കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ബസുകള്‍ക്ക് ഇനി സ്ഥലപ്പേരില്ല പകരം നന്പര്‍ സന്പ്രദായം, 'സവാരിഗിരിരിയും' വരുന്നു

Google Oneindia Malayalam News

കോഴിക്കോട്: ഓരോ റൂട്ടിലേയ്ക്കുമുള്ള ബസിന്റെ ബോര്‍ഡ് നോക്കി വായിച്ച് വഴി തെറ്റാതെ യാത്ര ചെയ്യുക അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും ബസ് പുറപ്പെടാനൊരുങ്ങുമ്പോള്‍ സ്‌റ്റോപ്പില്‍ എത്തുന്നവര്‍ക്ക്. ഏതെങ്കിലും ബസില്‍ റൂട്ട് മാറി കയറി അബദ്ധം പറ്റിയിട്ടുള്ളവര്‍ ഒട്ടേറെയുണ്ടാകും. എന്നാല്‍ കോഴിക്കോട്ടുകാര്‍ക്ക് ഇനി ഈ ബുദ്ധിമുട്ട് അനുഭവിയ്‌ക്കേണ്ട. കഷ്ടപ്പെട്ട് ബോഡ് വായിക്കണ്ട വായിക്കാതെ തന്നെ കൃത്യമായ റൂട്ടില്‍ യാത്ര ചെയ്യാം. അതേ കോഴിക്കോട്ടെ ബസുകള്‍ മുഖം മിനുക്കുകയാണ്. പോകേണ്ട സ്ഥലത്തിന്റെ ബോര്‍ഡിന് പകരം നമ്പര്‍ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ പോവുകയാണ്.

ജില്ലയുടെ കോഡായ കെ എന്നതിനൊപ്പം ബസ് എവിടേയ്ക്ക് പോകുന്നു എന്നതിനെ അടിസ്ഥാനമാക്കി നമ്പര്‍ നല്‍കുന്നതാണ് പുതിയ രീതി. കോഴിക്കോട് ജില്ല കളക്ടര്‍ എന്‍ പ്രശാന്ത് തന്നെയാണ് ഇത്തരമൊരു പദ്ധതിയ്ക്ക് പിന്നിലും. വിദ്യാര്‍ഥികള്‍ക്ക് യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുന്ന സവാരിഗിരി പദ്ധതിയും പരിഗണിനയിലാണ്.

Collector Bus

ബസുകള്‍ സ്ഥലപ്പേര് പ്രദര്‍ശിപ്പിയ്ക്കുന്നതിന് പകരം നമ്പര്‍ പ്രദര്‍ശിപ്പിയ്ക്കുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഏറെ സഹായകമാകുമെന്നാണ്കളക്ടര്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബസുകള്‍ സ്ഥലപ്പേര് പ്രദര്‍ശിപ്പിയ്ക്കുന്നതിന് പകരം നമ്പര്‍ പ്രദര്‍ശിപ്പിയ്ക്കുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഏറെ സഹായകമാകുമെന്നാണ ്കളക്ടര്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സ്‌റ്റോപ്പിലേക്ക് പാഞ്ഞുവരുന്ന ബസ്സിന്റെ ബോര്‍ഡ് കഷ്ടപ്പെട്ട് വായിച്ചു തീരുമ്പോഴേക്കും ബസ് കടന്നുപോകുന്ന ദുരവസ്ഥ ഇനിയുണ്ടാവില്ല. ജില്ലയിലെ എല്ലാ ബസ്സുകള്‍ക്കും റൂട്ടുകള്‍ അടിസ്ഥാനമാക്കി ഏകീകൃത നമ്പറിംഗ് സമ്പ്രദായം നടപ്പാക്കാനുള്ള ജില്ലാ ഭരമകൂടത്തിന്റെ പദ്ധതി ഉടന്‍ ആരംഭിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഏറെക്കുറെ അന്തിമഘട്ടത്തിലാണ്.

ജില്ലയുടെ കോഡായ K എന്നതിനൊപ്പം ബസ്സ് എവിടേക്ക് പോവുന്നുവെന്നതിനെ അടിസ്ഥാനമാക്കി നമ്പര്‍ നല്‍കുന്നതാണ് രീതി. വൃത്താകൃതിയിലുള്ള ചുവപ്പ് പശ്ചാത്തലത്തില്‍ വെള്ള നിറത്തില്‍ നല്‍കുന്ന ബസ് നമ്പര്‍ ഏറെ അകലെ നിന്നു പോലും വായിക്കാനാവുന്ന വിധത്തിലായിരിക്കും പ്രദര്‍ശിപ്പിക്കുക. മലയാളി യാത്രക്കാര്‍ക്കു പുറമെ, അനുദിനം വര്‍ധിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും ബോര്‍ഡിലെ സ്ഥലനാമം വായിക്കാതെ എളുപ്പത്തില്‍ ബസ്സ് കണ്ടെത്തി യാത്രചെയ്യാന്‍ ഇതു വഴി കഴിയും.പ്രായാധിക്യമുള്ളവര്‍ക്കും ഇത് വളരെ ഉപകാരപ്പെടും.
ഇതിനു പുറമെ ഓരോ ബസ് സ്‌റ്റോപ്പിലും ഏതൊക്കെ നമ്പര്‍ ബസ്സുകള്‍ ഏതൊക്കെ റൂട്ടുകളില്‍ ഓടുന്നുവെന്ന് വ്യക്തമാക്കുന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇതില്‍ നോക്കി കയറേണ്ട ബസ്സിന്റെ നമ്പര്‍ കണ്ടുപിടിക്കുക എളുപ്പമാവും.

കണ്ണൂര്‍ സര്‍വകലാശാലയിലെ മാനേജ്‌മെന്റ് പഠനവിഭാഗം തലവന്‍ ഡോ. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ സര്‍വേ നടത്തുകയും റൂട്ടുകള്‍ തിരിച്ച് നമ്പര്‍ നല്‍കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 136 സിറ്റി റൂട്ടുകളിലെ ബസ്സുകള്‍ക്കാവും നമ്പര്‍ നല്‍കുക. പിന്നീട് മൊഫ്യൂസില്‍, പാളയം സ്റ്റാന്റുകളില്‍ നിന്നുള്ള ബസ്സുകള്‍, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ എന്നിവയിലേക്ക് ഇത് വ്യാപിപ്പിക്കും.

വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷന്‍ സവാരിഗിരിഗിരി പദ്ധതിയെക്കുറിച്ച് ബസ് ഉടമകളെ ബോധ്യപ്പെടുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ഡോ. ഫൈസല്‍ യുനീക് നമ്പറിംഗ് സിസ്റ്റം ഫോര്‍ ബസ് റൂട്ട്‌സ് (യു.എന്‍.എസ്.ബി.ആര്‍) എന്ന പദ്ധതിയെക്കുറിച്ച് ഡോ. ഫൈസല്‍ വിശദീകരിച്ചു. പദ്ധതി നടപ്പിലാവുന്നതോടെ ഡചടആഞ എന്ന പേരില്‍ ഇതിന്നായി പ്രത്യേക മൊബൈല്‍ ആപ്പ് നിലവില്‍ വരും. റൂട്ടുകളെയും ബസ്സുകളെയും കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇതില്‍ ലഭ്യമാവും

English summary
Passengers can now board the bus without reading the board. In a move to make movement of bus service a more smooth affair, private buses plying in Kozhikode will be displaying numbers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X