വിവാഹ മോചനം നേടിയ അച്ഛനും അമ്മയ്ക്കും വേണ്ട; മകൻ പെരുവഴിയിൽ, ഇനി എന്ത്? ഇത് ക്രൂരതയല്ലേ...
ഏറ്റുമാനൂർ: വിവാഹ ബന്ധം ഒവിയുന്നത് സാധാരണ സംഭവമാണ് ഇന്ന് കേരളത്തിൽ. പരസ്പരം മനസിലാക്കി പൊരുത്തപ്പെട്ടുപോകാൻ കഴിയുന്നില്ലെങ്കിൽ ബന്ധം പിരിയുന്നത് തന്നെയാണ് നല്ലതെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ വേർപിരിയുന്നവർക്ക് ഒരു കുട്ടി കൂടി ഉണ്ടെങ്കിലോ? ഈ സംഭവവുമായി ബന്ധപ്പെട്ട് എപ്പോഴും തർക്കങ്ങൾ നിലിനിൽക്കാറുണ്ട്. ഏറ്റുമാനൂരിൽ സംഭവിച്ചതും ഇതുപോലൊരു സംഭവമാണ്.
രണ്ടുപേരും തങ്ങള്‍ക്ക് വേണ്ടെന്ന് കൈയൊഴിഞ്ഞതോടെ പതിമൂന്നുകാരന്‍ വക്കീലോഫീസില്‍ അനാഥനായി നിന്നത് മണിക്കൂറുകളോളം. ആറുമണിക്കൂറോളം എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന കുട്ടിയെ ഏറ്റെടുക്കാന്‍ അമ്മ ഒടുവില്‍ മാനസാന്തരപ്പെട്ട് എത്തുകയായിരുന്നു. 2001-ല്‍ വിവാഹിതരായ നീണ്ടൂര്‍ സ്വദേശിയും കല്ലറ സ്വദേശിനിയും തമ്മിലായിരുന്നു തര്‍ക്കമാണ് ആറുമണിക്കൂറോളം ഒരു പിതമൂന്ന് കാരനെ അനാഥമാക്കിയത്.

വിവാഹ മോചനം ലഭിച്ചത് രണ്ട് വർഷം മുമ്പ്
വിവാഹബന്ധം വേര്‍പെടുത്തുന്നതിന് അഞ്ച് വര്‍ഷം മുമ്പ് ഏറ്റുമാനൂര്‍ കുടുംബക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നതാണിവര്‍. രണ്ടുവര്‍ഷം മുമ്പ് വിവാഹമോചനവും ലഭിച്ചു. പതിമൂന്നുകാരനും പന്ത്രണ്ടുകാരിയുമായി രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.

നഷ്ടപരിഹാരം വേണമെന്ന് യുവതി
എല്ലാ മാസവും രണ്ടാം ശനിയാഴ്ച കുട്ടികളെ കൊണ്ടുപോയി ഞായറാഴ്ച തിരികെ വിടണമെന്ന് യുവതിക്കും നിര്‍ദേശം നല്‍കി. പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസുകൊടുക്കുകയായിരുന്നു.

തുക കൈപ്പറ്റിയതിന് ശേഷം
കോടതി നിര്‍ദേശമനുസരിച്ച് കുട്ടികളുടെ പേരില്‍ ഒന്നര ലക്ഷം രൂപ സ്ഥിരനിക്ഷേപം ഇട്ടതിന്റെ രസീതും മൂന്നുലക്ഷം രൂപയും യുവതിയെ ഏല്‍പ്പിക്കാനായി ചൊവ്വാഴ്ച അച്ഛൻ എത്തുകയും ചെയ്തു. പിന്നീട് തുക കൈമാറിയതിന് ശേഷമാണ് സംഭവം വഴിമാറിയത്.

മകനെ വക്കീലോഫീസിൽ നിർത്തി അച്ഛൻ മടങ്ങി
തുക കൈമാറിയ ശേഷം ഒരുകുട്ടിയെ കൊണ്ടുപോകണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇവര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ആണ്‍കുട്ടിയെ വക്കീലോഫീസില്‍ നിര്‍ത്തി അച്ഛൻ മടങ്ങുകയായിരുന്നു.

അമ്മ ഏറ്റെടുത്തത് ഇങ്ങനെ
കോടതി നിര്‍ദേശപ്രകാരം ചൈല്‍ഡ് ലൈനുകാരെ വിളിച്ചുവരുത്തി.ചൈല്‍ഡ്‌ലൈന്‍ ഉദ്യോഗസ്ഥര്‍ കുട്ടിയെയുംകൂട്ടി സാധനങ്ങള്‍ എടുക്കാന്‍ അച്ഛന്റെ വീട്ടിലേക്ക് പോയസമയം അമ്മ തിരികെ വന്ന് കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.

പോലീസിൽ അറിയിച്ചിരുന്നു
കുട്ടിയെ ഏറ്റെടുക്കാന്‍ അമ്മ തയ്യാറാകാതെവന്നതോടെ ഇവരുടെ അഭിഭാഷക ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു.

കോടതി നിർദേശം
എന്നാൽ കുട്ടികളുടെ സംരക്ഷണച്ചുമതല അച്ഛനാണെന്ന കോടതി ഉത്തരവുള്ളതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് അച്ഛന്റെ അഭിഭാഷകൻ ജഡിജിയുടെ ചേബറിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ചൈല്‍ഡ് ലൈനിൽ ഏൽപ്പിക്കാൻ കോടതി പറഞ്ഞത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications