Get Updates
Get notified of breaking news, exclusive insights, and must-see stories!

കെകെ രമയുടെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി; മറുപടിയുമായി സ്പീക്കര്‍

തിരുവനന്തപുരം: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. വടകര എംഎല്‍എ കെകെ രമയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ കെകെ രമയുടെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ സമയം നല്‍കാതെ വന്നതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. പ്രസംഗം പത്ത് മിനിറ്റില്‍ കൂടുതല്‍ സമയം എടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്പീക്കര്‍ സ്വീകരിച്ചതോടെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബെഞ്ചില്‍ നിന്ന് എഴുന്നേറ്റ് പ്രതിഷേധിച്ചു.

kerala

എന്നാല്‍ ചട്ടം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും ശബ്ദം ഉയര്‍ത്തി കീഴ്‌പ്പെടുത്താന്‍ നോക്കേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കാന്‍ ആരംഭിച്ചു. ഷാഫി പറമ്പില്‍, റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിഷയം ഉന്നയിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ദത്ത് വിവാദത്തിലെ നീതി നിഷേധത്തിന്റെ നാള്‍ വഴികളാണ് ചര്‍ച്ച ചെയ്യേണ്ടത്. ഉന്നത തല ഗൂഢാലോചന സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ഇത് ദുരഭിമാന കുറ്റകൃത്യമാണെന്നും രമ പറഞ്ഞു.

കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ പ്രതികരിച്ച് കെകെ രമ രംഗത്തെത്തിയിരുന്നു. കേരളത്തിലെ ഭരണകൂടം നടത്തിയ ദുരഭിമാന കുറ്റകൃത്യത്തിന്റെ ജീവിക്കുന്ന ഇരകളാണ് അനുപമയും കുഞ്ഞുമെന്ന് കെകെ രമ പറഞ്ഞിരുന്നു. ഇപ്പോള്‍ അനുപമയ്ക് മുഖവുര വേണ്ടതില്ല. ഇന്ന് അനുപമയെ നേരില്‍ കണ്ടു. സ്വന്തം ചോരകുഞ്ഞിനെ കിട്ടാന്‍ ആറ് മാസത്തിലധികമായി വിവിധ വാതിലുകള്‍ മുട്ടി തളര്‍ന്ന് രക്ഷയില്ലാതായപ്പോള്‍ ജനകീയ കോടതിക്കു മുന്‍പില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന ഒരമ്മ.

ദുരഭിമാനികളായ അനുപമയുടെ രക്ഷിതാക്കള്‍, ദുരഭിമാനികളായ ശിശുക്ഷേമ സമിതി, ദുരഭിമാനികളായ പോലീസ്, ദുരഭിമാനികളായ സര്‍ക്കാരും മുഖ്യമന്ത്രിയും ദുരഭിമാനികളായ പാര്‍ട്ടി കോടതി ഇവരെല്ലാം കൈകോര്‍ത്ത് നടത്തിയ ഒരു ദുരഭിമാന ക്രൂരത. ഒരമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തു ദത്തു നല്‍കി എന്നു പറയുമ്പോള്‍ മനസാക്ഷിയുള്ളവരെല്ലാം ഞെട്ടുകയാണ്. ഈ നാട്ടില്‍ ജീവിക്കേണ്ടി വരുന്നതില്‍ ലോകത്തിനു മുന്നില്‍ തലകുനിക്കുകയാണ്. ഒരു പിഞ്ചു കുഞ്ഞിന്റെ 'അമ്മ' എന്ന അവകാശത്തെയാണ് ഇവര്‍ നിഷേധിച്ചിരിക്കുന്നതെന്ന് കെകെ രമ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+