യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

താമരശ്ശേരി: ചമലില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സ്‌പെഷല്‍സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. കട്ടിപ്പാറ ചമല്‍ സ്വദേശി ശ്രീനേഷി(22)നെയാണ് 2017 ഒക്ടോബര്‍ രണ്ടിന് രാവിലെ വീടിനടുത്തുള്ള കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് സ്‌പെഷല്‍ സ്‌ക്വാഡ് ഡിവൈഎസ്പി കെ കെ മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഒരിഞ്ച് ഭൂമി പോലും തരില്ല, നാവികസേനയെ പൊളിച്ചടുക്കി ഗഡ്കരി

ശ്രീനേഷിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടുകാരുടെ മൊഴിയെടുത്തു. തുടര്‍ന്ന് ശ്രീനേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കൃഷിയിടത്തിലെത്തി പരിശോധന നടത്തി.
താമരശേരിയിലെ സൗകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന യുവാവ് ഒക്ടോബര്‍ ഒന്നിന് രാത്രി 12 മണിയോടെ ജോലി കഴിഞ്ഞതിന് ശേഷം വീട്ടില്‍ വന്ന് കുളിക്കാന്‍ പോയതായിരുന്നു. പിറ്റേന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.

deathshock

കൃഷിയിടത്തില്‍ കാട്ടുപന്നിയെ ഓടിക്കാനായി നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റതെന്നാണ് കേസ് ആദ്യം അന്വേഷിച്ച താമരശ്ശേരി പൊലിസ് കണ്ടെത്തിയത്. തുടര്‍ന്ന് കൃഷിയിടത്തിന്റെ ഉടമകളായ മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ശ്രീനേഷിന്റെ പിതാവ് പി കെ ദിനേശന്‍ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
special sqaud enquired about the youth's death

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്