കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ആത്മഹത്യ നിരക്കില്‍ മുന്‍പന്തിയില്‍ കേരളം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ ആത്മഹത്യ കണക്കുകള്‍ വീണ്ടും രാജ്യത്തെ ഞെട്ടിയ്ക്കുന്നു. ലോകത്ത് തന്നെ ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്ന രാജ്യമെന്ന ലോകാരോഗ്യ സംഘടന ഇന്ത്യയെ വിലയിരുത്തുമ്പോള്‍ ആ ആത്മഹത്യകളിലധികവും നടക്കുന്നത് നമ്മുടെ കേരളത്തിലാണ്. ആത്മഹത്യയെപ്പറ്റി ചില ഞെട്ടിയ്ക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിയ്ക്കുന്നത്.

ഒരു ലക്ഷം പേരില്‍ 20.9 ശതമാനം പേര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ ദേശീയ ശരാശരി 10.7 ആണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പറയുന്നത്. ഇവിടെയാണ് കേരളത്തിലെ ആത്മഹത്യകളുടെ ഞെട്ടിയ്ക്കുന്ന കണക്കുകള്‍ പുറത്തറിയുന്നത്. കേരളത്തിലെ ആത്മഹത്യ നിരക്ക 25.63 ആണ്. ദേശീയ ശരാശരിയെക്കാളും വളരെ ഉയരത്തില്‍.

Suicide

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കര്‍ഷക ആത്മഹത്യയെക്കാള്‍ അധികം നടക്കുന്നത് കര്‍ഷകരല്ലാത്തവരുടെ ആത്മഹത്യയാണ്. വികസിത രാജ്യങ്ങളുമായി താരമ്യം ചെയ്യുമ്പോള്‍ ബ്രിട്ടനെക്കാളും അമേരിയ്ക്കയെക്കാളും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയിലെ ആത്മഹത്യ.

ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളിലാണ് .ആത്മഹത്യ കൂടുതലും നടക്കുന്നത്. ഈ പട്ടികയില്‍ ഒന്നാമത് കേരളമാണ്. രണ്ടാം സ്ഥാനത്ത് തമിഴ് നാട് (22.33), ഗോവ(22.12), കര്‍ണാടക(17.91) ആന്ധ്രപ്രദേശ്, തെലങ്കാന(16.89) എന്നിവിടങ്ങളിലും ആത്മഹത്യയുടെ നിരക്ക് കൂടുതലാണ്.

ബീഹാര്‍ (0.97), ഉത്തര്‍പ്രദേശ് (2.55), ദില്ലി (11.9) എന്നിവിടങ്ങളിലാണ് കുറവ് ആത്മഹത്യ രേഖപ്പെടുത്തിയത്. ഇതില്‍ തന്നെ ഏറ്റവും കുറവ് ആത്മഹത്യ രേഖപ്പെടുത്തിയത് ബീഹാറിലാണ്. കേരളത്തില്‍ നടക്കുന്നതില്‍ ഭൂരിഭാഗവും കര്‍ഷക ആത്മഹത്യയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

English summary
Suicide rates in India are among the highest in the world, according to a new World Health Organization (WHO) database of global suicide deaths.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X