കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ മാറ്റം നീളും? ചെന്നിത്തലയുടെ ഭാവി സോണിയയുടെ കൈയ്യില്‍, വരുന്നത് ഈ പ്രശ്‌നങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: രമേശ് ചെന്നിത്തല സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരുമോയെന്ന് ഇനി സോണിയാ ഗാന്ധി തീരുമാനിക്കും. കേരളത്തിലെ നേതാക്കള്‍ രണ്ട് തട്ടിലാണ്. മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നവരും വേണ്ടെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. യുവനേതാക്കള്‍ ചെന്നിത്തല തുടരുന്നതില്‍ താല്‍പര്യം അറിയിച്ചിട്ടില്ല. ഇവര്‍ക്ക് വിഡി സതീശനെ തന്നെയാണ് താല്‍പര്യം. എന്നാല്‍ എംഎല്‍എമാരുടെ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ്.

കോണ്‍ഗ്രസ് സഭാകക്ഷി നേതാവ്

കോണ്‍ഗ്രസ് സഭാകക്ഷി നേതാവ്

കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവിന്റെ കാര്യത്തില്‍ തീരുമാനമാണ് സോണിയ പ്രഖ്യാപിക്കുക. പ്രമേയത്തിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചത്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ എംഎല്‍എമാരെ കണ്ടപ്പോഴും മാറ്റത്തിന് അവര്‍ തയ്യാറല്ല. എല്ലാവരും ചെന്നിത്തലയെ തന്നെയാണ് പിന്തുണച്ചത്. എംപിമാര്‍ പക്ഷേ മാറ്റം വേണമെന്ന സൂചനയാണ് നല്‍കിയത്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ മാത്രം മാറ്റത്തെ അനുകൂലിച്ചു.

സോണിയ ആവശ്യപ്പെട്ടാല്‍

സോണിയ ആവശ്യപ്പെട്ടാല്‍

സോണിയാ ഗാന്ധി ആവശ്യപ്പെട്ടാല്‍ ചെന്നിത്തല മാറേണ്ടി വരും. പക്ഷേ അങ്ങനെ ആവശ്യപ്പെട്ടാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് സാധ്യതയുണ്ട്. ചെന്നിത്തല ദേശീയ തലത്തിലേക്ക് പോകില്ല. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ശക്തമായി തന്നെ ഈ നീക്കത്തെ എതിര്‍ക്കും. ഹൈക്കമാന്‍ഡുമായി പരസ്യമായ പോരിന് വരെ കേരളത്തിലെ നേതാക്കള്‍ തയ്യാറാവും. സോണിയ മാറ്റം വേണമെന്ന അഭിപ്രായത്തിലാണ്. കെസി വേണുഗോപാലിന്റെയും രാഹുല്‍ ഗാന്ധിയുടെയും അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ഗ്രൂപ്പ് തന്നെ ശരണം

ഗ്രൂപ്പ് തന്നെ ശരണം

കോണ്‍ഗ്രസില്‍ മാറ്റം ഉടനൊന്നും ഉണ്ടാവില്ലെന്ന സൂചനയാണ് കേരളത്തിലെ നേതാക്കള്‍ നല്‍കുന്നത്. രമേശ് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടിയാണ് യഥാര്‍ത്ഥത്തില്‍ സഹായിച്ചത്. രാവിലെ തന്നെ എ ഗ്രൂപ്പ് ചേര്‍ന്ന യോഗത്തിലാണ് രമേശിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എതിര്‍ത്തു. എ ഗ്രൂപ്പില്‍ നിന്ന് സ്വന്തം പ്രതിനിധി വേണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഗ്രൂപ്പിന്റെ തീരുമാനത്തില്‍ അദ്ദേഹം അതൃപ്തിയും അറിയിച്ചു. യഥാര്‍ത്ഥത്തില്‍ ചെന്നിത്തലയുടെ പദവി തിരുവഞ്ചൂര്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഗ്രൂപ്പ് നേതാക്കള്‍ക്ക് തിരുവഞ്ചൂരിനെ താല്‍പര്യമില്ല.

പരാതികളില്ലാത്ത നേതാവ്

പരാതികളില്ലാത്ത നേതാവ്

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തെ കുറിച്ച് ആര്‍ക്കും പരാതിയില്ല. പ്രവര്‍ത്തനവും നല്ല രീതിയില്‍ തന്നെയാണ്. പാര്‍ട്ടിയെയും മുന്നണിയെയും അധികാരത്തിലെത്തിക്കാന്‍ സാധിക്കാത്തതാണ് ചെന്നിത്തലയ്ക്ക് തിരിച്ചടിയാവുന്നത്. ജനങ്ങളുടെ ഇടയില്‍ അദ്ദേഹത്തിന് നല്ല പ്രതിച്ഛായ ഇല്ലെന്നാണ് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പല വിഷയങ്ങള്‍ ചെന്നിത്തല അവതരിപ്പിച്ചെങ്കിലും അതൊന്നും ജനങ്ങള്‍ ഏറ്റെടുത്തില്ലെന്ന് ഹൈക്കമാന്‍ഡും കരുതുന്നു. ചെന്നിത്തലയ്‌ക്കൊപ്പം ശക്തനായ ഒരു നേതാവിനെ കൂടെ നിര്‍ത്തി ഉപനേതാവാക്കി മാറ്റാനാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. അതിലൂടെ ശക്തമായ പ്രതിപക്ഷമായി മാറാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍.

Recommended Video

cmsvideo
Congress sent letter to Sonia Gandhi for complete change in party | Oneindia Malayalam
തിരഞ്ഞെടുപ്പ് പ്രധാനം

തിരഞ്ഞെടുപ്പ് പ്രധാനം

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിലെ നേതാക്കള്‍ക്കെല്ലാം ഡെഡ് ലൈനാണ്. അതിലും മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെങ്കില്‍ കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും മാറേണ്ടി വരും. നിലവില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാറാനും സാധ്യതയില്ല. പക്ഷേ ഈ നേതാക്കളെ വെച്ച് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിക്കുമോ എന്ന ചോദ്യമാണ് യുവനേതാക്കള്‍ക്കുള്ളത്. അവരാണ് മാറ്റം ശക്തമായി ആവശ്യപ്പെടുന്നത്. ചെന്നിത്തലയ്ക്ക് പാര്‍ട്ടിയില്‍ പിന്തുണയില്ലാത്തത് കൊണ്ടാണ് അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങളൊന്നും ആരും ഏറ്റെടുക്കാത്തത്.

English summary
sonia gandhi will decide ramesh chennithala's fate, he may continue as opposition leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X