അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് പിതാവ് മകനെ കുത്തികൊന്നു; കാരണമറിഞ്ഞാല്‍ ഞെട്ടും...

  • By: Akshay
Subscribe to Oneindia Malayalam

കോട്ടയം: പിതാവ് മകനെ കുത്തിക്കൊന്നു. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുരവിലങ്ങാട് കാണില്‍ക്കുളം കോളനിക്ക് സമീപം ഇഞ്ചിക്കുടുലില്‍ ദീപു(37) ആണ് മരിച്ചത്. മരണപ്പെട്ട ദീപു മദ്യത്തിന് അടിമയാണെന്ന് അറിയുന്നു.

മദ്യപിച്ചെത്തിയ ദീപു സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. സംഭവം നടന്ന ദിവസവും പതിവുപോലെ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് അടുക്കളയിലെ കത്തിയെടുത്ത് മകനെ കുത്തുകയായിരുന്നു. പിതാവ് ദേവനെ(67) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏറ്റുമുട്ടല്‍

ഏറ്റുമുട്ടല്‍

വീട്ടിന്റെ തിണ്ണയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. കുത്തേറ്റ ദീപു അവിടെ കിടന്നു തന്നെ മരിക്കുകയായിരുന്നു.

 മോര്‍ച്ചറിയില്‍

മോര്‍ച്ചറിയില്‍

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

 വിവാഹം

വിവാഹം

ദീപുവിന് രണ്ട് സഹോദരിമാരുണ്ട്. രണ്ട് പേരുടെയും വിവാഹം കഴിഞ്ഞിട്ടില്ല. ഇതേ ചൊല്ലിയാണ് പിതാവും മകനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായത്.

ദീപു

ദീപു

പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ കഴിയാത്തത് മകന്റെ അമിതമായ മദ്യപാനം കാരണമാണെന്ന് പിതാവ് ബന്ധുക്കളായ പലരോടും വിഷമം പറഞ്ഞിരുന്നു.

English summary
Son stabbed to death by father at Kottayam
Please Wait while comments are loading...