Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെങ്കില്‍ സിപിഎം പിരിച്ചുവിടണം, തുറന്നടിച്ച് പിസി!!

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കും സ്പീക്കര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തള്ളി പിസി ജോര്‍ജ്. ഒരിക്കലും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അത്തരം കാര്യങ്ങളൊന്നും ചെയ്യില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം മുഖ്യമന്ത്രി വീട്ടിലേക്ക് എത്തിക്കാനാണ് ശ്രമമെന്ന് പിസി പറഞ്ഞിരുന്നു. അതിനാണ് സ്വപ്‌ന സുരേഷിനെയും ശിവശങ്കറിനെയും മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിസി സ്പീക്കറെയും പിന്തുണച്ചത്.

സ്പീക്കര്‍ കമ്മ്യൂണിസ്റ്റാണ്

സ്പീക്കര്‍ കമ്മ്യൂണിസ്റ്റാണ്

ശ്രീരാമകൃഷ്ണന്‍ അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ട്. കാരണം അദ്ദേഹമൊരു കമ്മ്യൂണിസ്റ്റാണ്. ആദ്യം ഡിവൈഎഫ്‌ഐക്കാരനായിരുന്നു അദ്ദേഹം. പിന്നീടാണ് മാര്‍ക്‌സിസ്റ്റുകാരനായത്. സ്പീക്കറെ കുറിച്ച് സ്വര്‍ണക്കടത്ത് പോലൊരു കാര്യം ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഇവിടെയുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ യുവജന പാര്‍ട്ടിയില്‍ സജീവമായിരുന്ന ആളാണ് സ്പീക്കര്‍. അങ്ങനെയുള്ള ഒരാള്‍ ഇത് ചെയ്തു എന്ന് വിശ്വസിക്കില്ല. ഇനി അത് സത്യമാണെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചിവിടുന്നതാണ് നല്ലതെന്നും പിസി ജോര്‍ജ് പറഞ്ഞു.

തീരെ ആരോഗ്യമില്ലാത്തയാളാണ്

തീരെ ആരോഗ്യമില്ലാത്തയാളാണ്

ശ്രീരാമകൃഷ്ണന് 24 കൂട്ടം മരുന്നുണ്ട്. തീരെ ആരോഗ്യമില്ല. നടക്കാന്‍ തന്നെ ബുദ്ധിമുട്ടുണ്ട്. ഇതെല്ലാം ഡിവൈഎഫ്‌ഐക്കാരന്‍ ആയിരുന്നപ്പോള്‍ പോലീസില്‍ നിന്ന് കിട്ടിയ തൊഴിയെ തുടര്‍ന്നുണ്ടായതാണ്. അങ്ങനെയുള്ള, ഇത്രയും ത്യാഗം സഹിച്ച വ്യക്തി ഇങ്ങനെ ചെയ്തു എന്ന് ചിന്തിക്കാന്‍ പോലുമാവില്ല. ഇത്രയും നല്ലൊരു നേതാവ് സ്വര്‍ണക്കടത്ത് പോലൊരു മാര്‍ഗത്തിലേക്ക് പോയിട്ടുണ്ടെങ്കില്‍ പിന്നെന്തിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അവരെ പിരിച്ചുവിടുന്നതാണ് നല്ലതെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഓരോന്ന് എഴുതി വിടുകയാണ്

ഓരോന്ന് എഴുതി വിടുകയാണ്

വിദ്യാഭ്യാസ സ്ഥാപനം നടത്തണമെന്നുള്ള കടുത്ത മോഹം സ്പീക്കര്‍ക്കുണ്ട്. ശ്രീരാമകൃഷ്ണന്‍ അതിന് വേണ്ടി പത്തിരുപത് തവണ യുഎഇയില്‍ പോയിട്ടുമുണ്ട്. ഇതൊക്കെയാണ് ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധിപ്പിക്കാനായി പത്രക്കാര്‍ ഉപയോഗിക്കുന്നത്. അല്ലാതെ സ്പീക്കര്‍ ഇതെല്ലാം ചെയ്തു എന്നൊന്നും ആരും വിശ്വസിക്കില്ല. ഈ കേസ് ഇഡി അവരുടെ ഇഷ്ടത്തിനാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. അതിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പിസി പറഞ്ഞു.

