ഉറ്റസുഹൃത്തും സഹോദരിയും പ്രണയത്തില്‍! തടസം നിന്നത് അച്ഛന്‍! കൂട്ടിന് ബന്ധുവായ സ്ത്രീയും ..
അനിലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മദ്ധ്യവയസ്‌ക്കന്‍ അപകടത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ആറ്റിങ്ങല്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇടയ്‌ക്കോട് മങ്കാട്ടുമൂല ലക്ഷംവീടിന് സമീപം അനില്‍കുമാറിന്റെ(48) മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
അനില്‍കുമാറിന്റെ മകന്‍ അഖില്‍ എസ് കുമാര്‍(19) മകളുടെ കാമുകന്‍ മാമം പാറക്കാട്ടില്‍ സുധാഭവനില്‍ ശ്യാംകുമാര്‍(ഉണ്ണി-19) എന്നിവരാണ് അനില്‍കുമാറിനെ കൊലപ്പെടുത്തിയത്. ഇരുവരെയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 13നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് അനില്‍കുമാര്‍ മരണപ്പെട്ടത്. അനിലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.

ആശുപത്രിയില്‍...
ഒക്ടോബര്‍ 10നാണ് അനില്‍കുമാറിനെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയില്‍ വീടിന് മുന്‍വശത്ത് അടുക്കിവെച്ചിരുന്ന ഹോളാബ്രിക്‌സിന് മുകളില്‍ നിന്നും താഴേക്ക് വീണ് പരിക്കേറ്റെന്നാണ് മകനും ബന്ധുക്കളും ഡോക്ടര്‍മാരോട് പറഞ്ഞത്.

മുറിവുകള്‍...
ചികിത്സയിലിരിക്കെ ഒക്ടോബര്‍ 13നാണ് അനില്‍കുമാര്‍ മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണത്തെക്കുറിച്ച് ദുരൂഹതകളുയര്‍ന്നത്. തലയ്‌ക്കേറ്റ മുറിവുകളാണ് അനിലിന്റെ മരണത്തിന് കാരണമായത്. എന്നാല്‍ സാധാരണ വീഴ്ചയില്‍ ഇത്തരത്തില്‍ പരിക്കേല്‍ക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇങ്ങനെ...
അഖിലിനെയും ഉണ്ണിയെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് യഥാര്‍ഥ സംഭവം പുറത്തറിയുന്നത്. സുഹൃത്തുക്കളായ അഖിലും ഉണ്ണിയും പഠനം കഴിഞ്ഞ് കൂലിപ്പണിക്ക് പോകുന്നവരാണ്. ഇതിനിടെ ഉണ്ണിയും അഖിലിന്റെ സഹോദരിയും തമ്മില്‍ അടുപ്പത്തിലാകുകയം ചെയ്തു. ഇക്കാര്യം അഖിലിനും അറിയാമായിരുന്നു.

ഉറപ്പിച്ചു...
സഹോദരിയും ഉണ്ണിയും തമ്മിലുള്ള വിവാഹം അച്ഛന്റെ സമ്മതംകൂടാതെ തന്നെ അഖില്‍ പറഞ്ഞുറപ്പിച്ചു. ഇതിനെച്ചൊല്ലി അനിലും മകനും തമ്മില്‍ നിരന്തരം വഴക്കിടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 10ന് അഖില്‍ ഉണ്ണിയുമായി വീട്ടിലെത്തിയത് അനിലിനെ പ്രകോപിപ്പിച്ചു.

ഒടുവില്‍...
ഉണ്ണിയെ വീട്ടില്‍ കൊണ്ടുവന്നത് അനില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരെയും അസഭ്യം പറഞ്ഞ് വീട്ടില്‍ നിന്നിറക്കിവിട്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രി പത്തു മണിയോടെ വീണ്ടും വീട്ടിലെത്തിയ അഖിലും ഉണ്ണിയും പാറക്കല്ല് കൊണ്ട് അനിലിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

പരിക്കേറ്റെന്ന്...
ഗുരുതരമായി പരിക്കേറ്റ അനില്‍കുമാറിനെ മണിക്കൂറുകള്‍ വൈകിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വൈകിയതില്‍ തുടക്കത്തിലേ പോലീസിന് സംശയമുണ്ടായിരുന്നു.

സഹോദരിക്ക് പങ്കില്ല...
സംഭവത്തില്‍ അഖിലിന്റെ ബന്ധുവായ മറ്റൊരു യുവതിക്കും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, അനിലിന്റെ മകള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications