അംഗന്‍വാടി കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട പോഷകാഹാരത്തില്‍ കൃത്രിമം; അധ്യാപികയെ സ്ഥലം മാറ്റി

  • Posted By:
Subscribe to Oneindia Malayalam

ബദിയടുക്ക: അംഗന്‍വാടി കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട പോഷകാഹാര വിതരണത്തില്‍ കൃത്രിമം കാട്ടിയ അംഗന്‍വാടി അധ്യാപികയെ സ്ഥലം മാറ്റി. ബദിയടുക്ക പഞ്ചായത്തിലെ പെരുമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി അധ്യാപികയെ കുടുപ്പംകുഴി അംഗന്‍വാടിയിലേക്കാണ് ഐ.സി.ഡി.എസ് ഓഫീസര്‍ സ്ഥലം മാറ്റിയത്.

ചരിത്രത്തിൽ ഇടംപിടിച്ച് റോബോട്ടിന് അംഗത്വം; കുടുംബമായി മായി മാറാൻ ആഗ്രഹം, ആദ്യ കുട്ടിയുടെ പേര്...

കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട പോഷകാഹാര വിതരണത്തില്‍ കൃത്രിമം കാട്ടുന്നതായുംകുട്ടികളെ ഭീഷണിപ്പെടുത്തുന്നതും അംഗന്‍വാടികളില്‍ എത്താത്ത കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്തി കൃത്രിമം കാട്ടി പണം തട്ടുന്നുവെന്ന പരിസരവാസികളുടെയും വെല്‍ഫെയര്‍ കമ്മിറ്റിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

angwanwadi

നേരത്തെയും ഇതേ അധ്യാപികയെ മറ്റൊരു അംഗന്‍വാടിയില്‍ നിന്നും സ്ഥലം മാറ്റിയിരുന്നു. കുടുപ്പംകുഴിയിലെ അധ്യാപികയെ പെരുമുണ്ടയിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്. അംഗന്‍വാടിയില്‍ വിതരണം ചെയ്യുന്ന പോഷകാഹാരത്തില്‍ കൃത്രിമം നടത്തുവെന്ന് ഉത്തരദേശം നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.

English summary
Something went wrong in food given to Anganwadi children by teacher
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്