ഇത് പിണറായിയുടെ വീട്ടിലെത്തിക്കണം

ഇത് പിണറായിയുടെ വീട്ടിലെത്തിക്കണം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയല്ലേ, ഈ സ്വര്‍ണക്കടത്ത് കേസ് ഇഡിക്ക് എങ്ങനെയെങ്കിലും പിണറായി വിജയന്റെ വീട്ടിലെത്തിക്കണം. അതാണ് അവരുടെ ലക്ഷ്യം. കുറ്റക്കാരായ ശിവശങ്കറിനെയും സ്വപ്‌നയെയും അവരെന്തിനാണ് മാപ്പുസാക്ഷിയാക്കാന്‍ സ്രമിക്കുന്നത്. അതിന് മറ്റ് അര്‍ത്ഥങ്ങളില്ലെന്ന് പറയാനാവുമോ? അവര്‍ക്ക് യഥാര്‍ത്ഥ പ്രതികളെ ആവശ്യമില്ല. നമ്മളൊക്കെ അരിയാഹാരം കഴിച്ചിട്ടാണ് ചിന്തിക്കുന്നത്. ഇഡിയുടെ നീക്കം രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ളതാണെന്നും പിസി വ്യക്തമാക്കി.

സ്വപ്‌ന അവരുടെ കസ്റ്റഡിയില്‍

സ്വപ്‌ന അവരുടെ കസ്റ്റഡിയില്‍

അഞ്ചാറ് മാസമായി സ്വപ്‌ന സുരേഷ് ഇഡിയുടെ കസ്റ്റഡിയിലാണ്. അവിടെ മടുത്തപ്പോള്‍ സത്യം തുറന്ന് പറഞ്ഞതാണോ അതോ പറയിപ്പിച്ചതാണോ എന്നൊക്കെയാണ് ഇനി അറിയാനുള്ളത്. സ്വര്‍ണക്കടത്തിന് ഇത്രത്തോളം കൂട്ടുനിന്ന്ത സ്വപ്‌ന തന്നെയാണ്. കള്ളക്കടത്തിനും തീവ്രവാദത്തിനും ബന്ധമുള്ളയാളാണ് ശിവശങ്കര്‍. തീവ്രവാദ പ്രവര്‍ത്തനം സ്വര്‍ണ കള്ളക്കടത്തിലൂടെ നടത്തിയെന്നതില്‍ സംശയമൊന്നുമില്ല. അത് ആര് നടത്തിയെന്നതാണ് കണ്ടെത്തേണ്ടത്. ഇഡിയും കസ്റ്റംസും സത്യം കണ്ടെത്താന്‍ വേണ്ടി അന്വേഷണം നടത്തണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇഡി നിഷ്പക്ഷമല്ല

ഇഡി നിഷ്പക്ഷമല്ല

സ്വപ്‌നയെയും ശിവശങ്കറിനെയും മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുന്ന വിവരം പുറത്തുവരുന്നു.അത് കേള്‍ക്കുമ്പോള്‍ തന്നെ പ്രധാന കുറ്റവാളികളെ ഇഡി ഒഴിവാക്കുകയാണെന്ന്. ഇഡിയുടെ അന്വേഷണം നിഷ്പക്ഷമാണോ, പിന്നില്‍ രാഷ്ട്രീയക്കാരുണ്ടോ, പ്രതിയാരാണ്. അവര്‍ക്ക് മുഖ്യമന്ത്രിയോ സ്പീക്കറോ പിസി ജോര്‍ജിനെയോ ആരെ വേണമെങ്കിലും പ്രതിയാക്കാം. അതൊക്കെ പ്രശ്‌നമുള്ളതല്ല. പക്ഷേ ഇവിടെ മുഖ്യ പ്രതികളെ തന്നെ മാപ്പുസാക്ഷിയാക്കുന്നതില്‍ നിന്ന് രാഷ്ട്രീയമായി അവരെന്തോ ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഓഫീസിന് വീഴ്ച്ച

ഓഫീസിന് വീഴ്ച്ച

മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസില്‍ തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഓഫീസിന് അത് സംഭവിച്ചെന്ന് വിശ്വസിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പിണറായിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് അങ്ങേര് ഇഡിയുടെ മുന്നില്‍ ഹാജരാകാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഇമേജ് ഇടിക്കുക മാത്രമാണ് ചെയ്യുക. അതുകൊണ്ട് ഹാജരാകാതിരിക്കാന്‍ പാടില്ല. ജനങ്ങളുടെ സംശയം അതിലൂടെ തീര്‍ക്കാന്‍ സാധിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Recommended Video

cmsvideo
    Director Ranjith supports Pinarayi Vijayan government | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+