത്തിടെ സോണിയാ ഗാന്ധിയെ കണ്ടതിന് ശേഷം കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്നോട് സ്ഥാനമൊഴിയാന്‍ എഐസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. താന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു', സുധാകരൻ പറഞ്ഞു.

അന്ന് ഞാന്‍ കോണ്‍ഗ്രസായി... ഇന്ദിരാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തു; ഓര്‍മ പങ്കുവെച്ച് ഇന്നസെന്റ്അന്ന് ഞാന്‍ കോണ്‍ഗ്രസായി... ഇന്ദിരാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തു; ഓര്‍മ പങ്കുവെച്ച് ഇന്നസെന്റ്

അയോഗ്യനെന്ന് തോന്നുന്ന നിമിഷം


നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന നേതാവെന്ന നിലയിൽ അധ്യക്ഷ സ്ഥാനത്ത് തുടരാൻ അയോഗ്യനെന്ന് തോന്നുന്ന നിമിഷം സ്ഥാനമൊഴിയാൻ താൻ സ്വയം സന്നദ്ധനാകും', സുധാകരൻ വ്യക്തമാക്കി. സുധാകരന്റെ അനാരോഗ്യം ചർച്ചയാ്കുന്നതിനിടെ കഴിഞ്ഞ ദിവസം ജിമ്മിൽ നിന്നുള്ള സുധാകരന്റെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അനുയായികൾ പങ്കുവെച്ചിരുന്നു. സുധാകരൻ വർക്കൗട്ട് ചെയ്യുന്ന വീഡിയോയിരുന്നു പങ്കിട്ടത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ വാജ്‌പേയിയുടെ സമാധിയില്‍; പുഷ്പാഞ്ജലി അര്‍പ്പിച്ചുഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ വാജ്‌പേയിയുടെ സമാധിയില്‍; പുഷ്പാഞ്ജലി അര്‍പ്പിച്ചു

English summary
'Some MPs want me to quit, will resign the moment when i feel unfit for the post of president'; Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X