അതിരപ്പിള്ളിയില്‍ രണ്ടഭിപ്രായമില്ല, പദ്ധതി നടപ്പാക്കരുതെന്ന് തന്നെയാണ് നിലപാടെന്നും ചെന്നിത്തല

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : അതിരപ്പിള്ളി പദ്ധതിയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തെറ്റായാണ് വ്യാഖാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താനും ഉമ്മന്‍ചാണ്ടിയും ഒരേ അഭിപ്രായക്കാരാണ്. അതിരപ്പിള്ളി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് ഒരേ അഭിപ്രായമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

പദ്ധതിയില്‍ പ്രതിപക്ഷവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ശ്രമിക്കുന്നുണ്ട്. ഇത് വിലപ്പോവില്ല. സ്വന്തം അഭിപ്രായം അദ്ദേഹത്തിന് വ്യക്തമാക്കാവുന്നതാണ്. പ്രതിപക്ഷത്തെ ചാരേണ്ടതില്ലെന്നും ചെന്നിത്തല പറയുന്നു.

Athirappilly

സമവായത്തിലൂടെ അഭിപ്രായ സമന്വയത്തിലെത്തണമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെ തള്ളി കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനും രംഗത്തുവന്നിട്ടുണ്ട്. അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസെന്നും ഹസ്സന്‍ വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ സര്‍ക്കാരിനെതിരെ സമരപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി വേണ്ടെന്ന് വെച്ചാലും കേരളത്തിന് ഒന്നും സംഭവിക്കില്ലെന്നും ഹസ്സന്‍ പറഞ്ഞു. കൂടിയാലോചനകളിലൂടെ അഭിപ്രായ സമന്വയം ഉണ്ടാക്കണമെന്നും ഭരണകക്ഷിയില്‍ തന്നെ രണ്ടഭിപ്രായം ഉണ്ടെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. യാഥാര്‍ത്ഥ്യബോധമുളള ആരും അതിരപ്പളളി പദ്ധതിയെ പിന്തുണക്കില്ലെന്നായിരുന്നു സുധീരന്റെ നിലപാട്.

English summary
Split in UDF on Athirappilly project
Please Wait while comments are loading...