കെ മുരളീധരനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം... പുതിയ സമവാക്യം മുരളിയ്‌ക്കെതിരെ? പഴയ പുലികള്‍ കൂടെയുണ്ട്
ദില്ലി/തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം പൂര്‍ണമാകണം എങ്കില്‍ യുഡിഎഫ് കണ്‍വീനറെ കൂടി നിശ്ചയിക്കേണ്ടതുണ്ട്. നിലയില്‍ ഗ്രൂപ്പ് നീക്കുപോക്കിന്റെ ഭാഗമായി എംഎം ഹസ്സനാണ് കണ്‍വീനര്‍. എന്നാല്‍ ഇനിയുള്ള നിയമനങ്ങള്‍ പൂര്‍ണമായും ഗ്രൂപ്പുകള്‍ക്ക് അതീതമായിട്ടായിരിക്കും എന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
വടകര എംപിയും മുന്‍ കെപിസിസി അധ്യക്ഷനും ആയ കെ മുരളീധരന്റെ പേരാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ പുതിയ പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും മുരളീധരന്റെ വരവില്‍ താത്പര്യമില്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. പരിശോധിക്കാം...
നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ

മുരളീധരന്റെ പേര്
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരനെ പരിഗണിക്കണം എന്നൊരു ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നു. ആദ്യം ഈ നീക്കത്തോട് മുഖം തിരിച്ചുനിന്നിരുന്ന മുരളീധരന്‍, പിന്നീട് താത്പര്യം പ്രകടിപ്പിക്കുന്ന സ്ഥിതിയും ഉണ്ടായി എന്നാണ് വിവരം. അങ്ങനെയിരിക്കെയാണ് പുതി നീക്കങ്ങള്‍.

ജനപിന്തുണയുടെ കാര്യത്തില്‍
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാക്കളില്‍ ഒരാളാണ് കെ മുരളീധരന്‍. ഒരുപക്ഷേ, ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ ഇത്രയും ജനകീയ അടിത്തറയുള്ള മറ്റ് നേതാക്കള്‍ വേറെ ഉണ്ടാവില്ല. അത് തന്നെ ആണോ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നതും ചര്‍ച്ചയാകേണ്ടതാണ്.

പുതിയ നേതൃത്വം
കെ സുധാകരനും വിഡി സതീശനും ഉള്‍പ്പെടുന്നതാണ് കേരളത്തിലെ പുതിയ നേതൃത്വം. ഇവര്‍ക്കും മുകളിലുള്ളത് കെസി വേണുഗോപാലും. ഇവര്‍ക്കാര്‍ക്കും തന്നെ കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുന്നതില്‍ വലിയ താത്പര്യമില്ലെന്ന രീതിയില്‍ ആണ് പുറത്ത് വരുന്ന സൂചനകള്‍. മുമ്പ് വിശാല ഐ ഗ്രൂപ്പിന്റേയും ഐ ഗ്രൂപ്പിന്റേയും ഭാഗമായിരുന്നു ഇവര്‍ എന്നതും ശ്രദ്ധേയമാണ്.

മാറുന്ന സമവാക്യം
കേരളത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മൊത്തത്തില്‍ മാറുന്നതിന്റെ സൂചനകള്‍ കുറച്ചായി പുറത്ത് വരുന്നുണ്ട്. എ ഗ്രൂപ്പിന്റെ ഭാഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിസി വിഷ്ണുനാഥ് എന്നിവരെയാണ് പുതിയ നേതൃത്വം യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക് താത്പര്യപ്പെടുന്നത് എന്നതും ഇതിന്റെ പ്രതിഫലനമാണ്.

ഉമ്മന്‍ ചാണ്ടിയുടെ താത്പര്യം
കേരളത്തില്‍ എ ഗ്രൂപ്പിനെ നയിക്കുന്നത് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയാണ്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും ഹൈക്കമാന്‍ഡ് രീതികളെ വിമര്‍ശിച്ച ഒരേയൊരാളും ഉമ്മന്‍ ചാണ്ടി തന്നെ. ഇതേ ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് കെ മുരളീധരനെ ആണ് എന്നതും ശ്രദ്ധേയമാണ്.

വേറേയും പേരുകള്‍
മുന്‍ കേന്ദ്ര മന്ത്രി കെവി തോമസ് കുറേ ദിവസങ്ങളോളം ദില്ലിയില്‍ ക്യാമ്പ് ചെയ്ത് മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം തോമസ് മാഷും ലക്ഷ്യമിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഘട്ടത്തില്‍ പാര്‍ട്ടി വിട്ടേയ്ക്കുമെന്ന് പോലും സൂചന നല്‍കിയ കെവി തോമസിനെ ഹൈക്കമാന്‍ഡ് ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു അന്ന്.

മുരളി വന്നാല്‍
കെ മുരളീധരന്‍ വന്നാല്‍ തങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുമോ എന്നൊരു സംശയം പല നേതാക്കള്‍ക്കും ഇപ്പോഴുമുണ്ട്. അതിനെ മറ്റൊരു രീതിയില്‍ ആണ് അവതരിപ്പിക്കുന്നത് എന്ന് മാത്രം. മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ ആയാല്‍ പുതിയ അധികാര കേന്ദ്രം രൂപപ്പെട്ടേക്കുമെന്നും അത് കോണ്‍ഗ്രസിന് ഗുണകരമാവില്ല എന്നും ആണ് ആക്ഷേപം.

അധ്യക്ഷ സ്ഥാനത്തേക്കും
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും കെ മുരളീധരനെ പരിഗണിക്കണം എന്ന ആവശ്യം പാര്‍ട്ടിയ്ക്കുള്ളില്‍ നേരത്തേ ഉയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിറകെ ആയിരുന്നു 'മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഒടുവില്‍ കെ സുധാകരനെ ആണ് കെപിസിസി അധ്യക്ഷനാക്കിയത്.
ബിക്കിനി ലുക്കില്‍ ഹോട്ടായി തൃധ ചൗധരി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications